Ticker

6/recent/ticker-posts

Header Ads Widget

ഭൂമി, മാഗ്മ, പുതിയ ഭൂമി, ചന്ദ്രൻ, ചൊവ്വയിലെ ശിലകൾ, വജ്രഗ്രഹം

ഇതാ ഒരു പുതിയ ഭുമി 

സൗരയൂഥത്തിനു  പിന്നാമ്പുറത്ത് ഒരു പുതിയ ഗ്രഹത്തെക്കൂടി കണ്ടെത്തി . ഭുമിയില്‍ നിന്നും നാല് പ്രകാശവര്‍ഷം അകലെയാണ് പുതിയ ഗ്രഹത്തിന്‍റെ സ്ഥാനം.
                                              ജനീവ വാന നിരീക്ഷണാലയത്തിലെ സ്റ്റെഫാനെ യുദ്രിയും , സേവിയര്‍ ദുമുസ്കും ചേര്‍ന്ന് കണ്ടെത്തിയ ഗ്രഹം ഭുമിയില്‍ നിന്നും 25 ലക്ഷം കോടി കിലോമീറ്റര്‍ അകലെ ആല്‍ഫാ സെന്‍റോറി നക്ഷത്ര ഗണത്തില്‍ പെട്ടതാണെന്ന് നേച്ചര്‍ ശാസ്ത്ര മാസിക പറയുന്നു.ഒരു സുര്യനെ വലം വയ്ക്കുന്നതിനാല്‍ ജീവ ഗ്രഹമാണെത്രേ ! പക്ഷേ , അന്തരീക്ഷ താപം 1200 ഡിഗ്രി സെല്‍ഷ്യസ് .
                                             നമ്മുടെ സൗരയൂഥത്തിന് പുറത്ത് ആദ്യ ഗ്രഹം കണ്ടെത്തിയത് 1995ല്‍ ആണ്. അതിന് ശേഷം എണ്ണുറില്‍പരം ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

   വീണ്ടും ഭുമിക്ക് സമാനമായ ഗ്രഹങ്ങൾ !

ഭുമിയുമായി സാദൃശ്യമുള്ള ഗ്രങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളെ 
ഫലവത്താക്കിക്കൊണ്ട് , അത്തരത്തിലുള്ള രണ്ടു ഗ്രഹങ്ങളെ നാസ 
കണ്ടെത്തിയെന്ന് സയൻസ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. 
                                     നാസ 2009 ൽ ബഹിരാകാശത്ത്‌ എത്തിച്ച കെപ്ലർ 
ടെലിസ്കോപ്പാണ് ഈ കണ്ടെത്തൽ നടത്തിയത്. സൂര്യനെക്കാൾ 
അല്പം ചെറുതും, കുറച്ചു കൂടി വയസ്സനുമായ കെപ്ലർ-62 എന്ന 
നക്ഷത്രത്തെയാണ് ഇവ രണ്ടും വലം വയ്ക്കുന്നത്. 
                                      ലിറ എന്ന നക്ഷത്ര സമൂഹത്തിലെ അംഗമായ 
കെപ്ലർ -62 എന്ന നക്ഷത്രത്തെ വലം വയ്ക്കുന്ന ഇവയ്ക്ക് നല്കിയിരിക്കുന്ന 
പേരുകൾ കെപ്ലർ -62 ഇ , കെപ്ലർ - 62 എഫ് എന്നിങ്ങനെയാണ് . 
ഭൂമിയെക്കാൾ ഒന്നരയിരട്ടി വ്യാസമുണ്ട്‌ ഇവയ്ക്ക് !
                                        ഭുമിയെപ്പോലെ പാറകൾ നിറഞ്ഞതോ , അല്ലെങ്കിൽ 
മഞ്ഞിൽ പുതഞ്ഞതോ ആകാം ഈ ഗ്രഹങ്ങളെന്നാണ് ശാസ്ത്രജ്ഞരുടെ 
നിഗമനം. ഭുമിയെപ്പൊലെതന്നെ അവയുടെ നക്ഷത്രങ്ങളിൽ നിന്ന് 
സുരക്ഷതിമായ അകലത്തിലാണ് അവയുടെ സ്ഥാനം , അതുകൊണ്ട് 
തന്നെ താങ്ങാനാകുന്ന ചൂടും പ്രകാശവും ഉള്ളത് കൊണ്ട് അവയിൽ 
ജീവൻറെ സാധ്യത തള്ളിക്കളയാനാവില്ല . 



