Ticker

6/recent/ticker-posts

Header Ads Widget

TELIGRAPH CHARITHRATHILEKKU

ഇന്ത്യയിൽ കമ്പിത്തപാൽ സേവനങ്ങൾ 

ഇനി ചരിത്രത്തിലേക്ക്

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയിൽ ടെലിഗ്രാം സേവനത്തിന് 
1850 -ൽ തുടക്കം കുറിക്കുന്നത്. കൽക്കത്തയിൽ നിന്ന് ഡയമണ്ട് ഹാർബർ 
വരെയുള്ള 43.5 കിലോമീറ്റർ ദൂരത്തിലായിരുന്നു ആദ്യ റ്റെലിഗ്രഫ് ലൈൻ.
ഡോക്ടർ വില്ല്യം ബ്രൂക്ക് ഒഷുഗ്നെസിക്കായിരുന്നു ഇതിന്റെ ചുമതല.
2013 ജൂലായ് 15 ന് ഇന്ത്യയിലെ ടെലിഗ്രാം സേവനങ്ങൾ അവസാനിപ്പിക്കാൻ 
പോവുകയാണ്.
                      2006 ജനുവരി 27  ന് അമേരിക്കയും, 2009 ജനുവരി 1 ന് നേപ്പാളും 
2011 മാർച്ച് 7 ന് ഓസ്ട്രെലിയയും, ടെലിഗ്രാഫ് സംവിധാനം അവസാനിപ്പിച്ചു.

സാമുവൽ ഫിൻലെ ബ്രീസ് മോഴ്സ്

                           
 

ന്യുയോർക്ക് യൂണിവേർസിറ്റിയിൽ ചിത്രകലയുടെയും ,ശില്പകലയുടെയും 
പ്രൊഫസറായി സേവനം ചെയ്തിരുന്ന സാമുവൽ മോഴ്സ് ആണ് റ്റെലിഗ്രാഫിൽ ഉപയോഗിക്കുന്ന കോഡ് കണ്ടുപിടിച്ചത്.കോഡാക്കിയ 
സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വൈദ്യുത 
കാന്തിക സംവിധാനത്തെ അതുകൊണ്ട് മോഴ്സ് കോഡ് എന്നാണ് 
വിളിക്കുന്നത്‌..
                         1838 ൽ സാമുവൽ മോഴ്സ് വരകളും കുത്തുകളും 
ഉൾക്കൊള്ളുന്ന ഒരു കോഡ് ആവിഷ്ക്കരിച്ചു. 1844 മെയ് 24 ന് 
65 കിലോമീറ്റർ ദൂരേക്ക് what hath God wrought എന്ന സന്ദേശം അയച്ചു.
ടെലികമ്മ്യൂണിക്കേഷൻ ചരിത്രത്തിലെ നാഴികക്കല്ലായി ആ 
സന്ദേശം.

 ശബ്ദങ്ങളിലേക്ക് 

                                                   


പിന്നീട് കുത്തുകൾക്കും വരകൾക്കും പകരം ഹ്രസ്വ ദീർഘ ശബ്ദങ്ങളി 
ലൂടെ അക്ഷര കൈമാറ്റം ആരംഭിച്ചു. ജെർമ്മനിയിൽ ഇരട്ട സർക്യുട്ട് 
വഴി ഒരേസമയം വിപരീത ദിശകളിലേക്ക് സന്ദേശങ്ങൾ അയക്കപ്പെട്ടു.
                        1874 ൽ തോമസ്‌ ആൽവാ എഡിസണ്‍ നാല് സന്ദേശം ഒരേ 
സമയം അയക്കുന്ന രീതി വിജയകരമാക്കി.
                         ഷാൻ മോറിസ് എമിലി ബ്രോണ്ടി മൾട്ടിപ്ലക്സ് കണ്ടു 
പിടിച്ചതോടെ ഒരേ സമയം അയക്കാവുന്ന സന്ദേശങ്ങളുടെ എണ്ണത്തിൽ 
വർധനവുണ്ടായി. മോഴ്സ് മെഷീന് പകരം പിന്നീട് റ്റെലിപ്രിന്റെർ 
വന്നതോടെ സന്ദേശങ്ങൾക്ക് വേഗവും കൂടി.

ചരിത്രമായ ടെലിഗ്രാമുകൾ 

ലോകചരിത്രത്തിൽ ഇടംപിടിച്ച ചില പ്രസിദ്ധമായ ടെലിഗ്രാമുകൾ 
ഉണ്ട് അവയിൽ ചിലത് ഇതാ ;
പ്രസിദ്ധ സാഹിത്യകാരനായ ഓസ്കാർ വൈൽഡ് ആണ് ചരിത്രത്തിലെ 
തന്നെ ഏറ്റവും ചെറിയ ടെലിഗ്രാമയച്ചത്, പാരീസിൽ നിന്ന് ബ്രിട്ടനിലുള്ള 
തൻറെ പ്രസാധകന് അയച്ച സന്ദേശം ഇതായിരുന്നു '?' 
ഇതിന് പ്രസാധകൻ അയച്ച മറുപടി '!' ഇങ്ങനെ ആയിരുന്നു .
തൻറെ പുതിയ പുസ്തകത്തിൻറെ വില്പന എങ്ങനെ എന്നതായിരുന്നു 
ഓസ്കാറിന്റെ സന്ദേശം, ഗംഭീരം എന്ന് മറുപടിയും.
                                 റൈറ്റ് സഹോദരന്മാർ 1903 ൽ ആദ്യമായി വിമാനം 
പറത്തിയത് അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 
ലോകമറിഞ്ഞത് ടെലിഗ്രാമിലൂടെ, സന്ദേശം ഇങ്ങനെ ;
'Successful four flights thursday morning'.
                                   ടൈറ്റാനിക്ക് ദുരന്തം ലോകമറിഞ്ഞതും ഇതുപോലെ 
തന്നെ . 1912 ഏപ്രിൽ 15 ന് ടൈറ്റാനിക്ക് കപ്പലിൽ നിന്നും വന്ന ആ 
അവസാന ടെലിഗ്രാം ഇങ്ങനെയായിരുന്നു ; 'SOS SOS CQD CQD Titanic.
We are sinking fast. Passengers are being put into boats. Titanic.'



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

Post a Comment

0 Comments