Ticker

6/recent/ticker-posts

Header Ads Widget

ടൈഗേർസ് നെസ്റ്റും , പെറുവിലെ മമ്മികളും

ടൈഗേർസ് നെസ്റ്റ് 


ഭൂട്ടാനിലെ ബുദ്ധവിഹാരമാണ് ടൈഗേർസ് നെസ്റ്റ്. ഹിമാലയ 
പർവ്വതച്ചരിവിൽ പരമ്പരാഗത രീതിയിൽ നിർമ്മിച്ച കെട്ടിടസമുച്ചയം.
കൊടുമുടിയുടെ പാർശ്വത്തിൽ പാറക്കെട്ടുകൾ തുരന്നുണ്ടാക്കിയ 
ഒരു ഗുഹ, അതിനുള്ളിൽ പരമ്പരാഗത ഭൂട്ടാനീസ് ശൈലിയിൽ 
പണ്ടെങ്ങോ നിർമ്മിച്ച ഒരു ബുദ്ധസന്യാസി മഠം , അതാണ്‌ 
ടൈഗേർസ് നെസ്റ്റ്.



പെറുവിൽ ആയിരം വർഷം പഴക്കമുള്ള 

മമ്മികൾ കണ്ടെത്തി 


പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് 300 കിലോമീറ്റർ 
അകലെ എൽ കാസിലോയിൽ ആയിരത്തോളം വർഷം 
പഴക്കമുള്ള 60 മമ്മികളെ കണ്ടെത്തി. പോളണ്ട്, പെറു 
എന്നിവിടങ്ങളിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ 
മൂന്നുവർഷത്തെ പര്യവേക്ഷണത്തിനൊടുവിലാണ് 
ഇവ കണ്ടെത്തിയത്. സ്വർണ്ണവും വെള്ളിയുമടക്കമുള്ള 
ആയിരത്തി ഇരുന്നൂറോളം ആഭരണങ്ങളും ഈ മമ്മികൾക്ക് 
സമീപത്ത് നിന്നും ലഭിച്ചു.ശവസംസ്കാരത്തിന്                                                          ഉപയോഗിക്കുന്ന പാത്രങ്ങളടക്കമുള്ള വസ്തുക്കളും                                                                             കണ്ടെത്തി. 'ഇൻകാ' സംസ്കാരത്തിന് 
മുൻപ് നിലനിന്ന 'വാരി' കാലഘട്ടത്തിലേതാണ് ഈ മമ്മികൾ 
എന്ന് ഗവേഷകർ പറയുന്നു. ഏഴാം നൂറ്റാണ്ട് മുതൽ 


പതിനൊന്നാം നൂറ്റാണ്ട് വരെയുള്ളതാണ് ഈ കാലഘട്ടം.




Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

Post a Comment

0 Comments