ആദിയില്‍ ഭുമിയും ചന്ദ്രനും ഒന്നായിരുന്നു !


 ഭുമിയും ചന്ദ്രനും പണ്ട് ഒന്നായിരുന്നു എന്നാണല്ലോ പഴയ 
കൊളീഷന്‍ സിദ്ധാന്തം . ശൂന്യാകാശത്തുള്ള ഏതെങ്കിലും ഒരു 
ഭീമന്‍ വസ്തു ഭൂമിയില്‍ വന്നിടിക്കുകയും അതിന്‍റെ 
ഫലമായി ഭൂമിയുടെ ഒരു ചെറിയ ഭാഗം വേര്‍പെട്ട് ഭൂമിയെ 
ഭ്രമണം ചെയ്യുകയും അത് ക്രമേണ ചന്ദ്രനായി രൂപപ്പെടുകയും 
ചെയ്തു , എന്നാണ് ഈ സിദ്ധാന്തം . 
             ഭൂമിയെ ഇടിച്ച വസ്തുവിന്‍റെ അവശിഷ്ടമാണ് ചന്ദ്രന്‍
എന്ന പഴയ സിദ്ധാന്തം  ശരിയല്ലെന്നാണ് "ഹാര്‍വാര്‍ഡിലെ "
ശാസ്ത്രഞ്ജര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ 
തന്നെ ഭാഗമാണ് ചന്ദ്രനായതെന്നാണ് പുതിയ കണ്ടെത്തല്‍. 
              ഭൂമിയും ചന്ദ്രനും തമ്മില്‍ വളരെയേറെ സമാനതക
ളുള്ള തിന് കാരണം ഇതാണെന്നും അവര്‍ പറയുന്നു.
              പണ്ട് ഭൂമി അതിവേഗതയിലാണ് കറങ്ങിക്കൊണ്ടി
രുന്നത്, ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഇന്ന് 24 മണിക്കൂര്‍ 
മതിയെങ്കില്‍ അന്നത്തിനു വെറും രണ്ടോ മൂന്നോ മണിക്കൂര്‍
മാത്രം മതിയായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ 
ഒരു ബഹിരാകാശ വസ്തു ഭൂമിയുമായി അതിശക്തമായി 
കൂട്ടിയിടിച്ചതോടെ ഭൂമിയുടെ ഒരു ഭാഗം ഇളകി വേര്‍പെട്ടു.
               അത് ഭൂമിയെ ചുറ്റാനാരംഭിച്ചതോടെ ഭൂമിയുടെ 
 ആകര്‍ഷണശക്തിയില്‍ മാറ്റം വന്നു. അതോടെ ഭൂമിയുടെ 
ഭ്രമണ വേഗം കുറഞ്ഞു.
അപ്പോളോ IX കുതിച്ചുയരുന്നു 
                ഇനി ഭൂമിയുടെ വേഗം കൂടാന്‍ പോവുകയാണെ
ന്നാണ് ഗവേഷകരുടെ നിഗമനം അതോടെ ദിവസങ്ങളുടെ 
ദൈര്‍ഘ്യം കുറയും. രാപ്പകലുകള്‍ അതിവേഗം കടന്നുപോകും!
താപനിലയിലുണ്ടാകുന്ന അന്തരങ്ങള്‍ പ്രക്ഷുബ്ധമായ 
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകും.മുന്‍പ് 
അപ്പോളോ  ബഹിരാകാശ ദൌത്യങ്ങളിലൂടെ ലഭിച്ച കല്ലുകളില്‍ 
നടത്തിയ പരീക്ഷണങ്ങള്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള 
ബന്ധം തെളിയിക്കുന്നതായിരുന്നു.              
    
