Ticker

6/recent/ticker-posts

Header Ads Widget

sachin- they says - സച്ചിൻ- അവർ പറയുന്നു

സച്ചിൻ- അവർ പറയുന്നു (sachin- they says)


ഇൻഡ്യൻ ക്രിക്കറ്റിൽ നിന്ന് സച്ചിൻ വിടവാങ്ങുമ്പോൾ ഇതിഹാസം പടിയിറങ്ങുന്നു എന്ന് പല പത്രങ്ങളും എഴുതി, യഥാർത്ഥ്ത്തിൽ നാളേക്ക്‌ ചൊല്ലിക്കൊടുക്കാൻ ഒരു ഇതിഹാസം പൂർണ്ണമാവുകയല്ലേ ചെയ്തത്‌?അതെന്തായാലും സച്ചിൻ എന്നത്‌ ഒരു ഇതിഹാസമാണ്‌ എന്നകാര്യത്തിൽ സംശയമില്ലാത്തവർക്ക് വേണ്ടി, ആ അതുല്യ പ്രതിഭയെക്കുറിച്ച്‌ മട്ടുള്ളവർ പറഞ്ഞ ചില അഭിപ്രായങ്ങൾ ഇവിടെ ചേർക്കുന്നു, ഒപ്പം ഭാരതരത്ന ഏറ്റുവാങ്ങിക്കൊണ്ട്‌ സച്ചിൻ പറഞ്ഞതും.

"ഭാരതരത്ന എന്റെ രാജ്യം നൽകിയ വലിയ ബഹുമതിയാണ്‌. അതിന്‌ ഞാനേറെ വിലകൽപ്പിക്കുന്നു.എന്റെ അമ്മയുടെ സ്നേഹവും ത്യാഗവുമാണ്‌ എന്നെ ഇവിടെയെത്തിച്ചത്‌. എന്റെ അമ്മയെപ്പോലെ മക്കൾക്കുവേണ്ടി ത്യാഗം ചെയ്ത ഒരുപാട്‌ അമ്മമാരുണ്ട്‌ ഈ രാജ്യത്ത്‌. ഈ പുരസ്കാരം അവർക്കായി സമർപ്പിക്കുന്നു"

സച്ചിനെപ്പറ്റി മറ്റുള്ളവർ




"ഡൊണാൾഡ്‌ ബ്രാഡ്മാൻ പറഞ്ഞതുപോലെ മഹാനായ കളിക്കാരൻ എല്ലാകാലത്തിനും അനുയോജ്യനായിരിക്കും. സച്ചിന്റെ സാങ്കേതികത്തികവും മനസ്സാന്നിധ്യവും പരിഗണിക്കുമ്പോൾ, ഏത്‌ തലമുറയിൽ കളിച്ചാലും സച്ചിൻ വിജയിക്കും. ബ്രാഡ്മാനേയും സച്ചിനെയും താരതമ്യപ്പെടുത്തുന്നത്‌ ശരിയല്ല. രണ്ടുകാലത്ത്‌ കളിച്ചവരെ താരതമ്യം ചെയ്യാനാവില്ല"
-സുനിൽ ഗാവസ്കർ                                                                      

 "അസാമാന്യമായ ക്രിക്കറ്റ്‌ താരമാണ്‌ സച്ചിൻ ടെണ്ടുൽക്കർ. ലോകമെമ്പാടും കോടിക്കണക്കിനാളുകളെ പ്രചോദിപ്പിച്ച ജീവിക്കുന്ന ഇതിഹാസം. 16 വയസിൽ തുടങ്ങി ,24 വർഷമായി ലോകം മുഴുവൻ ക്രിക്കറ്റ്‌ കളിച്ച്‌ രാജ്യത്തിന്‌വേണ്ടി അദ്ദേഹം ബഹുമതികൾ നേടി. ലോക കായിക രംഗത്ത്‌ ഇന്ത്യയുടെ യഥാർത്ഥ അംബാസഡറാണ്‌ അദ്ദേഹം."
- ഭാരതരത്ന പ്രഖ്യാപിച്ചുകൊണ്ട്‌ രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിന്ന്.



"ഇന്ത്യൻ ക്രിക്കറ്റിന്‌ സച്ചിൻ നൽകിയ സംഭാവനകൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്‌ ലഭിക്കുന്ന ആദരവും പരിഗണയും അർഹിക്കുന്നത്‌ തന്നെയാണ്‌. ആധുനിക കാലത്തെ മികച്ച ബാറ്റ്സ്മാന്മാർക്കൊപ്പമാകും സച്ചിന്റെ സ്ഥാനമെന്ന കാര്യത്തിൽ സംശയമില്ല"
-ജാവേദ്‌ മിയാൻ ദാദ്‌







"നിരവധി പ്രതിഭാധനരായ കളിക്കാർ നാട്ടിലുണ്ട്‌, എന്നാൽ
സച്ചിൻ തിരശ്ശീലക്കുപിന്നിൽ മറഞ്ഞപ്പോഴുള്ള വിടവ്‌ എളുപ്പത്തിൽ നികത്താനാവില്ല. സച്ചിൻ വിരമിക്കുന്ന ദിവസത്തെക്കുറിച്ച്‌ ഞാൻ ഒരിക്കൽ പോലും സങ്കൽപിച്ചിട്ടില്ല. അതൊരു അനിവാര്യതയാണെങ്കിൽ പോലും."
- വെ ങ്കടേഷ്‌ പ്രസാദ്‌



"പൊതുസ്ഥലത്ത്‌ ദേഷ്യപ്പെട്ടോ അസ്വസ്ഥനായോ സച്ചിനെ കണ്ടിട്ടേയില്ല. ചില തെറ്റായ തീരുമാനങ്ങളുടെ പേരിൽ ഡ്രസ്സിംഗ്‌ റൂമിൽ സച്ചിൻ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷേ പൊതുവേദികളിൽ അതൊരിക്കലും പ്രകടിപ്പിക്കാതിരിക്കാൻ സച്ചിൻ ശ്രദ്ധിച്ചിരുന്നു. ക്രിക്കറ്റായിരുന്നു സച്ചിന്റെ ഒന്നാമത്തെ ചിന്ത, അതിൽ നിന്നും വ്യതിചലിക്കാൻ ഒരിക്കലും തയ്യാറായിരുന്നില്ല."
- രാഹുൽ ദ്രാവിഡ്‌




"സച്ചിനില്ലാത്ത ക്രിക്കറ്റ്‌ ലോകത്തെ സ്വപ്നം കാണാൻ എനിക്കാവും, എന്നാൽ ക്രിക്കറ്റില്ലാത്ത സച്ചിന്റെ ലോകത്തെക്കുറിച്ച്‌ ചിന്തിക്കാനാവുന്നില്ല."
- അഞ്ജലി സച്ചിൻ ടെണ്ടുൽക്കർ





"സഹതാരങ്ങളെ സഹായിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ്‌ സച്ചിൻ, പ്രത്യേകിച്ച്‌ ജൂനിയർ താരങ്ങളെ. സച്ചിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ എളിമയും വിനയവുമാണ്‌. കളിയിൽ ശ്രദ്ധിക്കുന്നതിനുവേണ്ടി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം പോലും വേണ്ടെന്ന് വയ്ക്കാൻ അദ്ദേഹം തയ്യാറായി."
- ശരത്‌ പവാർ





"വിജയങ്ങളും നേട്ടങ്ങളും സച്ചിൻ കൈകാര്യം ചെയ്ത രീതിയാണ്‌ അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്‌. കളിക്കളത്തിലെ വിജയങ്ങളിൽ മതിമറന്നുപോകാത്ത ഒട്ടേറെ വിദേശ താരങ്ങളെ ഞാൻ കണ്ടിട്ടുണ്ട്‌. എന്നാൽ , കളിക്കളത്തിനുപുറത്തെ നേട്ടങ്ങളിൽ അവരൊക്കെ വീണുപോകും. നേട്ടങ്ങളിൽ അഭിരമിക്കാതെ അതിനെ സന്തുലിതമായി കൊണ്ടുപോകുന്നു എന്നതാണ്‌സച്ചിനെ വേറിട്ട്‌ നിർത്തുന്നത്‌."
- മഹേന്ദ്രസിംഗ്‌ ധോണി




കേളീമികവ്‌ കൊണ്ടും സ്വഭാവസവിശേഷത കൊണ്ടും ഏവരുടേയും ആദരം പിടിച്ചുപറ്റിയ മഹാനായ കളിക്കാരനാണ്‌ സച്ചിൻ. സച്ചിനെപ്പോലെ സ്പോട്ടിംഗ്‌ ജീനിയസുകൾ വിരളമാണ്‌. വല്ലപ്പോഴുമുണ്ടാകുന്ന അദ്ഭുത പ്രതിഭാസങ്ങളുടെ കൂട്ടത്തിലാണ്‌ സച്ചിന്‌ സ്ഥാനം."
- ഡേവ്‌ റിച്ചാർഡ്സൺ(അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗൺസിൽ ചീഫ്‌ എക്സിക്യൂട്ടീവ്‌)





"എനിക്കൊരു മകനുണ്ടാവുകയും അവൻ ക്രിക്കറ്റ്‌ കളിക്കാൻ തീരുമാനിക്കുകയും ചെയ്താൽ, ഞാൻ പറയുക ആദ്യം സച്ചിന്റെ കളി വീഡിയോയിൽ കാണാനാവും, എന്റെ കളികൾ കാണരുതെന്നും. ഏതുതരത്തിലുള്ള ബൗളിങ്ങിനേയും ഇത്രയും സാങ്കേതികത്തികവ്‌ മറ്റൊരാൾക്കുമില്ല. കുട്ടികൾക്ക്‌ പഠിച്ചുതുടങ്ങാൻ ഇതിലും ണല്ലോരു മാതൃകയില്ല."
- ബ്രയാൻ ലാറ





