Ticker

6/recent/ticker-posts

Header Ads Widget

LOST PAINTINGS (നഷ്ടപ്പെട്ട പെയ്ന്റിങ്ങുകൾ)

LOST PAINTINGS

നഷ്ടപ്പെട്ട പെയ്ന്റിങ്ങുകൾ

\ãs¸« s]bnânwKpIÄ


ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ പെയ്ന്റിങ്ങുകൾ ജർമ്മനിയിലെ മ്യൂനിച്ചിലുള്ള ഒരു നിലവറയിൽ നിന്നു ലഭിച്ചു. കോർണേലിയസ്ഗുർലിറ്റ്എന്നയാളുടെ ഫ്ലാറ്റിന്റെ നിലവറയിൽ നിന്നാണു ആയിരത്തഞ്ഞൂറോളം പെയ്ന്റിങ്ങുകളുടെ ശേഖരം കണ്ടടുത്തത്‌.ഇന്ന് ഇതിന്ന് നൂറുകോടി യൂറോ(8,325 കോടി രൂപ) വില വരും. ജർമ്മനിയിലെ ലിൻസിലെ 'ഫ്യൂറർ മ്യൂസിയം' അലങ്കരിക്കുന്നതിനായി അഡോൾഫ്ഹിറ്റ്ലർ പിടിച്ചെടുത്തതോ, മോഷ്ടിച്ചതോ ആവാം. ഇതിനായി ഹിറ്റ്ലർ രൂപവൽക്കരിച്ച 'പിടിച്ചെടുക്കൽ സംഘത്തിൽ' അംഗമായിരുന്ന ചിത്രവിൽപ്പനക്കാരൻ ഹിൽഡെ ബ്രാൻഡ്ഗുർലിറ്റിന്റെ മകനാണു കോർണേലിയസ്‌. 1945- ജർമ്മനിയുടെ പരാജയത്തോടെ സഖ്യകക്ഷികളുടെ പിടിയിലായ ഹിൽഡെ ബ്രൻഡ്ഗുർലിറ്റ്ഒളിപ്പിച്ചുവച്ച പെയ്ന്റിങ്ങുകളാണിവ. നികുതിവെട്ടിപ്പിനു ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണു പെയ്ന്റിങ്ങുകളെക്കുറിച്ചു അറിവുകിട്ടിയത്‌.കെട്ടിടത്തിന്റെ നിലവറയിൽ വലിച്ചു വാരിയിട്ടിരിക്കുന്ന രീതിയിലാണ്ചിത്രങ്ങൾ ണ്ടെത്തിയത്‌.

   















മാർക്ചഗാൾ, ഓട്ടോ ഡിക്സ്‌, മാക്സ്ലീബർമാൻ, ഹെന്റി മാറ്റിസെ, തുടങ്ങിയവരുടെ ഇന്നുവരെ കണ്ടിട്ടില്ലാത്ത പെയ്ന്റിങ്ങുകൾ , കൂടാതെ പാബ്ലോ പിക്കാസോ, ഹെന്റി ദെ ടൗലസ്ലൗത്രെ, കനാലെറ്റോ, ഗുസ്താഫ്കൊർബറ്റ്തുടങ്ങിയവരുടെ പെയ്ന്റിങ്ങുകളുമുണ്ട്‌. 121 പെയ്ന്റിങ്ങുകൾ ഫ്രൈയിം ചെയ്തവയും 1285 എണ്ണം ഫ്രൈയിം ചെയ്യാത്തവയുമാണ്




Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here




Post a Comment

0 Comments