Ticker

6/recent/ticker-posts

Header Ads Widget

ജെയിംസ് ഹാഡ്‌ലി ചേസ് നോവലുകൾ മലയാളത്തിൽ

James Hadley Chase Novels Malayalam | James Hadley Chase Books Malayalam

ജെയിംസ് ഹാഡ്‌ലി
 ചേസ് നോവലുകൾ മലയാളത്തിൽ 

ജെയിംസ് ഹാഡ്‌ലി ചേസ് - ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച പ്രതിഭാശാലിയായ എഴുത്തുകാരൻ. ലൈബ്രറികളിൽ ചേസിന്റെ നോവലുകൾക്കായി വായനക്കാർ ഊഴം കാത്തിരുന്ന നാളുകൾ ഉണ്ടായിരുന്നു. മൊബൈലും ഇൻറർനെറ്റുമൊക്കെ വന്നപ്പോൾ ആ എഴുത്തുകാരനെ മലയാളികൾ മറന്നുവെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയല്ല. ശ്രീ.കെ.കെ ഭാസ്ക്കരൻ പയ്യന്നൂരിന്റെ മനോഹരമായ പരിഭാഷയിലൂടെ ചേസിന്റെ നോവലുകൾ വീണ്ടും ഡോൺ ബുക്‌സും,  മാതൃഭൂമി ബുക്‌സും, C.I.C.C. ബുക്‌സും പ്രസിദ്ധീകരിക്കുന്നു. വായനക്കാരിൽ നിന്നും മികച്ച സ്വീകരണമാണ് ഈ നോവലുകൾക്ക് ലഭിക്കുന്നത്.
ജെയിംസ് ഹാഡ്‌ലി ചേസ് എന്ന തൂലികാനാമത്തില്‍ പ്രശസ്തനായ റെനെ ബ്രാബസോണ്‍ റേമണ്ട് (ഡിസംബര്‍ 24, 1906 - ഫെബ്രുവരി 6, 1985) പ്രശസ്തനായ ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. ത്രില്ലര്‍ നോവലുകളുടെ രാജാവായി ചേസ് വാഴ്ത്തപ്പെടുന്നു
1906-ല്‍ ലണ്ടനില്‍ ജനിച്ചു. പിതാവ് ബ്രിട്ടീഷ് പട്ടാളത്തില്‍ കേണല്‍ ആയിരുന്നു. പതിനെട്ടാം വയസ്സില്‍ ഒരു പുസ്തകക്കടയില്‍ ജോലി ലഭിച്ചതാണ് ചേസിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 1939-ല്‍ നോ ഓര്‍ക്കിഡ്സ് ഫോര്‍ മിസ്സ് ബ്ലാ‌ന്‍ഡിഷ് എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്രൈം നോവലുകളിലൊന്നായി വാഴ്ത്തപ്പെടുന്ന ഈ നോവല്‍ ആറാഴ്ച്ചക്കാലം കൊണ്ടാണ് ചേസ് എഴുതിത്തീര്‍ത്തത്. ലാ മോഡ് ദിനപ്പത്രത്തിന്റെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറു നോവലുകളുടെ പട്ടികയിലും ഈ നോവല്‍ സ്ഥാനം പിടിക്കുകയുണ്ടായി.
കുറ്റാന്വേഷണം, ക്രൈം, ത്രില്ലര്‍ വിഭാഗങ്ങളില്‍ പിന്നീടിറങ്ങിയ എണ്‍പതിലധികം ചേസ് നോവലുകളും നിരൂപകപ്രശംസ പിടിച്ചുപറ്റി. ഇവയില്‍ മിക്കതും എക്കാലത്തെയും ബെസ്റ്റ്-സെല്ലറുകളില്‍ ചിലതായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ചേസിന്റെ 35 നോവലുകള്‍ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു. ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ടങ്ങളില്‍ വളരെയധികം ആരാധകരുള്ള എഴുത്തുകാരനാണ് ചേസ്. 1985-ല്‍ അദ്ദേഹം അന്തരിച്ചു. 

