Ticker

6/recent/ticker-posts

Header Ads Widget

ആൽഫ്രഡ് ഹിച്ച്കോക്ക് പുസ്തകങ്ങൾ മലയാളത്തിൽ

Alfred Hitchcock Books in Malayalam 

Alfred Hitchcock Books in Malayalam 
 

Alfred Hitchcock Books in Malayalam  / Detective Stories / Crime Stories
ആൽഫ്രഡ് ഹിച്ച്കോക്ക് പുസ്തകങ്ങൾ മലയാളത്തിൽ

ഇംഗ്ലീഷ് വംശജനായ അമേരിക്കൻ ചലച്ചിത്ര സംവിധായകനാണ് സർ ആൽഫ്രഡ് ഹിച്ച്‌കോക്ക്. സസ്പെൻസ് ത്രില്ലർ സിനിമകളിലൂടെ ശ്രദ്ധേയനായ ഹിച്ച്കോക്കിന്റെ സിനിമകളെല്ലാം വാണിജ്യ സിനിമകളായിരുന്നു. കുറ്റാന്വേഷണവും ഭീതിയും ഫാന്റസികളുമെല്ലാം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍.
ആൽഫ്രഡ് ഹിച്ച്കോക്ക് തിരഞ്ഞെടുത്ത കഥകൾ എന്നപേരിൽ നിരവധി കഥൾ 80 കളിൽ കറന്റ്ബുക്സ്, കോട്ടയം പ്രസിദ്ധീകരിച്ചിരുന്നു. ഗ്രാമീണ വായനശാലകളിൽ വായനക്കാരെ ഹരംകൊള്ളിച്ച ആ പുസ്തകങ്ങൾ ഇന്ന് പുസ്തകശാലകളിൽ ലഭ്യമല്ല. ഭീതിയുടെ, ഉദ്വേഗജനകമായ ആ ത്രില്ലർ കഥകൾ ഇന്നും പഴയ വായനക്കാരുടെ മനസ്സിലുണ്ടാകും.
നടക്കാനിറങ്ങിയ പ്രേതം, ബ്ളാക്കൗട്ട്, ഡ്രാഗൺലേഡി, കലാശക്കളി, കഴുമരത്തിന് കീഴെ, ഒറ്റയാൻ, ഒറ്റിക്കൊടുത്തവന്റെ അത്താഴം, തേഴ്‌സ്‌ഡേ കില്ലർ, മരണമണി, തടാകത്തിലെ തണുത്തരാത്രി തുടങ്ങിയ അക്കാലത്തിറങ്ങിയ പുസ്തകങ്ങളിൽ വിവിധ എഴുത്തുകാരുടെ ഹിച്ച്കോക്ക് തിരഞ്ഞെടുത്ത കഥകളാണുള്ളത്.




സമീപകാലത്ത് മറ്റ് ചില പുസ്തകങ്ങൾ കൂടി പുറത്ത് വന്നിട്ടുണ്ട്. അവ ഇപ്പോഴും മാർക്കറ്റിൽ ലഭ്യമാണ്. അജിത്ത് ടി തോമസ് രചിച്ച ആല്‍ഫ്രെഡ് ഹിച്ച് കോക്കിന്റെ വിഖ്യാതചിത്രമായ സൈക്കോയുടെയും മൂന്ന് തുടര്‍ചിത്രങ്ങളുടെയും നോവല്‍ ആവിഷ്കാരം, ഒലീവ് പബ്ലിക്കേഷൻസ് ആണ് ഇതിന്റെ പ്രസാധകർ.
'ആൽഫ്രഡ് ഹിച്ച്കോക്ക് അവതരിപ്പിക്കുന്നു' എന്ന പേരിൽ മരിയറോസ് രചിച്ച പുസ്തകത്തിൽ ആൽഫ്രഡ് ഹിച്ച് കോക്ക് പ്രസൻസ് എന്ന പ്രസിദ്ധമായ ടെലിവിഷൻ പരമ്പരയിലെ ഉദ്യോഗജനകമായ 17 കഥകളാണുള്ളത്. ഒലീവ് പബ്ലിക്കേഷൻസ് ആണ് ഇതിന്റെ പ്രസാധകർ. മരിയറോസ് ന്റെ HAMMER LIBRARY വീണ്ടും ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെ
കൂടുതൽ പുസ്തകങ്ങൾ പുറത്ത് വരട്ടെ എന്ന് നമുക്കാശിക്കാം.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

1 Comments

  1. ഒന്നു പോലും വായിയ്ക്കാൻ സാധിച്ചിട്ടില്ല... പഴയതോ ഉപയോഗിച്ചതോ... എവിടെ നിന്നെങ്കിലും കിട്ടാൻ മാർഗ്ഗം ഉണ്ടോ

    ReplyDelete