കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാം.
നമ്മുടെ പഴയ കമ്പ്യൂട്ടർ പലപ്പോഴും വേഗക്കുറവ് കൊണ്ട് നമ്മളെ നിരാശപ്പെടുത്താറില്ലേ!
ഒഴിവുവേളകൾ ഉല്ലാസപ്രദമാക്കാൻ ഒരു പുതിയ ഗെയിം കളിക്കുമ്പോൾ ? പുതിയ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ?
പുതിയ പ്രോഗ്രാമുകളുമായി കമ്പ്യൂട്ടർ പൊരുത്തപ്പെടാതെ വരികയും , വേഗതകുറയുകയും ചെയ്യുന്നത് നിരാശയ്ക്ക് വഴിവയ്ക്കും. എന്നാൽ ഇത്തരം അവസരങ്ങളിൽ കമ്പ്യൂട്ടറിന് ഒരല്പം ‘പെർക്ക്’ കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല, അത് സിസ്റ്റത്തിന് ഒരു പുത്തനുണർവ് നല്കുമെങ്കിൽ.
അത്തരമൊരു സൗജന്യ പ്രോഗ്രാമിനെ പരിചയപ്പെടാം.
വിൻഡോസിൽ പ്രവർത്തിപ്പിക്കാവുന്ന സൗജന്യമായ സിസ്റ്റം ഒപ്റ്റിമൈസർ പ്രോഗ്രാമാണ് “ ഗെയിം ബൂസ്റ്റർ ”. ഗെയിം ഉപയോഗിക്കുമ്പോൾ മാത്രമല്ല , ഏത് ജോലിക്കൊപ്പവും ഈ പ്രോഗ്രാം പ്രവർത്തിപ്പിച്ച് കമ്പ്യൂട്ടറിന് വേഗം കൂട്ടാം.
സത്യത്തിൽ ഈ പ്രോഗ്രാം എന്താണ് കമ്പ്യൂട്ടറിൽ ചെയ്യുന്നത്? നമുക്ക് ആവശ്യമില്ലാത്തതും ചിലപ്പോഴൊക്കെ ശല്യകാരികളുമായ പിന്നണി പ്രോഗ്രാമുകളെ (background programs) താല്ക്കാലികമായി തടഞ്ഞുനിർത്തി കമ്പ്യൂട്ടരിന്റെ പ്രവർത്തനവേഗവും മികവും കൂട്ടുകയാണ് ഗെയിം ബൂസ്റ്റർ ചെയ്യുന്നത്.
നമുക്ക് ആവശ്യമുള്ളപ്പോൾ പ്രവർത്തിപ്പിക്കാനും , അല്ലാത്തപ്പോൾ പ്രവത്തനം നിർത്താനും സൗകര്യം ഈ പ്രോഗ്രാമിൽ ഉള്ളതിനാൽ പൂർണനിയന്ത്രണം നമുക്ക് തന്നെയായിരിക്കും. പഴയ കമ്പ്യൂട്ടർ അതിവേഗം പായുന്നത് നമ്മളെ അതിശയിപ്പിക്കും.
ഗെയിംബൂസ്റ്റർ എളുപ്പത്തിൽ സംഘടിപ്പിക്കാം. ഇതിന്റെ സൗജന്യ പതിപ്പ് ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ആദ്യം അവരുടെ സൈറ്റിൽ കയറി ഗെയിംബൂസ്റ്ററിനെ ഒന്നു പരിചയപ്പെടുക, അതിനുശേഷം ഡൗൺലോഡ് ചെയ്യുകയാവും നല്ലത്, ഇതാ സൈറ്റ്-http://www.iobit.com/
നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ളിക്കുക.
ഇത് നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ലൈക്ക് ചെയ്യൂ

0 Comments