SSC ONE TIME REGISTRATION
SSC ഒറ്റത്തവണ രജിസ്ട്രേഷൻ എങ്ങനെ?
പി.എസ്.സി നടപ്പാക്കിയത് പോലെ സ്റ്റാഫ് സെലക്ഷൻ കമ്മീഷനും ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പാക്കുന്നു.
ഇതിലൂടെ ഉദ്യോഗാർഥികൾക്ക് ഒരു രജിസ്റ്റ്റേഷൻ
ഐ.ഡിയും പാസ്‍വേഡും ലഭിക്കും.
ആവശ്യമായവ:
രജിസ്റ്റ്റേഷന് മുൻപ് ഫോട്ടോയും, ഒപ്പും സ്കാൻ ചെയ്ത് തയ്യാറക്കി
വയ്ക്കുക.
ഫോട്ടോ 100 പിക്സൽ വീതിയും 120 പിക്സൽ നീളവുമുള്ളതും
4-12 കെ.ബി സൈസിലുള്ളതുമാകണം. ഒപ്പ് 40 പിക്സൽ വീതിയും 60 പിക്സൽ നീളവുമുള്ളതും 1-12 കെ.ബി.സൈസിലുള്ളതുമാകണം.
രജിസ്റ്റ്റേഷൻ എങ്ങനെ?
www.ssconline.nic.in
എന്ന സൈറ്റിലൂടെയാണ് രജിസ്റ്റ്റേഷൻ നടത്തേണ്ടത്. www.ssc.nic.in എന്ന സൈറ്റിലൂടെയും
രജിസ്റ്റ്റേഷൻ നടത്താം.
ഒറ്റത്തവണ രജിസ്റ്റ്റേഷന് നാല് വിൻഡോകളാണ് ഉള്ളത്. ഓരോന്നും
സബ്മിറ്റ് ചെയ്തിട്ട് വേണം അടുത്തതിലേയ്‍ക്ക് പ്രവേശിക്കാൻ.
ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിലെത്തുക. ആദ്യമായി
മൂന്ന് ഭാഗങ്ങളുള്ള ഒരു വിൻഡോയിലേക്കെത്തും(ചിത്രം കാണുക).
രജിസ്റ്റ്റേഷൻ പാർട്ട്,
ഇൻസ്റ്റ്രക്ഷൻസ്, അപ്ലൈ പാർട്ട് എന്നിവയാണവ.
ആദ്യമായി ഇൻസ്റ്റ്രക്ഷൻസ് പാർട്ടിൽ നൽകിയിരിക്കുന്ന
How to Apply, Frequently Asked Questions എന്നീ ലിങ്കുകളിൽ പോയി നിര്ദ്ദേശങ്ങൾ സൂക്ഷ്മമായി
വായിച്ചു മനസ്സിലാക്കുക.
ഇതിനുശേഷം രജിസ്റ്റ്റേഷൻ പാർട്ടിൽ പോയി രജിസ്റ്ററ് ലിങ്കിൽ
ക്ലിക്ക് ചെയ്താൽ രണ്ടാമത്തെ വിൻഡോ തുറക്കും (ചിത്രം കാണുക). ഇതിൽ ഉദ്യോഗാർഥിയുടെ പേര്, അച്ഛന്റെ പേര്, ജനനത്തീയതി,
ജൻഡർ എന്നിവ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.
അടുത്ത വിൻഡോ തുറക്കും (ചിത്രം കാണുക). ഇതിൽ വ്യക്തിവിവരങ്ങളാണ്
നൽകേണ്ടത്. അമ്മയുടെ പേര്, സംവരണ വിഭാഗം, ആധാർ നംബർ, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ
ഐ.ഡി തുടങ്ങിയ വിവരങ്ങളാണിവിടെ നൽകേണ്ടത്
ഇത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താൽ അടുത്ത വിൻഡോ തുറക്കും (ചിത്രം കാണുക).
ഇതിൽ ഉദ്യോഗാർഥിയുടെ രജിസ്റ്റ്റേഷൻ നമ്പർ, പാസ്‍വേഡ് എന്നിവ ഉണ്ടാകും. ഇത് രേഖപ്പെടുത്തി
സൂക്ഷിച്ച് വയ്ക്കാൻ മറക്കരുത്. ഈ വിൻഡോയിൽ ഫോട്ടോയും, ഒപ്പും അപ്‍ലോഡ് ചെയ്യുക. ഇത്
സബ്മിറ്റ് ചെയ്യുന്നതോടെ രജിസ്റ്റ്രേഷൻ പൂർത്തിയായി
എഡിറ്റിങ് സാദ്ധ്യമാണോ?
ഒറ്റത്തവണ രജിസ്റ്റ്റേഷനിൽ നൽകിയ വിവരങ്ങളിൽ പിശകുണ്ടെങ്കിൽ
രജിസ്റ്റ്റേഷൻ ഐ.ഡി.യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്.
രണ്ടു തവണ ഇങ്ങനെ തിരുത്തലുകൾ വരുത്താം. എന്നാൽ ഏതെങ്കിലും തസ്തികയിലേയ്ക്ക് അപേക്ഷിച്ചു
കഴിഞ്ഞാൽ പിന്നീട് തിരുത്തലുകൾ സാദ്ധ്യമല്ലെന്ന് പ്രത്യേകം ഓർക്കുക.
ഇനി ജോലികൾക്ക് അപേക്ഷിക്കാമോ ?
അതിനെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്കുക.
Computer Tips & Tricks Click here
Blog Tips & Tricks Click here
ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാൻ മടിക്കരുത്!
Mobile Tips & Tricks Click hereComputer Tips & Tricks Click here
Blog Tips & Tricks Click here
Related Post
2. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
3. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
4. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
NCERT & CBSE TEXT BOOKS CLICK HERE
SCERT / NCERT FULL TEXT BOOKS FREE DOWNLOAD CLICK HERE
TEXT BOOKS - PLUS TWO -- Click here
NCERT & CBSE TEXT BOOKS CLICK HERE
NCERT & CBSE TEXT BOOKS SOLUTIONS CLICK HERE
No comments:
Post a Comment