മേശപ്പുറത്തൊരു ഡിജിറ്റൽ
ഗ്ലോബ്
മൽസരപ്പരീക്ഷകൾക്ക് വേണ്ടി കോച്ചിംഗ് സെന്ററുകളിൽ
സമയം ചിലവഴിക്കുന്നവർക്കും മാർക്കറ്റിലിറങ്ങുന്ന സർവ്വ റാങ്ക് ഫയലുകളും വാങ്ങി പഠിക്കുന്നവർക്കും
ഭൂപടങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ(അക്ഷാംശ-രേഖാംശ രേഖകൾ, ഭൂമിയിലെ വിദൂരങ്ങളായ രണ്ട്
സ്ഥലങ്ങൾ തമ്മിലുള്ള അകലം, ചെറിയതോത്- വലിയതോത് ഭൂപടങ്ങൾ) ഒരു മികച്ച സോഫ്റ്റ് വെയറാണിത്.(എട്ടാം
സ്റ്റാൻഡേർഡിലെ ഐ.ടി. പാഠപുസ്തകത്തിലെ മാർബിൾ ഗ്ലോബിനെക്കുറിച്ചുള്ള ഒരു പഠന സഹായികൂടിയാണിത്)
പറഞ്ഞുവരുന്നത് 'മാർബിൾ ഗ്ലോബ്'എന്ന ഫ്രീസോഫ്ട് വെയറിനെക്കുറിച്ചാണ്
മാർബിൾ ഗ്ലോബ്
വിൻഡോസ് , ഗ്നു/ലിനക്സ്,
മാക് തുടങ്ങിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലെല്ലാം ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്
വെയറാണിത്.
ഗ്ലോബിലൂടെ
ലോകം കാണാം
*മാർബിൾ ജാലകത്തിലെ ഇടതു
പാനലിൽ ഉൾപ്പെടുത്തിയിരിക്കുന്ന Navigation, Legend, Map view
എന്നീ ടാബുകൾ പ്രവർത്തിപ്പിച്ച്
ഭൂപടം നിരീക്ഷിക്കുക.
*പാനലിലെ home,
arrow, zoom ബട്ടണുകൾ പ്രവർത്തിപ്പിച്ച് ഗ്ലോബിനുണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക. അക്ഷാംശ
രേഖാംശങ്ങൾ
മാർബിൾ ഭൂപടം നോക്കി നിങ്ങളുടെ
സമീപത്തുള്ള സ്ഥലങ്ങളുടെ അക്ഷാംശ-രേഖാംശങ്ങൾ
നിരീക്ഷിക്കാം. അകലം
അളക്കാം
മാർബിൾ ഗ്ലോബിൽ രണ്ടു
സ്ഥലങ്ങൾ തമ്മിലുള്ള അകലം കണ്ടുപിടിക്കാൻ കഴിയും.
ഉദാഹരണമായി ഡൽഹിയും തിരുവനന്തപുരവും
തമ്മിലുള്ള ദൂരം എത്ര കിലോമീറ്റർ
എന്ന് മാർബിൾ ഗ്ലോബിൽ
കണ്ടെത്താനാവും. അതിനായി ഭൂപടം വലുതാക്കി തിരുവനന്തപുരത്തിന്റെ മുകളിലും ഡൽഹിക്ക് മുകളിലും
മൌസിന്റെ വലതു ബട്ടൺ ക്ലിക്ക് ചെയ്ത് Add measurement point എന്നത് തിരഞ്ഞെടുത്ത്
നൽകുക. അപ്പോൾ എഴുതി പ്രദർശിപ്പിക്കുന്ന ദൂരം ആ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള നേരിട്ടുള്ള
ദൂരമായിരിക്കും. വിവരങ്ങൾ
ശേഖരിക്കാം.
ഭൂപടങ്ങളും ഗ്ലോബും ഉപയോഗിച്ച്
നമുക്ക് വിവരങ്ങൾ ശേഖരിക്കാം. വിവരശേഖരണ്ത്തിന്
വേണ്ടി ലജന്റ് രീതിയിൽ
(Legend mode) മാർബിൾ ജാലകം പ്രവർത്തിപ്പിക്കാം. ചുവടെ
നൽകിയിരിക്കുന്ന ചിത്രത്തിൽ
ഇടതുഭാഗത്തുള്ള ചതുരത്തിൽ (Legend tool bar) കാണുന്ന
Cities, water
bodies, ice & glaciers, coordinate, grid, scale bar എന്നിവയ്ക്ക് ശരിയടയാളം
(ടിക്) നൽകിയും, നൽകാതെയും
ഗ്ലോബ് പ്രവർത്തിപ്പിക്കാം
വിവിധ തരം ഭൂപടങ്ങൾ
മാർബിൾ ഗ്ലോബിൽ പലതരത്തിലുള്ള
ഭൂപടങ്ങൾ കാണുന്നതിന് മാർബിളിലെ vew tab പ്രവർത്തിപ്പിച്ച് വിവിധ തരത്തിലുള്ള ഭൂപടങ്ങൾ
തിരഞ്ഞെടുത്താൽ മതിയാകും.
ഡിജിറ്റൽ ഗ്ലോബിനെക്കുറിച്ച്
കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക http://marble.kde.org/ ഡിജിറ്റൽ ഗ്ലോബ് സൌജന്യമായി
ഡൌൺലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കുകൾ ഉപയോഗിക്കുക. വിൻഡോസിൽ ഉപയോഗിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ലിനക്സിൽ ഉപയോഗിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
0 Comments