കെ. കെ. ഭാസ്ക്കരൻ പയ്യന്നൂർ
ഹാഡ്ലി കഥാപാത്രങ്ങളെക്കൊണ്ട് മലയാളം പറയിച്ചത് കെ.കെ.ഭാസ്‌കരന്‍ പയ്യന്നൂരാണ്. 129 ഡിറ്റക്ടീവ് നോവലുകള്‍ എഴുതിയ ആളാണ് ജെയിംസ് ഹാഡ്ലി ചേസ്. അതില്‍ മുഴുവന്‍ പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യാന്‍ അവകാശം നേടിയ വ്യക്തിയാണ് കെ.കെ.ഭാസ്‌കരന്‍ പയ്യന്നൂര്‍. 76 പുസ്തകങ്ങള്‍ ഭാസ്‌കരന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.
കെ.കെ.ഭാസ്‌കരന്‍ 50 വര്‍ഷമായി അഹമ്മദാബാദിലാണ്. സ്വാതന്ത്ര്യസമര സേനാനി എ.വി.ശ്രീകണ്ഠപൊതുവാളുടെയും കെ.പി.ദേവി അമ്മയുടെയും മകന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ (എന്‍.ഐ.ഡി) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. ഗുജറാത്തില്‍ ഗാന്ധിജി സ്ഥാപിച്ച വിദ്യാപീഠത്തില്‍ മലയാളം അധ്യാപകനായിരുന്നു. എട്ടാം വയസ്സില്‍ 'കൊഴിഞ്ഞുവീണ പൂവ്' എന്ന കവിതയെഴുതിയാണ് സാഹിത്യരചനയിലെ തുടക്കം. അത് ദേശമിത്രം വാരികയില്‍ പ്രസിദ്ധീകരിച്ചു. 
കേരളവാര്‍ത്ത എന്ന പ്രസിദ്ധീകരണം അഹമ്മദാബാദില്‍നിന്ന് 1999-ല്‍ ആരംഭിച്ചു. പിന്നെ കേരള സമാചാര്‍ എന്ന പേരില്‍ അഹമ്മദാബാദില്‍നിന്നു പ്രസിദ്ധീകരിക്കുന്നു. പ്രസിദ്ധീകരണത്തിനും മറ്റു കാര്യങ്ങള്‍ക്കും പിന്നില്‍ ഒരാള്‍ മാത്രം- കെ.കെ.ഭാസ്‌കരന്‍. 16 വര്‍ഷം തുടര്‍ച്ചയായി ഏക വ്യക്തി പ്രസിദ്ധീകരിച്ചതിന് ലിംക ബുക്ക് നാഷണല്‍ റെക്കോഡിന് ഉടമയായി.
വിദ്യാർത്ഥിമിത്രം, കൈരളി മുദ്രാലയം, എൻ ബി എസ്, സി ഐ സി സി, ഡോൺ ബുക്സ് എന്നീ പ്രസാധകരാണ് മലയാളത്തിൽ ചേസ് നോവലുകളുടെ പ്രസിദ്ധീകരണത്തിൽ മുൻപന്തിയിൽ. ജനപ്രിയ സാഹിത്യവുമായി അകൽച്ച പാലിക്കാറുള്ള മാതൃഭൂമിയും ഇപ്പോൾ ചേസ് വിവർത്തനങ്ങൾ പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
ചേസിന്റെ വിവർത്തകൻ എന്ന നിലയിലുള്ള ഭാസ്ക്കരൻ പയ്യന്നൂരിന്റെ പ്രഥമ രംഗപ്രവേശം 1980ൽ ആയിരുന്നു. അദ്ദേഹമന്ന് അഹമ്മദാബാദിലെ പ്രസിദ്ധമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ചേസിന്റെ 'ജസ്റ്റ് അനദർ സക്കർ' എന്ന നോവലാണ് വിവർത്തനത്തിനായി ഭാസ്ക്കരൻ ആദ്യം തെരഞ്ഞെടുത്തത്. അദ്ദേഹം ആദ്യമായി വായിച്ച ചേസിന്റെ നോവലും അതു തന്നെയാണ്. വിവർത്തനത്തിന് 'മറ്റൊരു നീരാളി' എന്ന് പേരിട്ടു. 'മറ്റൊരു നീരാളി' ജനയുഗത്തിൽ പ്രസിദ്ധപ്പെടുത്തി. മനോരമ ആഴ്ചപ്പതിപ്പിൽ 'വിഷമോതിരം' പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയാണ് കെ. കെ. ഭാസ്ക്കരൻ പയ്യന്നൂർ എന്ന പേര് മലയാളികളുടെ മനസ്സിൽ കയറിക്കൂടുന്നത്.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments