വിസ്മയയുടെ കുഞ്ഞിക്കവിതകൾ
എം.വിസ്മയബിജു
ക്ലാസ്സ്
III
|
വെളുവെളുത്ത
കുട്ടി
കുഞ്ഞനാട്ടിൻ
കുട്ടി
വെട്ടിയിട്ട
പ്ലാവില
കടിച്ച്
മുറിച്ച് തിന്നു
വീട്ടുമുറ്റത്തെല്ലാം
തട്ടിമുട്ടിയോടി
വാരിയിട്ട
വയ്ക്കോലിൽ
കാലുതെറ്റി വീണു
|
മഞ്ഞുതുള്ളി
കുഞ്ഞുതുള്ളി
മഞ്ഞുതുള്ളി കുഞ്ഞുപുല്ലിൻ തുമ്പിൽ
നിറമേഴും
മാരിവില്ലിൻ ശോഭയാർന്നു നിന്നു
കുഞ്ഞുകാറ്റ്
കുസൃതികാറ്റ് തുള്ളി തുള്ളി വന്നു
കുഞ്ഞുപുല്ല്
കാറ്റുതട്ടി കണ്ണുചിമ്മിനിന്നു.
കുഞ്ഞുതുള്ളി
മഞ്ഞുതുള്ളി കുഞ്ഞുകാറ്റിലാടി
കുഞ്ഞുകാറ്റ്
കുറുമ്പൻ കാറ്റ് പുല്ലിനെ തുള്ളിച്ചു
മഞ്ഞുതുള്ളി
പുല്ലിൻ തുമ്പിൽ വിറയാർന്നു നിന്നു
പിന്നെ
മെല്ലെ മണ്ണിന്മാറിൽ വീണുടഞ്ഞുപോയി.
|
Mobile Tips & Tricks Click here
Computer Tips & Tricks Click here
Blog Tips & Tricks Click here
0 Comments