ജിമ്പ് - (JIMP- A FREE SOFT WARE)
ലളിതമായ ഒരു പെയ്ന്റിംഗ്
/ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറാണ് 'ഗ്നു ഇമേജ് മാനിപ്പുലേഷൻ പ്രോഗ്രാം ' എന്ന
ജിമ്പ്. ഡിജിറ്റൽ ചിത്ര രചനക്ക് പുറമെ ഫോട്ടോ എഡിറ്റിംഗ്, ആനിമേഷൻ നിർമാണം എന്നിവയ്ക്കും
ജിമ്പ് ഉപയോഗിക്കാം.
(എട്ട്, ഒൻപത്, പത്ത്
ക്ലാസ്സുകളിലെ കുട്ടികൾക്ക് ജിമ്പ് പഠിക്കാണുണ്ടല്ലോ? അവർക്കുള്ള പഠനസഹായി കൂടിയാണ്
ഈ ലേഖനം)
ഗ്നു/ലിനക്സ്, വിൻഡോസ്,
മാക് തുടങ്ങിയ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന പതിപ്പുകൾ ജിമ്പിൽ
ലഭ്യമാണ്.
കാലിഫോർണിയ സർവ്വകലാശാലയിൽ
പഠിച്ചിരുന്ന പീറ്റർ മാറ്റിസ്, സ്പെൻസർ കിമ്പൽ, എന്നിവർ ചേർന്നാണ് ജിമ്പിന്റെ ആദ്യ
പതിപ്പിന് 1995-ൽ രൂപം നൽകിയത്. ജനറൽ ഇമേജ് മാനിപ്പുലേഷൻ പ്രോഗ്രാം എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു
ജിമ്പ്. 1997-ൽ 'ഗ്നു' പ്രോജക്റ്റിന്റെ ഭാഗമായതോടെ ജിമ്പ് എന്നാൽ 'ഗ്നു ഇമേജ് മാനിപ്പുലേഷൻ
പ്രോഗ്രാം' എന്നായിത്തീന്നു.
ജിമ്പിൽ ചിത്രങ്ങൾ എഡിറ്റ്
ചെയ്യാൻ
ആദ്യമായി സാധാരണ ആപ്ലിക്കേഷൻ
സോഫ്റ്റ് വെയർ ചെയ്യുന്നത് പോലെ ജിമ്പ് ഇൻസ്റ്റോൾ ചെയ്യുക.( ജിമ്പ് ഡൗൺ ലോഡ് ചെയ്യാനുള്ള
ലിങ്ക് ഈ ലേഖനത്തിന്റെ അവസാനം ചേർത്തിട്ടുണ്ട്.) ( ഉദാ: SOFTWARE - OPEN ) അപ്പോൾ
ചുവടെ ചേർത്തിരിക്കുന്നത് പോലെ ഒരു ജാലകം തുറക്കും.
അതിൽ o K കൊടുക്കുക. സോഫ്റ്റ്
വെയർ ഇൻസ്റ്റലേഷൻ പൂർത്തിയായി.
തുടർന്ന് ഡെസ്ക് ടോപ്പിൽ
കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. ചുവടെ തന്നിരിക്കുന്നത് പോലെ ജിമ്പ് തുറക്കുന്നു.
file - open എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്ത് നമ്മുടെ കമ്പ്യൂട്ടറിൽ നിന്നും ആവശ്യമായ ചിത്രങ്ങൾ തിരഞ്ഞെടുത്ത് ജിമ്പിലൂടെ തുറക്കാം.
ഇങ്ങനെ തുറന്ന ചിത്രങ്ങളിൽ
മാറ്റം വരുത്തുമ്പോൾ യഥാർത്ഥ ചിത്രത്തിന് രൂപമാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്, അതൊഴിവാക്കാൻ
ജിമ്പ് ഇമേജ് ജാലകത്തിൽ ക്ലിക്ക് ചെയ്ത് ചിത്രത്തിന്റെ പകർപ്പ് എടുക്കുക.(image
- duplicate). തുറന്ന് വരുന്ന പകർപ്പ് നിലനിർത്തിക്കൊണ്ട് യഥാർത്ഥ ചിത്രം അടയ്ക്കുക(close).
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം
ജിമ്പിലൂടെ തുറന്ന ചിത്രങ്ങളുടെ
അനുയോജ്യമായ ഭാഗങ്ങൾ റെക്ടാംഗിൾ(Rectangle), എലിപ്റ്റിക്കൽ(Ellipse Select), ഫ്രീ സെലക്ഷൻ(Free
Select) തുടങ്ങിയ സെലക്ഷൻ ടൂൾ ഉപയോഗിച്ച്
മുറിച്ചെടുക്കാം. മുറിച്ചെടുത്ത ചിത്രങ്ങൾ മറ്റൊരു പ്രതലത്തിൽ (ക്യാന്വാസിൽ) ഒട്ടിക്കാം.