ഈഗിള്‍ -അപ്പോളോ IX ല്‍  നിന്നും യാത്രികരുമായിചന്ദ്രോപരിതലത്തില്‍ഇറങ്ങിയപ്പോള്‍  




മാഗ്മ ഉണ്ടാകുന്നത് മുന്‍പ് കരുതിയതിലും 

ആഴത്തില്‍ 

 മാഗ്മ ഉണ്ടാകുന്നത് മുന്‍പ് കരുതിയിരുന്നതിലും ആഴത്തിലാണെന്ന്
ഇന്ത്യാക്കാരുള്‍പ്പെട്ട ഗവേഷകസംഘം കണ്ടെത്തി.
കടലിന്‍റെ അടിത്തട്ടില്‍ നിന്ന് 70 കി. മീ .ആഴത്തിലാണ് മാഗ്മ
ഉണ്ടാകുന്നതെന്നാണ് കരുതിയിരുന്നത്, എന്നാല്‍ 250 കി .മീ. ആഴത്തിലാണ്
 മാഗ്മ ഉണ്ടാകുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
യു .എസ് .ലെ റൈസ് സര്‍വ്വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രഞ്ജന്‍
രാജ്ദീപ് ദാസ്ഗുപ്തയും സംഘവുമാണ് ഈ കണ്ടെത്തലിന് പിന്നില്‍.
പരീക്ഷണശാലയില്‍ വന്‍മര്‍ദ്ദത്തില്‍ മാന്‍റിലില്‍ നിന്നുള്ള പാറയായ
പെറിഡോറ്റെറ്റിന്‍റെ സാമ്പിളുകള്‍ ഉരുകുന്നതായി കണ്ടെത്തി.
കടലിന്‍റെ അടിത്തട്ടില്‍ നിന്ന് 250 കി.മീ.ആഴത്തില്‍ ഉണ്ടാകാനിടയുള്ള
മര്‍ദ്ദത്തിന് തുല്യമായ മര്‍ദ്ദമാണ് ലാബില്‍ സൃഷ്ടിച്ചത്.ഇതിന്‍റെ
അടിസ്ഥാനത്തിലാണ് അത്രയും ആഴത്തില്‍ മാഗ്മ രൂപപ്പെടുമെന്ന്
ഇവര്‍ വിശദീകരിക്കുന്നത്.
റൈസ് സര്‍വ്വകലാശാലയിലെ ഗവേഷകരായ ഇന്ത്യാക്കാരി
അനന്യ മാലിക് ,ക്യൂസീ സുനോ ,മിനസോട്ട സര്‍വ്വകലാശാലയിലെ
ആന്‍റണി വിതെഴ്സ് ,മാര്‍ക്ക് ഹിര്‍ഷ്മാന്‍ ,ബ്രൌണ്‍ സര്‍വ്വകലാശാലയിലെ
ഗ്രെഗ് ഹിര്‍ത് എന്നിവരാണ് ഗവേഷണത്തില്‍ പങ്കാളികളായത്.
നേച്ചര്‍ മാഗസിനിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചത്.



               

ഭൂമിയുടെ വലിപ്പമുള്ള 1700 കോടി ഗ്രഹങ്ങള്‍!

ആകാശഗംഗയിലെ ആറിലൊന്നു നക്ഷത്രങ്ങള്‍ക്കും ഭൂമിയുടെ 
വലിപ്പമുള്ള ഗ്രങ്ങളുണ്ടെന്ന് ,ഹാര്‍വാര്‍ഡിലെ സ്മിത് സോണിയന്‍ 
സെന്‍റെര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ ഫ്രാന്‍സ്വാ ഫ്രെന്‍സിനും 
സംഘവും നടത്തിയ പഠനം വെളിപ്പെടുത്തുന്നു.അതായത് 
ഭൂമിയുടെ വലിപ്പമുള്ള 1700 കോടി ഗ്രങ്ങള്‍.നാസയുടെ കെപ്ലര്‍ 
ബഹിരാകാശ നിലയത്തില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി 
എത്തിയ നിഗമാനമാണിത്.ഈ ഗ്രങ്ങളെ യഥാര്‍ത്ഥത്തില്‍ കണ്ടെത്താനുള്ള 
ശ്രമങ്ങള്‍ തുടരുകയാണ്.

