Ticker

6/recent/ticker-posts

Header Ads Widget

മലയാളത്തില്‍ ആദ്യം /10 ന്‍റെ വിശേഷങ്ങള്‍

മലയാളത്തില്‍ ആദ്യം 

ആദ്യകാവ്യം 

മലയാളത്തിലെ ആദ്യകാവ്യമായി പരിഗണിക്കുന്നത് 'രാമചരിതമാനസം' എന്ന കൃതിയാണ് . ഇതിന്‍റെ കര്‍ത്താവ് ആരെന്നു വ്യക്തമല്ല , ഒരു 
ചീരാമാനാണെന്ന് കൃതിയില്‍ നിന്നും മനസ്സിലാക്കാം. 

മഹാകാവ്യം 

ശ്രീരാമ കഥയെ അടിസ്ഥാനമാക്കി അഴകത്ത് പദ്മനാഭക്കുറുപ്പ് രചിച്ച 
'രാമചന്ദ്രവിലാസം' ആണ് മലയാളത്തിലെ ആദ്യ മഹാകാവ്യമായി 
ഗണിക്കപ്പെടുന്നത്‌. 1907 ല്‍ പുസ്തകമായി പുറത്തിറങ്ങി. 

സന്ദേശകാവ്യം 

ആദ്യ സന്ദേശകാവ്യമായ 'ഉണ്ണുനീലി സന്ദേശം' മണിപ്രവാളഭാഷയിലാണ് 
രചിക്കപ്പെട്ടത്‌. പതിനാലാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഇതിന്‍റെ രചയിതാവ് ആരെന്നു വ്യക്തമല്ല , കഥാനായകനും 
രചയിതാവും ഒരാള്‍ തന്നെ എന്ന് കരുതപ്പെടുന്നു. 

ഖണ്ഡകാവ്യം 

മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യമായി കരുതിപ്പോരുന്നത് എ . ആര്‍. രാജ 
രാജവര്‍മ്മയുടെ 'മലയവിലാസം' (1885)എന്ന കൃതിയാണ്. 25 ശ്ലോകങ്ങള്‍ 
മാത്രമുള്ള ഒരു ലഘുകൃതിയാണിത് , എ . ആര്‍ ന്‍റെ  ഏക സ്വതന്ത്ര മലയാള 
കാവ്യമാണിത്.

കിളിപ്പാട്ട്  

കിളിപ്പാട്ടുപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് തുഞ്ചത്ത് പതിനാറാം നുറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമാനുജനെഴുത്തച്ഛനാണ് . അധ്യാന്മരാമായണം ആണ് 
ആദ്യകൃതി. കാകളി , കേക , കളകാഞ്ചി എന്നിവ കിളിപ്പാട്ട് വൃത്തങ്ങളാണ്. 

ചമ്പു  

ഉണ്ണിയച്ചീ ചരിതമാണ് ആദ്യ ചമ്പു . തിരുമരുതൂര്‍ ക്ഷേത്രത്തിലെ 
ദേവദാസിയായിരുന്ന ഉണ്ണിയച്ചി യുടെയും അവളില്‍ ആകൃഷ്ടനായ 
ഗന്ധര്‍വ്വന്‍റെയും കഥയാണ്. കര്‍ത്താവ്‌ ആരെന്നു വ്യക്തമല്ല. 