ഇതിനായി ഇമേജ് ജാലകത്തിലെ File മെനുവിൽ
New എന്നതിൽ ക്ലിക്ക് ചെയ്യുക, തുറന്ന് വരുന്ന Create a New Image എന്ന ഡയലോഗ് ബോക്സിൽ
image size എന്ന ഭാഗത്ത് ആവശ്യമായ വീതിയും (width) ഉയരവും (height) നൽകുക.O Kബട്ടൺ
അമർത്തുമ്പോൾ പുതിയ ക്യാൻവാസ് തുറന്ന് വരും.
Template ലിസ്റ്റിൽ നിന്നും നമുക്കിഷ്ടമുള്ള
Template തിരഞ്ഞെടുത്തും പുതിയ ക്യാൻവാസ് തുറക്കാം.
തുറന്ന ക്യാൻവാസിന് ഇഷ്ട നിറം കൊടുക്കാം. അതിനായി ടൂൾ ബോക്സിൽ നിന്നും
എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ നിറം സെലക്ട് ചെയ്യുക. ഇനി ഈ
ഐക്കണിൽ ക്ലിക്ക്
ചെയ്തശേഷം മൗസ് പോയിന്റർ ക്യാൻവാസിൽ ക്ലിക്ക് ചെയ്യുക.ഇപ്പോൾ ക്യാൻവാസിന് നിങ്ങൾക്കിഷ്ടമുള്ള
നിറമായിരിക്കുന്നു. സെലക്ഷൻ ടൂൾ ഉപയോഗിച്ച് മുറിച്ചെടുത്ത ചിത്രങ്ങൾ ക്യാൻവാസിൽ ഒട്ടിച്ച്
നോക്കൂ, നമ്മുടെ സ്വന്തം ചിത്രം തയ്യാറായിക്കഴിഞ്ഞു. സെലക്ഷൻ ടൂളുകളെക്കുറിച്ച് ചുവടെ
നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധിക്കൂ.
റെക്റ്റാംഗിൾ ടൂൾ
ചിത്രത്തിന്റെ ഒരു പ്രത്യേക
ഭാഗം ചതുരാകൃതിയിൽ വെട്ടിയെടുക്കാൻ ഈ ടൂൾ ഉപയോഗിക്കുന്നു. Tools - selection tools
- Rectangle select എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്തോ, ടൂൾ ബോക്സിലെ
ഈ ഐക്കണിൽ ക്ലിക്ക്
ചെയ്തോ പ്രവർത്തിപ്പിക്കാം.
ഈ ഐക്കണിൽ ക്ലിക്ക്
ചെയ്തോ പ്രവർത്തിപ്പിക്കാം.
എലിപ്റ്റിക്കൽ ടൂൾ
ചിത്രം വൃത്താകൃതിയിലോ,
ദീർഘവൃത്താകൃതിയിലോ സെലക്റ്റ് ചെയ്യുന്നതിന് ഉപയോഗിക്കാം Tools - Selection
Tools - Ellipse Select എന്ന ക്രമത്തിലോ ടൂൾ
ബോക്സിലെ
ഈ
ഐക്കൺ ക്ലിക്ക് ചെയ്തോ പ്രവർത്തിപ്പിക്കാം.
ഈഐക്കൺ ക്ലിക്ക് ചെയ്തോ പ്രവർത്തിപ്പിക്കാം.
ഫ്രീ സെലക്ഷൻ
നമുക്ക് ഇഷ്ടമുള്ള ആകൃതിയിൽ
ചിത്രഭാഗം മുറിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്ന ടൂൾ ആണിത്. Tools - Selection
Tools - Free Select എന്ന ക്രമത്തിലോ ടൂൾ ബോക്സിലെ
ഈ
ഐക്കണിൽ ക്ലിക്ക് ചെയ്തോ പ്രവർത്തിപ്പിക്കാം. ജിമ്പ് - നെക്കുറിച്ച് കൂടുതലറിയാൻ ഈ വെബ്സൈറ്റ് കാണുക http://www.gimp.org ജിമ്പ് ഡൌൻലോഡ് ചെയ്യാൻ ചുവടെ ക്ലിക്ക് ചെയ്യുക http://ftp.gimp.org/pub/gimp/v2.8/windows/gimp-2.8.8-setup.exe
Mobile Tips & Tricks Click here
Computer Tips & Tricks Click here
Blog Tips & Tricks Click here
ഈഐക്കണിൽ ക്ലിക്ക് ചെയ്തോ പ്രവർത്തിപ്പിക്കാം. ജിമ്പ് - നെക്കുറിച്ച് കൂടുതലറിയാൻ ഈ വെബ്സൈറ്റ് കാണുക http://www.gimp.org ജിമ്പ് ഡൌൻലോഡ് ചെയ്യാൻ ചുവടെ ക്ലിക്ക് ചെയ്യുക http://ftp.gimp.org/pub/gimp/v2.8/windows/gimp-2.8.8-setup.exe
Mobile Tips & Tricks Click here
Computer Tips & Tricks Click here
Blog Tips & Tricks Click here






0 Comments