Ticker

6/recent/ticker-posts

Header Ads Widget

കെമിസ്ട്രി പഠനം എളുപ്പമാക്കാൻ - ഫ്രീ സോഫ്ട് വെയർ


കെമിസ്ട്രി പഠനം എളുപ്പമാക്കാൻ - ഫ്രീ സോഫ്ട് വെയർ




രസതന്ത്രത്തിലെ അടിസ്ഥാന ഘടകങ്ങളായ മൂലകങ്ങളെ പരിചയപ്പെടുത്തുന്ന ഒരു സൗജന്യ സോഫ്റ്റ് വെയറാണ്‌ ‘കാൽസ്യം’(Kalzium).
ഗ്നു/ലിനക്സിൽ പ്രവർത്തിപ്പിക്കാവുന്ന കാൽസ്യം സോഫ്റ്റ് വെയർ വികസിപ്പിച്ചത് , കമ്പ്യൂട്ടർ വിദഗ്‌ദ്ധനും, അദ്ധ്യാപകനുമായ കാസ്റ്റൻ നീഹാൻസാണ്‌ (Carsten Nehans). ജർമൻകാരനാണ്‌ അദ്ദേഹം. Calcium എന്നതിന്റെ ജർമൻ പേരാണ്‌ Kalzium.
ആദ്യമായി അവരുടെ വെബ്സൈറ്റിൽ നിന്നുംKalzium ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക. (അതിനുള്ള ലിങ്ക് ഈ ലേഖനത്തിന്റെ അവസാനം നല്കിയിട്ടുണ്ട്)
ലിനക്സിൽ Aplication - Education - Kalzium  എന്ന ക്രമത്തിൽ ഇത് പ്രവർത്തിപ്പിക്കാം.

ആദ്യം തുറക്കുന്നത് ഒരു പീരിയോഡിക്ക് ടേബിളാണ്‌. ടേബിളിൽ കാണുന്ന ഓരോ മൂലകത്തിന്‌ നേരേയും കഴ്സർ വച്ചാൽ, മൂലകത്തിന്റെ പേരും, മാസും, അറ്റോമിക സംഖ്യയും അടങ്ങുന്ന ചെറിയൊരു ബോക്സ് പ്രത്യക്ഷപ്പെടും. ഇതാണ്‌ ടൂൾടിപ്പ്(tool tip).



വിൻഡോയുടെ ഇടത് ഭാഗത്തായി സൈഡ്ബാറിൽ ഓവർവ്യൂ (overview) എന്ന തലക്കെട്ടിന്‌ താഴെയായി ആ മൂലകത്തിന്റെ പ്രധാന വിവരങ്ങളും കാണാം. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ മൂലകത്തിൽ ഒന്ന് ക്ളിക്ക് ചെയ്താൽ മതി. അപ്പോൾ തുറന്ന് വരുന്ന ജാലകത്തിലെ ഓപ്ഷനുകളിൽ നിന്ന് നമുക്ക് ആവശ്യമുള്ളവ തിരഞ്ഞെടുക്കാം.
ചുവടെ നല്കിയിരിക്കുന്ന വിവരങ്ങളാണ്‌ ഓപ്ഷനുകളിലുള്ളത്.




ഓവർവ്യൂ (overview): മൂലകത്തെ സംബന്ധിച്ച് ഏറ്റവും പ്രധാന വിവരങ്ങൾ നല്കുന്നു. മധ്യത്തിലായി മൂലകത്തിന്റെ പ്രതീകവും ,അറ്റോമിക നമ്പറും കാണാം. താഴെ ഇടത് ഭാഗത്തായി മൂലകത്തിന്റെ പേരും, വലത് ഭാഗത്ത് ഓക്സീകരണ അവസ്ഥകളും അറ്റോമിക് മാസും ഉണ്ടാവും.

പിക്ചർ (picture): മൂലകത്തിന്റെ ചിത്രങ്ങൾ ഇവിടെ കാണാം.

ആറ്റം മോഡൽ (atom model ): ആറ്റത്തിന്റെ ഷെല്ലുകളുടെ എണ്ണവും അതിലെ ഇലക്ട്രോണുകളുടെ വിന്യാസവും വ്യക്തമാക്കുന്ന ബോർ ആറ്റം മാതൃക ലഭ്യമാകും.

കെമിക്കൽ ഡാറ്റ (Chemical data ): സബ്ഷെൽ ഇലക്ട്രോൺ വിന്യാസം, സാന്ദ്രത, മാസ്സ്, ഐസോടോപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ഇവിടെ കാണാം.

എനർജീസ് (Energies): ദ്രവണാങ്കം, തിളനില, ഇലക്ട്രോ നെഗറ്റിവിറ്റി, ഇലക്ട്രോൺ അഫിനിറ്റി, അയോണൈസേഷൻ എനർജി എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നു.

മിസ് ലേനിയസ് (Miscellaneous): ഒരു മൂലകം കണ്ടുപിടിച്ച വർഷം, കണ്ടെത്തിയ ശാസ്ത്രജ്ഞൻ, പേരിനുപിന്നിലെ കഥ എന്നീ വിവരങ്ങൾ ഇവിടെ നിന്നും കിട്ടും.


