Ticker

6/recent/ticker-posts

Header Ads Widget

AUDACITY A FREE SOFTWARE -ഒഡാസിറ്റി ഡിജിറ്റൽ റെക്കോർഡിംഗ്‌ സോഫ്റ്റ്‌ വെയർ



ഒഡാസിറ്റി (AUDACITY) - ഡിജിറ്റൽ റെക്കോർഡിംഗ്സോഫ്റ്റ്വെയർ

(ഒൻപതാം സ്റ്റാൻഡേർഡിലെ .ടി പാഠപുസ്തകത്തിലെ 'ശബ്ദലേഖനം നമ്മുടെ കമ്പ്യൂട്ടറിൽ' എന്ന പാഠഭാഗത്തിന്ഒരു സഹായി)
ഡിജിറ്റലായി ശബ്ദം റെക്കോർഡ്ചെയ്യാനും എഡിറ്റ്ചെയ്യാനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്ഒഡാസിറ്റി. ഗ്നു/ലിനക്സ്‌, വിൻഡോസ്‌, മാക്എന്നീ ഓപ്പറേറ്റിംഗ്സിസ്റ്റങ്ങളിൽ ഉപയോഗിക്കാവുന്ന പതിപ്പുകൾ ലഭ്യമാണ്‌.

എഡിറ്റിംഗ്

പാടുന്നതും, പറയുന്നതുമായ കാര്യങ്ങൾ കമ്പ്യൂട്ടറിലേക്ക്റെക്കോർഡ്ചെയ്യാൻ ഒഡാസിറ്റി ഉപയോഗിക്കാം.കൂടാതെ ഒരു പാട്ട്റെക്കോർഡ്ചെയ്യുമ്പോൾ ചില വരികൾ തെറ്റിപ്പോകുകയോ, പുറത്തുനിന്നുള്ള ശബ്ദങ്ങൾ കടന്നുവരികയോ ചെയ്യാം. അത്തരം അവസരങ്ങളിൽ ആവശ്യമില്ലാത്ത ശബ്ദഭാഗങ്ങളെ സെലക്ട്ചെയ്ത്ഡിലീറ്റ്കീ അമർത്തി ഒഴിവാക്കാം.ഒപ്പം തന്നെ ട്രാക്കിലെ ഫയലുകളെ സെലക്റ്റ്ചെയ്ത്കോപ്പി&പേസ്റ്റ്രീതി ഉപയോഗിച്ച്ഉചിതമായ സ്ഥാനത്ത്ക്രമീകരിക്കാം.

ഒഡാസിറ്റി എങ്ങനെ പ്രവർത്തിപ്പിക്കാം?

ആദ്യമായി ഒഡാസിറ്റി കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക,( ഡൗൺലോഡ്ചെയ്യാനുള്ള ലിങ്ക്അവസാനം നൽകിയിട്ടുണ്ട്‌). അതിന്ശേഷം കമ്പ്യൂട്ടരിൽ മൈക്രോഫോൺ സൗകര്യമുള്ള ഹെഡ്ഫോൺ ഘടിപ്പിച്ചശേഷം ഒഡാസിറ്റി തുറക്കുക.അപ്പോൾ ചുവടെ നൽകിയിരിക്കുന്നത്പോലെ ഒരു ജാലകം തുറക്കും.


ജാലകത്തിന്റെ മുകൾഭാഗത്തായി നിരവധി ബട്ടണുകൾ കാണാനാകും, ഓരോ ബട്ടണിന്റേയും പ്രവർത്തനം ചുവടെ നൽകിയിരിക്കുന്നത്ശ്രദ്ധിക്കുക.




