Ticker

6/recent/ticker-posts

Header Ads Widget

കമ്പ്യുട്ടറിൽ എളുപ്പത്തിൽ ചിത്രം വരയ്ക്കാം


കമ്പ്യുട്ടറിൽ എളുപ്പത്തിൽ ചിത്രം വരയ്ക്കാം




വരച്ച് രസിക്കാം.
നിങ്ങൾക്ക് ചിത്രം വരക്കാൻ താല്പര്യമുണ്ടോ?


കമ്പ്യൂട്ടറിൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു വെബ്സൈറ്റുണ്ട്.
ഒഴിവുകാലം രസകരമാക്കാൻ ഒരു ഓൺ ലൈൻ ആർട്ട് സ്കൂൾ.


ക്യാൻവാസ്, നിറക്കൂട്ട്, വിവിധതരം സ്കെച്ചുകൾ എന്നിവയുമായി കാത്തിരിക്കുകയാണ്‌ ഈ വെബ്സൈറ്റ്.
ആദ്യം വെബ്സൈറ്റ് തുറക്കുക, തുറന്ന് കിട്ടുന്ന മുഖപ്പേജിൽ create എന്നബട്ടണിൽ ക്ളിക്ക് ചെയ്യുമ്പോൾ കിട്ടുന്ന   ക്യാൻവാസിൽ  പണി തുടങ്ങുക.
ചുവടെയുള്ള ചിത്രങ്ങൾ കാണുക 

(ചിത്രം - 1)




  
                                                       (ചിത്രം - 2)



ചിത്രം വരയ്ക്കാൻ യാതൊരു പരിചയവും ഇല്ലാത്തവർക്കും വരച്ചുപഠിക്കാം.
പേജിന്റെ ഇടത് ഭാഗത്ത് കാണുന്ന മുഖം, കണ്ണ്‌, മൂക്ക്, മുടി തുടങ്ങിയ ചിത്രഭാഗങ്ങൾ ഇഷ്ടാനുസരണം മൗസുപയോഗിച്ച് ക്യാൻവാസിലേക്ക് ഡ്രാഗ് ചെയ്ത് ശരിയായ പൊസിഷനുകളിൽ വച്ച് ചിത്രങ്ങൾ വരയ്ക്കാം.
കളർ ചെയ്യാനുള്ള പാലറ്റും ഇവിടെയുണ്ട്, അനുയോജ്യമായ നിറങ്ങൾ തിരഞ്ഞെടുക്കാം.
ചിത്രങ്ങൾ തിരിക്കുകയോ, മറിക്കുകയോ, തെറ്റിയവ മായിക്കുകയോ ഒക്കെ ചെയ്യാം.


വരയ്ക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യാനോ, സുഹൃത്തുകൾക്ക് ഇ-മെയിൽ ചെയ്യാനോ ഉള്ള സൗകര്യവും ഈ സൈറ്റിൽ ലഭ്യമാണ്‌.


ചുവടെ തന്നിരിക്കുന്ന വീഡിയോ കാണൂ , കാര്യങ്ങൾ എളുപ്പം മനസ്സിലാകും.




വരയ്ക്കാൻ ധൃതിയായോ ഇവിടെ ക്ളിക്ക് ചെയ്യൂ 



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

Post a Comment

0 Comments