Ticker

6/recent/ticker-posts

Header Ads Widget

STELLARIUM - A FREE SOFTWARE സെ്റെറല്ലേറിയം–ഒരു സ്വതന്ത്ര സോഫ്ററ് വെയർ

STELLARIUM- FREE SOFTWARE

സ്റ്റെല്ലേറിയം-സ്വതന്ത്രസോഫ്റ്റ്വെയര്‍
പത്താംക്ലാസ്സിലെ ഐ.റ്റി പാഠപുസ്തകത്തിലെ 'ലോകം പൈതൃക കുമ്പിളില്‍' എന്ന അധ്യായത്തിലെ സ്റ്റെല്ലേറിയം സോഫ്റ്റ്വെയര്‍ വാനനിരീക്ഷണത്തിനും, നക്ഷത്ര-ഗ്രഹ പഠനങ്ങള്‍ക്കുമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ്.






വിന്‍ഡോസ്, ഗ്നുലിനക്സ്, എന്നീ ഓപ്പറേറ്റിംഗ്സിസ്റ്റങ്ങളില്‍ ഇത് പ്രവര്‍ത്തിക്കും.
ലോകത്തിലെ ഏത് രാജ്യത്ത് നിന്നുകൊണ്ടുമുള്ള ആകാശകാഴ്ച-രാവും,പകലും-നമ്മുടെ വീട്ടിലിരുന്ന് ഇതിലൂടെ കാണാനാകും. ഓരോ നക്ഷത്ര സമൂഹങ്ങളുടേയും(galaxy) ആകൃതി, പേര്, നക്ഷത്രങ്ങളുടെ പേര്, ഭൂമിയില്‍നിന്നുള്ള അകലം തുടങ്ങിയവയെല്ലാം കണ്ടുപിടിക്കാം. ഇത്തരത്തില്‍ ആറുലക്ഷം നക്ഷത്രങ്ങളെ പഠനവിധേയമാക്കാം.

സ്റ്റെല്ലേറിയം വികസിപ്പിച്ചത് 2001-ല്‍ ഫ്രഞ്ച് പ്രോഗ്രാമര്‍ ആയ ഫാബിയന്‍ചെരിയൂ ആണ്ഗ്രാഫിക്സ് ഡിസൈന്‍ ചെയ്തത് ജോണ്‍ മുരിസ് ആണ്.



                Fabien Chéreau





·  Fabien Chéreau is a French Research Engineer and computer programmer best known for authoring the planetarium software Stellarium, a free, open source astronomy software package which renders 3D photo-realistic skies in real time. 
·  Born: September 17, 1980 (age 33), Villefranche-ur-Sasône, France
EducationTampere University of Technology, Institut national des sciences appliquées



          Johan Meuris




ലോകത്ത് എവിടെ നിന്നും വാനനിരീക്ഷണം നടത്താനുള്ള സൗകര്യം സ്റ്റെല്ലേറിയത്തിലുണ്ട്. ഇതിനായി ടൂള്‍ബാറിലെ ലൊക്കേഷന്‍ ടൂള്‍ സിലക്ട് ചെയ്യുക, അപ്പോള്‍ ലഭിക്കുന്ന ഭൂപടത്തില്‍നമുക്കിഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്താല്‍ മതി. ചുവടെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ, 11/05/2013 ചൊവ്വാഴ്ച വൈകുന്നേരം 07:35 മണിക്ക് പാരീസില്‍ നിന്നുള്ള ആകാശകാഴ്ചയാണ് ചേര്‍ത്തിരിക്കുന്നത്. ഇത്തരത്തില്‍നമുക്ക് ചെന്നെത്താന്‍ പറ്റാത്ത ഏത് വിദൂരരാജ്യത്ത ്നിന്നുള്ള ആകാശവും നമ്മുടെ വീട്ടിലിരുന്ന് കാണാം.
    



ഇത്തരത്തില്‍ ധ്രുവനക്ഷത്രത്തിന്‍റെ സ്ഥാനനിര്‍ണയം നടത്താം, നെബുലകളെ കാണാം, ക്യത്രിമമായി ഗ്രഹണത്തെ സൃഷ്ടിച്ച് നിരീക്ഷിക്കാനാവും. നടന്ന് കഴിഞ്ഞ ഗ്രഹണമോ, നടക്കാനിരിക്കുന്നതോ കാണാം. 

   സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഔദ്യോഗിക സൈറ്റ് ഇതാ;
STELLARIUM- FREE SOFTWARE - Click here

നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ ചുവടെയുള്ള ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യൂ




LINUX


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here


Post a Comment

0 Comments