Ticker

6/recent/ticker-posts

Header Ads Widget

നിങ്ങളുടെ കമ്പ്യൂട്ടറിനെക്കൊണ്ട് സംസാരിപ്പിക്കാം ( Make your Computer Talk )

നിങ്ങളുടെ കമ്പ്യൂട്ടറിനെക്കൊണ്ട് സംസാരിപ്പിക്കാം


എന്താ കേട്ടിട്ട് പുളുവാണെന്ന് തോന്നുന്നുണ്ടോ! 

സംശയിക്കേണ്ട നിങ്ങൾ എഴുതി നല്കുന്നതെന്തും കമ്പ്യൂട്ടർ ഉറക്കെ വിളിച്ചു പറയും.

ഇതിന്‌വേണ്ടി പ്രത്യേകം സോഫ്റ്റ് വെയറൊന്നും തിരഞ്ഞ് പോകണ്ട, ചുവടെ നല്കിയിരിക്കുന്ന കോഡ് കാണുക. 

Dim message, sapi message=InputBox("What do you want me to say?","VISMAYAM") Set sapi=CreateObject("sapi.spvoice") sapi.Speak message

ഈ കോഡ് ഒരു നോട്ട് പാഡിലേക്ക് കൊപ്പി ചെയ്യുക

ഇനി ഈ പേര്‌   നല്കുക 


        talk.vbs


     

 

  അത് സേവ് ചെയ്യുക (ചിത്രം -1 , ചിത്രം - 2  എന്നിവ കാണുക )



                                                              (ചിത്രം - 1 )

                                                          (ചിത്രം - 2)

അടുത്തതായി സേവ് ചെയ്ത ഫോൾഡർ കണ്ടെത്തി അത് ഓപ്പൺ ചെയ്യുക. ചുവടെ കാണുന്നത്പോലെ ഒരു വിൻഡോ തുറക്കും.


                                                         ( ചിത്രം - 3 )

കമ്പ്യൂട്ടറിനെക്കൊണ്ട് എന്താണോ സംസാരിപ്പിക്കേണ്ടത് അതവിടെ ടൈപ്പ് ചെയ്യുക.  ഉദാഹരണമായി ഞാൻ ടൈപ്പ് ചെയ്തത് i like you  എന്നാണ്‌. O.K കൊടുക്കുക. സംഗതി ജോർ, എങ്ങനെയുണ്ട്!



നിങ്ങളുടെ കമ്പ്യൂട്ടർ ആണോ അതോ പെണ്ണോ?


ചോദ്യം കേട്ടിട്ട് തമാശയായിട്ട് തോന്നുന്നുണ്ടോ?

എങ്കിൽ ഇതിൽ തമാശയില്ലെന്നും പറഞ്ഞൂട, നിങ്ങളുടെ കമ്പ്യൂട്ടർ ഏത് ശബ്ദത്തിലാണ്‌ സംസാരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്‌ ഈ ചോദ്യത്തിന്റെ ഉത്തരം.

മുകളിൽ പറഞ്ഞ പ്രവർത്തനത്തിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിനെക്കൊണ്ട് സംസാരിപ്പിച്ചപ്പോൾ കേട്ട ശബ്ദം പുരുഷന്റേതോ അതോ സ്ത്രീയുടേതോ? അത്രയേയുള്ളൂ കാര്യം.


മറ്റൊരു രീതിയിലും ഇത് ചെയ്ത് നോക്കാവുന്നതാണ്‌.

ചുവടെ തന്നിരിക്കുന്ന കോഡ് കാണുക.

CreateObject("SAPI.SpVoice").Speak"i love you"

ഇത് ഒരു നോട്ട് പാഡിലേക്ക് കൊപ്പി ചെയ്യുക, 

തുടർന്ന്  ചുവടെ നല്കിയിരിക്കുന്ന  പേര്‌  നല്കി സേവ് ചെയ്യുക.


     gender.vbs

(ചിത്രങ്ങൾ  കാണുക)

                                                            ( ചിത്രം - 1 )

                                                                          ( ചിത്രം - 2) 

ഇനിയത് കണ്ടെത്തി OPEN ചെയ്യുക, ഇപ്പോൾ കേൾക്കുന്ന ശബ്ദം സ്ത്രീയുടേതോ, പുരുഷന്റേതോ? ഇത്രയേയുള്ളൂ കാര്യം.



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here


Post a Comment

0 Comments