Ticker

6/recent/ticker-posts

Header Ads Widget

മൗസ് പണിമുടക്കിയാൽ


മൗസ് പണിമുടക്കിയാൽ




കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി മൗസ് പണിമുടക്കിയാൽ എന്തുചെയ്യും ?




മൗസ് ചെയ്യുന്ന ജോലികൾ കീബോർഡിനെക്കൊണ്ട് ചെയ്യിക്കാം.
കീബോർഡ് ഉപയോഗിച്ച് കഴ്സർ ചലിപ്പിക്കാനും, ഫയൽ സെലക്ട് ചെയ്യാനും, ഓപ്പൺ ചെയ്യാനും സാധിക്കും.
അതിനായി താഴെപ്പറയുന്ന സ്റ്റെപ്പുകൾ ചെയ്യുക.

കീബോർഡിൽ Alt+Shift+Num Lock കീകൾ ഒരുമിച്ച് അമർത്തുക.
അപ്പോൾ താഴെക്കാണുന്നത് പോലെ ഒരു വിൻഡോ തുറക്കും , അതിൽ O.K  ബട്ടൺ ക്ളിക്ക് ചെയ്യുക. തുടർന്ന് settings എന്നതിൽ ക്ളിക്ക് ചെയ്യുക, അപ്പോൾ കാ
ണുന്ന വിൻഡോയിൽ Use Mouse Key  എന്നതിൽ ടിക് ഇട്ട് , O.K കൊടുത്ത്  Apply കൊടുക്കുക.

ഇനി എപ്പോഴെങ്കിലും മൗസ് പണിമുടക്കിയാൽ Alt+Shift+Num Lock കീകൾ ഒരുമിച്ച് അമർത്തുക. ഇനി കീബോർഡിലെ നമ്പർ മാത്രമുള്ള ഭാഗത്തെ കീകൾ അമർത്തിനോക്കൂ, കഴ്സർ ചലിക്കുന്നത് കാണാം.

1,2,3,4,6,7,8,9 കീകൾ കഴ്സർ ചലിപ്പിക്കാനും, 5 സെലക്ട് ചെയ്യാനും, + ഡബിൾ ക്ളിക്ക് ചെയ്യാനും ഉപയോഗിക്കാം. നമ്പർ ലോക്ക് ഓഫ് ചെയ്താൽ ഇതും ഓഫ് ആകും.

മൗസ് പ്രവർത്തിക്കുമ്പോൾ തന്നെ ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്‌.

 കീബോർഡിൽ ചെയ്യാവുന്ന ചില ഷോർട്ട് കട്ടുകൾ

win Key - സ്റ്റാർട്ട്മെനു ഓപ്പൺ ചെയ്യാൻ

Win+R -  റൺ ഡയലോഗ് ബോക്സ് തുറക്കാൻ

Win+M - തുറന്ന് വച്ച എല്ലാ വിൻഡോകളും മിനിമൈസ് ചെയ്യാൻ

Win+Shift+M -  മിനിമൈസ് ചെയ്തവ മാക്സിമൈസ് ചെയ്യാൻ

Win+E -  മൈ കമ്പ്യൂട്ടർ തുറക്കാൻ

Win+ F  - സിസ്റ്റം സെർച്ച്

Win+U - യൂട്ടിലിറ്റി മാനേജർ തുറക്കാൻ

Win+D - പല വിൻഡോകൾ തുറന്നിരിക്കുമ്പോൾ വേഗം ഡെസ്ക്ടോപ്പിലെത്താൻ

Win+F1  - വിൻഡോസ് ഹെൽപ് ആന്റ് സപ്പോർട്ട് സെന്ററിൽ നേരിട്ടെത്താൻ

Alt+Enter  - സെലക്റ്റ് ചെയ്ത ഒരുഫയലിന്റെ പ്രോപ്പർട്ടി വിൻഡോ തുറക്കാൻ

Alt+Space Bar  - തുറന്ന് വച്ച ഒരു വിൻഡോയുടെ മെനുബാറിലെത്താൻ

Alt+Space Bar+N  - ആക്ടീവായ പ്രോഗ്രാം മിനിമൈസ് ചെയ്യാൻ

Alt+Space Bar+R - ആക്റ്റീവായ പ്രോഗ്രാം റീസ്റ്റോർ ചെയ്യാൻ

Alt+Space Bar+C - ആക്റ്റീവായ പ്രോഗ്രാം ക്ളോസ് ചെയ്യാൻ

Alt+Space Bar+X  - ആക്റ്റീവായ പ്രോഗ്രാം മാക്സിമൈസ് ചെയ്യാൻ

Ctrl+Alt+Delete - വിൻഡോ ടാസ്ക് മാനേജർ ഓപ്പൺ ചെയ്യാൻ

Ctrl+Esc - സ്റ്റാർട്ട് മെനു ഓപ്പൺ ചെയ്യാൻ

Shift - സി.ഡി.ഓട്ടോമാറ്റിക്കായി പ്ളേ ചെയ്യുന്നത് നിർത്താൻ

Shift+Delete - സിസ്റ്റത്തിലെ ഒരു ഫയലോ പ്രോഗ്രാമോ പൂർണ്ണമായും ഡിലീറ്റ് ചെയ്യുന്നതിന്‌, ഇങ്ങനെ ചെയ്യുമ്പോൾ റീ സൈക്കിൾ ബിന്നിൽ പോലും അതുണ്ടാവില്ല.


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

Post a Comment

0 Comments