 സൌരയൂഥത്തിന് പുറത്ത് ഇതുവരെ സ്ഥിരീകരിച്ച ഗ്രഹങ്ങളുടെ എണ്ണം
854 ആണ്. ഇതിനുപുറമെ ഗ്രഹമാവാന്‍ സാധ്യതയുള്ള 2,740 ആകാശ
ഗോളങ്ങളെ കെപ്ലര്‍ ടെലസ്കോപ്പ് കണ്ടെത്തികഴിഞ്ഞു. 262 എണ്ണത്തില്‍
ഏറെക്കുറെ ഭൂമിക്കു സമാനമാവാന്‍ സാധ്യതയുള്ളവ ഉണ്ടെന്നാണ്
കരുതുന്നത്.
എന്നാല്‍ പുതിയ 1700 കോടി ഗ്രങ്ങളില്‍ മിക്കതും മാതൃനക്ഷത്രത്തോട്
വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്; നമ്മുടെ സൂര്യനും ബുധനും
തമ്മിലുള്ള അകലത്തെക്കാള്‍ കുറവ്. അതുകൊണ്ട് കടുത്ത ചൂടായിരിക്കും
അവയില്‍.        
                                                                             



 ഭുമിയിലേതു പോലെയുള്ള ശിലകള്‍ ചൊവ്വയിലും.






ഭൂഗര്‍ഭ ശിലകള്‍ക്ക്‌ സമാനമായ ശിലകള്‍ ചൊവ്വാഗ്രഹത്തിലുള്ള തായി ക്യൂരിയോസിറ്റി   ഭൂമിയിലേക്കയച്ച
ചിത്രങ്ങള്‍ തെളിയിക്കുന്നു. ഭൂമിയില്‍ അഗ്നി പര്‍വ്വതപ്രദേശങ്ങളില്‍ കാണുന്ന കല്ലുകളോടാണ് ഇവക്ക്
സാദൃശ്യം. ക്യൂരിയോസിറ്റി ബഹിരാകാശവാഹനമാണ് ഇത്തരത്തിലുള്ള ഫുട്ബാളിന്‍റെ വലിപ്പമുള്ള  കല്ല്‌
കണ്ടെത്തിയത്. ലേസര്‍ തരംഗങ്ങളുപയോഗിച്ചുള്ള പഠനങ്ങള്‍ക്കായി തിരഞ്ഞെടുത്ത കല്ലാണ് അപ്രതീക്ഷി
തമായി സാമ്യം കാണിച്ചത്.                                                                  
                                     





യു.എസിലെ കൊളറാഡോ പീoഭൂമിമുതല്‍ മെക്സിക്കോയിലെ ചിഹുവ വരെ
നീണ്ടുകിടക്കുന്ന രിയോഗ്രാന്‍ഡെ മേഖലയിലും  ഹവായ് , സെന്‍റ് ഹെലെന ദ്വീപുകളിലും കാണപ്പെടുന്ന
കല്ലുകളുടെ രാസഘടനയാണ് ഇതിന്‍റെയും.മുന്‍പ് സ്പിരിറ്റ്‌ , ഓപ്പര്‍ച്യുനിറ്റി എന്നീ വാഹനങ്ങള്‍
കണ്ടെത്തിയ ജേക് എന്നുപേരുള്ള കല്ലുകളില്‍ നിന്നും വ്യത്യസ്ഥമാണിവ. അവയില്‍ ഇരുമ്പ് , മന്ഗ്നീഷ്യം
എന്നിവയുടെ അംശമുണ്ടായിരുന്നെങ്കില്‍ ഇതില്‍ അവയില്ലായെന്നാണ് കണ്ടെത്തല്‍.





thmtbPÀþ1 kucbqYw ]n¶n«p

 









kucbqYw ]n¶n« BZy 
_mlymImit]SIsa¶ ]Zhn C\n Atacn¡bpsS ]cyth£W t]SIamb thmtbPÀ H¶n\v kz´w. 1977þ A©phÀjs¯ ]cyth£W¯n\mbmWv t]SIw hnt£]n¨Xv. Ct¸mÄ(2013) 36 hÀj¯n\v tijw kucbqY¯nsâ AXnÀ¯n IS¶Xmbn \mk ØncoIcn¨p. kucbqY¯nse _mly{Kl§fmb hymgw, i\n, bpdm\kv, s\]vSyq¬ F¶nhsbbpw ¹qt«msbbpw Ipdn¨v ]Tn¡pIbmbncp¶p e£yw. CtX e£yt¯msS thmtbPÀþ2 t]SIhpw        hnt£]n¨ncp¶p. thmtbPÀþ1 kucbqYw ISt¶m CÃtbm F¶ XÀ¡w apdpIp¶Xn\nsSbmWv \mkbpsS ØncoIcWw. thmtbPdnse "¹mkva thhv kb³kv'(P.W.S) F¶ D]IcWamWv kucbqYw IS¶Xnsâ hyàamb sXfnhv \ÂInbXv. tUä hniIe\¯neqsS 2012 HmKÌv 25 \mbncn¡Ww t]SIw kucbqYw IS¶sX¶ \nKa\¯nemWv \mk. aWn¡qdn 59,000In.aoäÀ thK¯nemWv thmtbPÀ H¶nsâ Ct¸mgs¯ k©mcw. `qanbn \n¶pÅ  \nÀt±i§Ä t]SI¯nse¯m³ 17aWn¡qÀ FSp¡pw. ¹qt«mWnbw 238 sFtkmtSm¸pIfmWv thmtbPdn\v DuÀÖw \ÂIp¶Xv. 2025þHmsS ¹qt«mWnb¯n\v ]qÀ®amb A]Nbw kw`hn¨v thmtbPÀ \nÀÖohamIpsa¶mWv \mk]dbp¶Xv.



ഭുമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം 

                        

ലോകമെമ്പാടുമുള്ള  വാനനിരീക്ഷകര്‍ കാത്തിരുന്ന ദിവസമാണ് 
2013 ഫെബ്രുവരി 15. ചരിത്രത്തില്‍ ആദ്യമായി ഒരു ഛിന്നഗ്രഹം 
(asteroid) നാളെ ഭുമിയോട് വളരെ അടുത്തെത്തുന്നു. അതായത് ഭൗമോപരിതലത്തില്‍ നിന്നും ഏകദേശം 27,700 കി .മീ .ഉയരത്തില്‍.

                                                    
ഭുമിയോട് ഇത്രയധികം അടുത്തെത്തുമ്പോള്‍ ഇതിനെ നഗ്നനേത്രങ്ങള്‍ 
കൊണ്ട് കാണേണ്ടതായിരുന്നു. പക്ഷെ, ഇതിന് വലിപ്പം കുറവാണ്.
വെറും 45 മീറ്റര്‍ വ്യാസമേയുയുള്ളൂ, ഭാരം ഏകദേശം 1,30,000 മെട്രിക് ടണ്‍.
ഇത് ഭുമിയില്‍ വന്നിടിച്ചിരുന്നുവെങ്കില്‍ അതുമൂലമുള്ള നാശം ഏകദേശം 
25 മെഗാടണ്‍ ടി .എന്‍. ടി പൊട്ടുന്നതിന് തുല്യമായിരുന്നേനെ, അതായത് 
ഹിരോഷിമയില്‍ പൊട്ടിയ ആറ്റം ബോംബിനെക്കാള്‍ ഭീകരം.
                                              
2012 DA 14 എന്നാണ് ഈ ഛിന്നഗ്രത്തിന് പേര്. 2012 ഫെബ്രുവരി 22 ന് ആണ് 
ആദ്യമായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആദ്യനാളുകളില്‍ "ഭുമിയോട് കൂട്ടിയിടിക്കാന്‍ സാധ്യത കൂടിയ" ഛിന്ന ഗ്രഹങ്ങളുടെ 
കൂട്ടത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരുന്നത്. 2012 ഫെബ്രുവരി 22
 ന് കൂട്ടിയിടിക്കും എന്നാണ് സമയം നിശ്ചയിച്ചിരുന്നത്. പിന്നീട്, ഈ അപായ 
സൂചന നീക്കം ചെയ്യപ്പെട്ടു. എങ്കിലും 2026 നും 2069 നും ഇടക്കുള്ള കൂട്ടിയിടി 
സാധ്യതാ പട്ടികയില്‍ 2012 DA 14 എന്ന ഛിന്നഗ്രഹം ഇപ്പോഴും ഉള്‍പ്പെടുന്നുണ്ട്.

DA 14 ഭുമിക്ക് തൊട്ടടുത്ത്‌ കൂടി കടന്നുപോയി!

ഛിന്നഗ്രഹം വെള്ളിയാഴ്ച ഭുമിക്കു തൊട്ടടുത്ത്‌ കൂടി  കടന്നുപോയി. 
സെക്കണ്ടില്‍ 13 കിലോമീറ്റര്‍(എട്ടു മൈല്‍) വേഗതയില്‍ ഭൗമോപരിതലത്തിനു 27,520 കി .മീറ്റര്‍ ഉയരത്തി ലൂടെയാണ് കടന്നുപോയത്.ഭൂമിയുമായി 
ഇത്രയേറെ അടുത്ത് വരുന്ന അറിയപ്പെടുന്ന ആദ്യ വസ്തുവാണ് ഇത്.
          