"നിങ്ങളുടെ ജോലി പൂർണതൃപ്തിയോടെ ചെയ്യുമെങ്കിൽ അതിൽ നിങ്ങൾക്ക്‌ വിജയിക്കാനാവും എന്ന സന്ദേശമാണ്‌ സച്ചിന്റെ കരിയർ നൽകുന്ന സന്ദേശം."
- കെവിൻ പീറ്റേഴ്സൻ







"ഇന്ത്യൻ ക്രിക്കറ്റിന്‌ സച്ചിൻ നൽകിയ സംഭാവനകൾ റൺസ്‌ മാത്രമല്ല. സച്ചിന്റെ ആത്മസമർപ്പണവും പ്രൊഫഷണലിസവും ഇന്ത്യൻ ടീമിന്റെ വളർച്ചയിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. വിരാട്‌ കോലിയെയും ശിഖർ ധവാനെയും രോഹിത്‌ ശർമയെയും പോലുള്ള താരങ്ങൾ അതിന്റെ ഗുണം അനുഭവിച്ചവരാണ്‌."
- ആദം ഗിൽക്രിസ്റ്റ്‌








"വിരമിക്കലിനുശേഷം സച്ചിൻ എന്തുചെയ്യും എന്നതിനെക്കുറിച്ചുമാത്രമാണ്‌ എനിക്ക്‌ ആശങ്ക. 24 വർഷം അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിച്ചശേഷം അതിൽ നിന്ന് പിന്മാറുമ്പോഴാകും സച്ചിൻ ജീവിതത്തിലെ ശൂന്യത തിരിച്ചറിയുക."
- ജാവഗൽ ശ്രീനാഥ്‌ 







"സച്ചിൻ ഇന്ത്യയുടെ കായികമന്ത്രിയാവണം. എല്ലാ താരങ്ങളേയും ഒരുപോലെ പരിഗണിക്കുന്നയാളാണ്‌ അദ്ദേഹം. ഞങ്ങളെയൊക്കെ മനസ്സിലാക്കുകയും പിൻ തുണക്കുകയും ചെയ്യുന്നയാൾ. ഒരു കായികതാരത്തിന്‌ എന്താണ്‌ വേണ്ടതെന്നും, എന്താണ്‌ കിട്ടുന്നതെന്നും അദ്ദേഹത്തിന്‌ നന്നായറിയാം.
- ഒളിമ്പ്യൻ സുശീൽകുമാർ







"ക്രിക്കറ്റിലെ ഡീഗോ മറഡോണയാണ്‌ സച്ചിൻ ടെണ്ടുൽക്കർ. മറഡോണയാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ട താരം. അതുപോലെയാണ്‌ സച്ചിനും. രണ്ടുപേരും യഥാർത്ഥപ്രതിഭകളാണ്‌. അന്താരാഷ്ട്ര കായികതാരങ്ങളുമായി താരതമ്യപ്പെടുത്തിയാൽ മറഡോണക്കൊപ്പമാണ്‌ സച്ചിന്റെ സ്ഥാനം."
- സൗരവ്‌ ഗാംഗുലി






"സച്ചിനെ രാജ്യസഭയിലേക്ക്‌ കൊണ്ടുവരിക എന്നുള്ളത്‌ എന്റെ ആശയമായിരുന്നില്ല. രവിശാസ്ത്രിയെയോ സുനിൽ ഗാവസ്കറിനെയോ പോലൊരു മുൻ കാല താരത്തെ നാമനിർദ്ദേശം ചെയ്യാനുള്ള സാധ്യതകളാണ്‌ ആലോചിച്ചുകൊണ്ടിരുന്നത്‌. അപ്പോൾ സോണിയാഗാന്ധിയാണ്‌ സച്ചിനോട്‌ സംസാരിക്കാൻ ആവശ്യപ്പെട്ടത്‌."
- രാജീവ്‌ ശുക്ല





"കരിയറിൽ 150 ടെസ്റ്റുകൾ കളിക്കുകയെന്നത്‌ എല്ലാവർക്കും കഴിയുന്ന കാര്യമല്ല.അതൊരു നാഴിക കല്ലാണ്‌. എന്റെ 150-ആം ടെസ്റ്റ്‌ സച്ചിന്റെ 200-ആം ടെസ്റ്റാണെന്നത്‌ സന്തോഷം ഇരട്ടിപ്പിക്കുന്നു. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്‌."
- ശിവനാരായൺ ചന്ദർപോൾ



Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here





Post a Comment

0 Comments