ശ്രേഷ്ഠം  മലയാളം 


 മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി 

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്കാൻ 2013 മെയ്‌ 23 വ്യായാഴ്ച്ച 
ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഭാഷ പരിപോഷിപ്പിക്കാൻ 
വിപുലമായ കേന്ദ്രസഹായം ലഭിക്കും. മലയാളത്തിനായി ദേശീയ 
കേന്ദ്രം സ്ഥാപിക്കാനും കേന്ദ്ര സർവ്വകലാശാലകളിൽ മലയാള പഠന 
വിഭാഗം രൂപവൽക്കരിക്കാനുമൊക്കെ ഈ പദവി സഹായകമാവും.
ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ്‌ മലയാളം .
നിലവിൽ സംസ്കൃതം ,തമിഴ് ,കന്നഡ ,തെലുങ്ക്‌ എന്നിവക്കാണ് 
ഈ പദവിയുള്ളത്.
മലയാളത്തിന് ഈ പദവി നല്കുന്നത് പരിശോദിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന അനുസരിച്ച് കേന്ദ്ര സർക്കാർ 
വിദഗ്ധ സമിതി രൂപവൽക്കരിച്ചു. മലയാളം സർവ്വകലാശാല 
വൈസ് ചാൻസലർ കെ.ജയകുമാർ ,ഭാഷാവിദഗ്ധനായ പ്രൊഫസർ 
നടുവട്ടം ഗോപാലകൃഷ്ണൻ ,പ്രൊഫസർ ബി. ഗോപിനാഥൻ 
എന്നിവരായിരുന്നു സംസ്ഥാനത്തിന്റെ പ്രതിനിധികൾ. കേന്ദ്ര 
സാഹിത്യ അക്കാദമിയുടെ ക്ഷണിതാവായി കേരളത്തിൽ നിന്ന് 
ചരിത്രകാരാൻ ഡോ . എം. ജി. എസ്. നാരായണൻ അംഗമായിരുന്നു.
ഈ സമിതിയുടെ ഡിസംബർ 19 ന് ചേർന്ന യോഗത്തിൽ കേരളത്തിന്റെ 
ആവശ്യം അംഗീകരിക്കപെട്ടു.


10 ന്‍റെ വിശേഷങ്ങള്‍ 


പത്തിന് ദശം എന്ന് സംസ്കൃതം. 10 എന്ന സംഖ്യയ്ക്ക് ഭാരതീയ
സംസ്കൃതിയുമായി വളരെ ബന്ധമുണ്ട്, അത്തരം ചില വിശേഷങ്ങള്‍
പങ്കുവയ്ക്കുന്നു.

ദശമൂലം - കുമിള്‍, കൂവളം, മുഞ്ഞ, പാതിരി, പലകപ്പായനി, ഓരില,
                      മൂവില, കറുത്തചുണ്ട, വെളുത്തച്ചുണ്ട, ഞെരിഞ്ഞില്‍,
ദശപാതകങ്ങള്‍ - കൊല, മോഷണം, അവകാശമില്ലാത്ത വിഷയാശ,
                       ക്രൂരത, കഠിനവാക്ക്, വ്യാജം, അസംബന്ധം പറയുക,
                       ദ്രോഹചിന്ത, പരധനാഗ്രഹം, നാസ്തികബുദ്ധി.
ദശരൂപങ്ങള്‍ - നാടകം, പ്രഹസനം, ഭാണം, പ്രകരണം, വ്യായോഗം
                        ഡിമം, വീഥി, ഈഹാമൃഗം, സമവകാരം, അങ്കം.
ദശപുഷ്പങ്ങള്‍ -   കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി
                         മുയല്‍ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി,
                         തിരുതാളി.
ദശാവതാരം - മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍
                        പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി.
ദശബലന്‍ - ബുദ്ധമുനി, ജ്ഞാനം, പ്രജ്ഞ, വീര്യം, ക്ഷമാശീലം, ബലം,
                         ദാനം, ഉപായം, ദ്യാനം, പ്രണധി എന്നീ പത്തു ഗുണങ്ങളോട്
                         കൂടിയവന്‍.
ദശവ്യസനങ്ങള്‍ - സ്ത്രീ, ദ്യൂതം, മൃഗയ, മദ്യം, നൃത്യം, ഗീതം,വാദ്യം,
                          വൃഥാടനം, പരദൂഷണം, ദിവാസ്വപ്നം.
ദശോപചാരങ്ങള്‍ -  അര്‍ഘ്യം, പാദ്യം, ആചമനീയം, മധുപര്‍ക്കം,
                          പുനരാചമനം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നിവേദ്യം.
ദശേന്ദ്രീയം -  വാക്ക്, പാണി, വായ, കണ്ണ്, മൂക്ക്, നാക്ക്, ചെവി, പാദം
                          ഉപസ്ഥം, ത്വക്ക്.
ദശോപനിഷത്തുകള്‍ - ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം
                           ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.


                         
                     













Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

Post a Comment

0 Comments