പീരിയോഡിക് ടേബിളിലെ മൂലകങ്ങളെ അവയുടെ രാസഭൗതികഗുണങ്ങൾക്കനുസരിച്ച് ഗ്രൂപ്പുകളും ബ്ളോക്കുകളും പീരിയോഡുകളായി തിരിച്ചിട്ടുണ്ടല്ലോ. കാൽസ്യത്തിൽ ഗ്രൂപ്പുകൾ തിരിച്ചറിയാനായി ഓരോന്നും ഓരോന്നും ഓരോ നിറത്തിലാണ്‌ നല്കിയിരിക്കുന്നത്. ഓരോന്നും ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു എന്നും ചേർത്തിട്ടുണ്ടാവും.

ഇതുപോലെ ടേബിളിലെ ഓരോ വരിയും ഓരോ പീരിയഡാണ്‌, മൊത്തം ഏഴ് പീരിയഡുകൾ.
ഇനി ഇത്തരത്തിലല്ലാതെയും ടേബിളിൽ മൂലകങ്ങളെ ക്രമീകരിക്കാം. അതിനാണ്‌ view എന്ന മെനുവിലെ look എന്ന ഓപ്ഷൻ. ഇത് സെലക്റ്റ് ചെയ്താൽ No colour scheme, show groups, show blocks, show acid behavior, show family, show crystel structures, Gradient എന്നിങ്ങനെ വീണ്ടും ചില ഓപ്ഷനുകൾ കാണാം. അവ ഓരോന്നും പ്രവർത്തിക്കുന്ന രീതി താഴെ ചേർക്കുന്നു.


No colour scheme - നിറങ്ങൾ കൊണ്ടുള്ള വേർതിരിക്കലുകൾ എല്ലാം അപ്രത്യക്ഷമാകുന്നു.
Show Groups  - ഓരോ ഗ്രൂപ്പും വ്യത്യസ്ഥ നിറങ്ങളിൽ വേർതിരിച്ച് കാണിക്കുന്നു.
Show Blocks -    s,p,d,f എന്നീ ബ്ളോക്കുകൾ ഓരോന്നും വ്യത്യസ്ത നിറങ്ങളിൽ കാണിക്കും.(മൂലകത്തിന്റെ ആറ്റത്തിൽ ഇലക്ട്രോൺ പൂരണം അവസാനമായി നടക്കുന്നത് ഏത് സബ്ഷെല്ലിലാണ്‌ എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ ബ്ളോക്കുകൾ തിരിക്കുക)
Show Family -  മൂലകങ്ങളെ അവയുടെ സ്വഭാവത്തിന്‌ അനുസൃതമായി വിവിധ കുടുംബങ്ങളായി തിരിച്ചിട്ടുണ്ട്‌. ആല്ക്കലി ലോഹങ്ങൾ, ആല്ക്കലൈൻ എർത്ത് ലോഹങ്ങൾ, ഉല്കൃഷ്ടവാതകങ്ങൾ, ഹാലൊജനുകൾ, എന്നിങ്ങനെയുള്ള കുടുംബങ്ങളെ നിറങ്ങൾ കൊടുത്ത് തരം തിരിക്കാം ഈ ഓപ്ഷനിൽ.
Show Acid Behavior -  മൂലകങ്ങളുടെ അമ്ളഗുണത്തെക്കുറിച്ചും, ക്ഷാരഗുണത്തെക്കുറിച്ചും അറിവ് നല്കുന്നു.
Show Cristal Structures -  ക്രിസ്റ്റൽ ഘടനയുടെ പ്രത്യേകതകൾ മനസ്സിലാക്കാം.
Gradient -  ഓരോ മൂലകത്തിന്റേയും അറ്റോമിക മാസ്, സാന്ദ്രത, തിളനില, ദ്രവണാങ്കം എന്നിവയുടെയൊക്കെ അളവറിയാനാകും.( ഉദാഹരണമായി തിളനില കൂടിയ മൂലകങ്ങൾ കടുത്ത നിറത്തിലും, കുറഞ്ഞവ ഇളം നിറത്തിലുമാവും കാണുക.



പിണ്ഡം കാണാം

തന്മാത്രകളുടെ പിണ്ഡം (mass) കണ്ടുപിടിക്കാനുള്ള ഓപ്ഷനാണ്‌ കാൽക്കുലേറ്റ്(calculate).

ഉദാഹരണമായി H2O  എന്ന ജലതന്മാത്രയുടെ പിണ്ഡം കാണണമെങ്കിൽ കാൽക്കുലേറ്റ് ടാബിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ടൈപ്പ് ചെയ്യാൻ പാകത്തിൽ ഒരു ഫീൽഡ് തുറക്കും (ചുവടെയുള്ള ചിത്രം കാണുക). അവിടെ തന്മാത്രയുടെ രാസസൂത്രമായ H2O ടൈപ്പ് ചെയ്യണം. ഇനി calc എന്ന ബട്ടണിൽ അമർത്തിയാൽ ഹൈഡ്രജന്റേയും, ഓക്സിജന്റേയും ആറ്റങ്ങളുടെ എണ്ണവും , തന്മാത്രയുടെ പിണ്ഡവും സൈഡ് ബാറിൽ കാണാം.



kalzium -  കാത്സ്യത്തെക്കുറിച്ച് കൂടുതലറിയാൻ  ഇതാ അവരുടെ വെബ്സൈറ്റ് http://edu.kde.org/kalzium/





ഇത് പ്രയോജനപ്രദമായെങ്കിൽ ലൈക്ക് ചെയ്യൂ



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here




Post a Comment

0 Comments