കാസോവരി എന്ന തീ വിഴുങ്ങിപ്പക്ഷി
തൂവലില്ലാത്ത കഷണ്ടിത്തല, തലയില്‍ ഹെല്‍മെറ്റ് വച്ചത് പോലെയുള്ള
കവചം, കഴുത്തിന് ചുറ്റും മഞ്ഞയും പച്ചയും വയലറ്റും നിറങ്ങളോട്
കൂടിയ തൂവല്‍, താടിയില്‍ ചുവപ്പുനിറമുള്ള ഒരു ആട, ശേഷിച്ചഭാഗം
മുഴുവന്‍ കറുപ്പോ തവിട്ടോ നിറം.
ഓസ്ട്രേലിയായില്‍ കാണപ്പെടുന്ന കാസോവരി എന്ന പക്ഷിയുടെ
സവിശേഷതകളാണ് ഇവ. പക്ഷികളില്‍ വലുപ്പം കൊണ്ട് രണ്ടാം സ്ഥാനം
കാസോവരിക്കാണ്.

തൂക്കവും ഉണ്ടാകും.ഓരോ കാലിലും മൂന്നു വിരലുകള്‍ വീതം. ഒരുവിരലില്‍ കഠാര പോലെയുള്ള നഖം ഉപയോഗിച്ചാണ് ശത്രുക്കളെ നേരിടുന്നത്.
മണിക്കൂറില്‍ 48 കി. മീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയും.
കായ്കനികളും ,പച്ചക്കറികളും , ഷഡ്പദങ്ങളും മറ്റുമാണ് ഭക്ഷണം.
തറയില്‍ കുഴിയുണ്ടാക്കിയാണ് മുട്ടയിടുന്നത്. ഒരുതവണ എട്ടുവരെ മുട്ടകളിടും. 49 ദിവസങ്ങള്‍ വേണം മുട്ട വിരിയാന്‍. ആണ്‍ പക്ഷികളാണ്
അടയിരിക്കുന്നതും ,കുഞ്ഞുങ്ങളെ പോറ്റുന്നതും.
കാഷ്വാറിയസ് കാഷ്വാറിയസ് എന്ന ശാസ്ത്ര നാമമുള്ള ഇവ ഓസ്ട്രെലിയായിലും ന്യൂഗിനിയായിലുമാണുള്ളത്.
Mobile Tips & Tricks Click here
Computer Tips & Tricks Click here
Blog Tips & Tricks Click here

0 Comments