റെക്കോർഡിംഗ്

ഇനി മെനുബാറിലെ റെക്കോർഡിംഗ്ബട്ടണിലമർത്തി പാടാൻ തുടങ്ങിക്കോളൂ. പാട്ടിന്ശേഷം നിർത്താനുള്ള ബട്ടൻ ഞെക്കുക, തുടർന്ന്ഫയൽ സേവ്ചെയ്യുക. അതിനായി File  Save project എന്ന രീതിയിൽ ക്ലിക്ക്ചെയ്യ്ത്ഫയലിന്പേരു് നൽകുക (ഉദാ;my song) ഇനി സേവ്ചെയ്യാം. ഇത്‌ .aup എന്ന ഫയൽ എക്സ്റ്റൻഷനോടെ സേവ്ചെയ്യപ്പെടുന്നു; അതായത്നമ്മൾ പാടുന്ന പാട്ട്ഒഡാസിറ്റിയിൽ .aup എന്ന ഫയൽ ആയിട്ടാണ്സേവ്ചെയ്യപ്പെടുന്നത്‌(ഉദാ:my song.aup). ഫയലിനെ mp3 ഫോർമാറ്റിലേക്ക്എക്സ്പോർട്ട്ചെയ്യാം. അതിനായി File Export  എന്ന ക്രമത്തിൽ ക്ലിക്ക്ചെയ്യുക, തുറന്ന് വരുന്ന ജാലകത്തിൽ Name ബോക്സിൽ ഫയൽ നാമം (ഉദാ: my song) ടൈപ്പ്ചെയ്യുക.ശേഷം ചുവടെയുള്ള ഫയൽ ടൈപ്പ്സെലക്റ്റ്ചെയ്യാനുള്ള ബോക്സിൽ നിന്നും .mp3 സെലക്ട്ചെയ്ത്സേവ്ചെയ്യുക(ഉദാ:my song.mp3)

ഫയലുകൾക്ക്ഇഫക്ട്നൽകാം

കമ്പ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള ഓഡിയോ ഫയലുകളെ എഡിറ്റ്ചെയ്യാനും അവയ്ക്ക്ആവശ്യമായ ഇഫക്ടുകൾ നൽകാനും ഒഡാസിറ്റി ഉപയോഗിക്കാം. മെനുബാറിലെ File Open വഴി കമ്പ്യൂട്ടറിൽ നിന്നും ആവശ്യമായ ഫയൽ സെലക്ട്ചെയ്യുക. ശേഷം ഇഫക്ട്നൽകേണ്ട ഭാഗം സെലക്ട്ചെയ്ത്മെനുബാറിലെ Effect വഴി ആവശ്യമായ ഇഫക്ടുകൾ നൽകി പ്രവർത്തിപ്പിക്കാം

ഒഡാസിറ്റി ഡൗൺലോഡ്‌ ചെയ്യാൻ അവരുടെ ഔദ്യോഗിക വെബ്സൈറ്റ്‌ ഇതാ

നേരിട്ട്‌ ഡൗൺ ലോഡ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‌ ചെയ്യുക
             

തോമസ്സ്റ്റോക്ക്ഹോം (Thomas stockham)


ലോകത്താദ്യമായി ഡിജിറ്റൽ ഓഡിയോ റെക്കോർഡിംഗ്സാധ്യമാക്കിയ അമേരിക്കൻ കമ്പ്യൂട്ടർ വിദഗ്ധനാണ്തോമസ്സ്റ്റോക്ക്ഹോം. 1933- ന്യൂജഴ്സിയിൽ ജനിച്ച ഇദ്ദേഹം 'ഡിജിറ്റൽ റെക്കോർഡിങ്ങിന്റെ പിതാവ്‌' എന്നറിയപ്പെടുന്നു. യു.എസ്‌. യിലെ മസാച്യൂ സെറ്റ്സ്ഇൻസ്റ്റി ട്യൂട്ട്ഓഫ്ടെക്നോളജിയിലെ പഠനകാലത്താണ്ഡിജിറ്റൽ സൗണ്ട്റെക്കോർഡിങ്മേഖലയിലേക്ക്ഇദ്ദേഹം എത്തുന്നത്‌. 1975- സൗണ്ട്സ്ട്രീം എന്ന കമ്പനി സ്ഥാപിച്ച്‌ 16 - ബിറ്റ്ഡിജിറ്റൽ ഓഡിയോ റെക്കോർഡിംഗ്സിസ്റ്റം വികസിപ്പിച്ചു.



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here




Post a Comment

0 Comments