Ticker

6/recent/ticker-posts

Header Ads Widget

ഹോളിവുഡ്ഡിലെ ഹിന്ദുക്ഷേത്രവും, ജപ്പാനിലെ ആമയമ്പലവും

ഹോളിവുഡ്ഡിലെ ഹിന്ദുക്ഷേത്രവും, ജപ്പാനിലെ ആമയമ്പലവും

ഹോളിവുഡിലെ ഹിന്ദു ക്ഷേത്രം 


യു .എസ് .ലെ ലോസ് അഞ്ചലസ്  സംസ്ഥാനത്ത്  ഹോളിവുഡ്
സിറ്റിയില്‍ ഹിന്ദുക്ഷേത്രം  തുറന്നു. 10 കോടി  ഡോളര്‍ ചിലവഴിച്ച്
നിര്‍മ്മിച്ച ഈ  സ്വാമി നാരായണ്‍ക്ഷേത്രം അതി സുക്ഷ്മ മായി
ചെത്തിമിനുക്കിയ 35,000 ഇറ്റാലിയന്‍ മാര്‍ബിളുകളും കാവി
നിറമുള്ള ഇന്ത്യന്‍ മണല്‍കട്ടകളും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത് .
20 ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രവളപ്പില്‍ താമരയുടെ
ആകൃതിയില്‍ 91 അടി വലിപ്പമുള്ള ഒരു കുളവും പണികഴിപ്പിച്ചിരിക്കുന്നു.
ഭൂകമ്പത്തെ അതിജീവിക്കാന്‍ കഴിയുന്ന രീതിയില്‍ പണികഴിപ്പിച്ചിട്ടുള്ള
ഈ മന്ദിരം ആയിരം വര്‍ഷമെങ്കിലും നിലനില്‍ക്കും .സൌരോര്‍ജ്ജമാണ് 
ഇവിടെ വൈദ്യുതി ഉല്‍പാദനത്തിനുപയോഗിക്കുന്നത്.


ജപ്പാനിലെ ആമയമ്പലം

ജപ്പാനിലെ നാഗസാക്കി നഗരം !
ചരിത്രത്തില്‍ കണ്ണുനീരിന്‍റെ നനവുണങ്ങാത്ത ഓര്‍മ്മകളുമായി നില്‍ക്കുന്ന നഗരം. ആറ്റംബോംബ് സര്‍വ്വവും എരിച്ചുകളഞ്ഞ മണ്ണ്.ആ മണ്ണില്‍ സമാധാനത്തിന്‍റെയും ശാന്തിയുടെയും പ്രതീകമായി ഒരമ്പലം;             ഫുകുസായി -ജി -കാനോണ്‍.
  




സര്‍വ്വചരാചരങ്ങളിലും ദയ ചൊരിയുന്ന കാരുണ്യത്തിന്‍റെ ദേവതയാണ് കാനോണ്‍. കുട്ടികളുടെയെല്ലാം ഇഷ്ട ദൈവം.
മുക്കുവരുടെയും, സമുദ്ര സഞ്ചാരികളുടെയും പ്രിയങ്കരിയായ കാനോണിന്‍റെ 
സഞ്ചാരം ആമപ്പുറത്താണ്.

  
ജപ്പാനില്‍ പലയിടത്തും കാനോണ്‍ ദേവതയ്ക്ക് ക്ഷേത്രങ്ങളുണ്ട്‌. 
പക്ഷെ ആമയുടെ ആകൃതിയില്‍ പണിതത് ഇത് മാത്രം. 
60 അടി ഉയരമുണ്ട് അലൂമിനിയത്തില്‍ തീര്‍ത്ത കാനോണിന്‍റെ പ്രതിമയ്ക്ക്.
അമ്പലത്തിനകത്ത് ഭൂഗോളം മാതിരി കറങ്ങുന്ന ഒരു നാഴികമണി കാണാം. 
ദിവസവും പകല്‍ 11.02-ന് ആ നാഴികമണി മുഴങ്ങും, നാഗസാക്കിയില്‍ ബോംബുവീണ അതേ സമയത്ത്!


കുന്നിന്‍ ചരിവിലെ ഈ അമ്പലത്തിന് അത്ര പഴക്കമൊന്നും ഇല്ല. പണ്ട് ചൈനാക്കാര്‍ നിര്‍മ്മിച്ച ഒരമ്പലം ഇവിടെയുണ്ടായിരുന്നു. 1945-ല്‍ ബോംബുവീണ് അത് തകര്‍ന്നടിഞ്ഞു. യുദ്ധത്തില്‍ മരിച്ചവരുടെയും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെയും  സ്മരണയ്ക്ക് ഈ അമ്പലം അതേ സ്ഥാനത്ത് 1979-ല്‍ പണിതു. അതാണ്‌ ഇന്നത്തെ ആമയമ്പലം . 
                                                           



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

Post a Comment

0 Comments