വജ്രങ്ങള്‍ കൊണ്ടൊരു ഗ്രഹം  

പുരാതനകാലത്ത്‌ ഇന്ത്യയിലേക്ക് വന്ന വിദേശികള്‍ പലരും ഇന്ത്യ അത്ഭുതങ്ങളുടെ നാടാണെന്നു വിശ്വസിച്ചിരുന്നു എന്ന് കഥയുണ്ട്. ഇന്ത്യയുടെ കടല്‍ത്തീരം സ്വര്‍ണ്ണങ്ങളും രത്നങ്ങളും നിറഞ്ഞതാണെന്നും മറ്റും! തീരത്ത് കപ്പല്‍ അടുപ്പിച്ചാലുടന്‍ അവ ആവശ്യാനുസരണം വാരി ചാക്കില്‍ കെട്ടി സ്ഥലം വിടണം , എന്ന് പലരും മനക്കോട്ട കേട്ടിയിരുന്നുപോലും. അതെന്തായാലും ശരി സ്വര്‍ണ്ണത്തിനു റോക്കെറ്റിനെക്കാളും വേഗത്തില്‍ വിലകയറുന്ന ഇക്കാലത്ത് വജ്രങ്ങള്‍ ചാക്കില്‍ കെട്ടി വീട്ടില്‍ കൊണ്ട്പോകാമെന്ന് പറഞ്ഞാലോ!
                             വട്ടാണെന്ന് പറയാന്‍ വരട്ടെ, ഇതാ ശാസ്ത്രലോകത്തുനിന്നും ഒരു സന്തോഷ  വാര്‍ത്ത‍. ഭുമിയുടെ ഇരട്ടിവലിപ്പമുള്ള 55 കന്ക്രി  എന്ന ഗ്രഹത്തില്‍ മൂന്നിലൊന്നും വജ്രമാണെന്ന് യു . എസ് - ഫ്രഞ്ച് ശാസ്ത്ര സംഘം കണ്ടെത്തി.
                                              ഭുമിയില്‍ നിന്നും 40 പ്രകാശവര്‍ഷം അകലെ കര്‍ക്കടകം രാശിയിലാണ് ഈ സമ്പന്നഗ്രഹം. യു. എസ് . ലെ യേല്‍   സര്‍വകലാശാലയിലെ ഇന്ത്യന്‍ ശാസ്ത്രഞ്ജനായ നിക്കു മധുസൂധനന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈഗ്രഹത്തിന്‍റെ ദ്രവ്യഘടന കണ്ടെത്തിയത്. ഭുമിയേക്കാള്‍ എട്ടിരട്ടി പിണ്ഡമുള്ള 55 കന്ക്രി യുടെ ഭൂരിഭാഗവും കാര്‍ബണിന്‍റെ ബഹുരൂപങ്ങളായ വജ്രം , ഗ്രാഫൈറ്റ് എന്നിവയാല്‍ നിര്‍മ്മിതമാണ്.
                                             സിലിക്കണ്‍ കാര്‍ബൈഡ് , ഇരുമ്പ് , സിലിക്കേറ്റുകള്‍ എന്നിവയുടെ സാന്നിധ്യം ഉണ്ടെന്ന് ആസ്ട്രോ ഫിസിക്കല്‍ ജേര്‍ണല്‍ ലറ്റേഴ്സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി സമര്‍പ്പിച്ച പ്രബന്ധത്തില്‍ പറയുന്നു.
                                             ഈ ഗ്രഹത്തിന് അന്തരീക്ഷമില്ല , ഉപരിതലതാപം 1,648 ഡിഗ്രി സെല്‍ഷിയസ് .പരിക്രമണ വേഗത വളരെ കൂടുതല്‍ ; 18 മണിക്കൂര്‍ കൊണ്ട് സ്വന്തം സുര്യനെ ചുറ്റുന്നു.


                                              സ്വപ്നം കണ്ടോളൂ ......ഒരു ബഹിരാകാശ നൗകയില്‍ ഞാനും എന്‍റെ മോഹങ്ങളും അങ്ങകലെ .......കര്‍ക്കടകം രാശിയിലേക്ക് ..........................


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here



Post a Comment

0 Comments