മലയാളത്തിൽ ടൈപ്പ് ചെയ്യാം
കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ് അനായാസം ചെയ്യണമെന്ന് ഉണ്ടോ?നിങ്ങളുടെ കീബോർഡിൽ 'മംഗ്ലീഷ്' രീതിയിൽ ടൈപ്പ് ചെയ്താൽ മതി, മലയാളം അക്ഷരങ്ങൾ ആവശ്യമായ ക്രമത്തിൽ വിന്യസിക്കാനാവും.
യാതൊരു പ്രയാസവും ഇല്ലാതെ, നിങ്ങളുടെ മലയാളം പ്രോജെക്റ്റുകൾ(കഥ, കവിത, ലേഖനങ്ങൾ,......അങ്ങനെയെന്തും) കമ്പ്യൂട്ടറിൽ വളരെ വേഗം ടൈപ്പ് ചെയ്യാനാകും.
അതിനായി തയ്യറാക്കപ്പെട്ട സോഫ്റ്റ് വെയറാണ് 'വരമൊഴി', കീമാൻ എന്നിവ.
അതിനായി വരമൊഴി ഡൌൺ ലോഡ് ചെയ്തെടുക്കുക.(അതിനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു.) സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ഓപ്പൺ ചെയ്യുമ്പോൾ ചുവടെ ചേർത്തിരിക്കുന്നത് പോലെ ഒരു വിൻഡോ തുറക്കും.
അതിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് Next ക്ലിക്ക് ചെയ്യുക. ചുവടെ നൽകിയിരിക്കുന്ന വിൻഡോ തുറക്കും.
Next ക്ലിക്ക് ചെയ്യുക. അടുത്ത വിൻഡോ താഴെ നൽകിയിരിക്കുന്നത് നോക്കുക, വീണ്ടും Next ക്ലിക്ക് ചെയ്യുക, സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ആകും.
വരമൊഴി ഇൻസ്റ്റോൾ ചെയ്തശേഷം OPEN ചെയ്യുമ്പോൾ ചുവടെ കൊടുത്തിരിക്കുന്നത് പോലെ രണ്ട് വിൻഡോകൾ തുറക്കും.അതിൽ ചുവടെ നൽകിയിട്ടുള്ള വിൻഡോ minimise ചെയ്യുക.
ചുവടെ നൽകിയിരിക്കുന്ന വിൻഡോയിലെ ഇടത് വശത്തുള്ള Manglish Window -യിൽ മംഗ്ലീഷ് രീതിയിൽ ടൈപ്പ് ചെയ്യുക, വലതുവശത്തെ Malayalam Window - യിൽ തത്തുല്യ മലയാളം കാണാം.
ചുവടെയുള്ള വിൻഡോ നോക്കൂ, ടൈപ്പ് ചെയ്യുമ്പോൾ Anjali old Lipi എന്നത് സിലക്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക. ടൈപ്പ് ചെയ്തശേഷം copy ചെയ്ത് ആവശ്യമായ സ്ഥലത്ത് paste ചെയ്യാം.
ഇനി മലയാളം ടൈപ്പ് ചെയ്യുന്നതിനിടയിൽ ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പെടുത്താൻ ദാ ഈ ചിഹ്നത്തിനുള്ളിൽ { } ടൈപ്പ് ചെയ്താൽ മതി.
ഇനി നേരിട്ട് face book -ലും മറ്റും ടൈപ്പ് ചെയ്യാൻ ചുവടെ കൊടുത്തിരിക്കുന്നത് പോലെ ചെയ്യുക.
വരമൊഴി ഇൻസ്റ്റോൾ ചെയ്ത് കഴിയുമ്പോൾ desk top - ൽ ചുവടെ നൽകിയിരിക്കുന്നത് പോലെ ഒരു ചെറിയ വിൻഡോ കാണാം. അതിൽ ക്ലിക്ക് ചെയ്ത് ആവശ്യാനുസരണം മലയാളമോ , ഇംഗ്ലീഷോ തിരഞ്ഞെടുക്കാം.
ഇനി നിങ്ങൾക്ക് എവിടെ വേണമെങ്കിലും മലയാളത്തിൽ ടൈപ്പ് ചെയ്യാം.
ഫെയ്സ് ബുക്ക് , ഫോട്ടോഷോപ്പ്, പെയ്ന്റ്, പിക്ക് പിക്ക്, Microsoft WORD, twitter, blogg, എന്നു വേണ്ട എവിടെയും നിങ്ങൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാം. (ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യാൻ മലയാളം വിൻഡോ ഓഫാക്കുക)
ടൈപ്പ് ചെയ്യുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
kha - ഖ
ga - ഗ
kka ,Ka - ക്ക
ykka - യ്ക്ക
l - ൽ
L - ൾ
n - ൻ
N - ൺ
N~ - ണ്
r - ർ
R - ഋ
Ra - റ
r - ര
cha - ച
chcha - ച്ച
chchha - ച്ഛ
CHa - ഛ
nga - ങ
ngnga അല്ലെങ്കിൽ NGa - ങ്ങ
ചന്ദ്രക്കലയ്ക്ക് - ~
tha - ത
ththa അല്ലെങ്കിൽ THa - ത്ത
zha - ഴ
ncha - ഞ്ച
nja - ഞ
njnja അല്ലെങ്കിൽ NJa - ഞ്ഞ
thha - ഥ
വരമൊഴി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ കമ്പ്യൂട്ടറിൽ Anjali old Lipi മാത്രമായി ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
Anjali Old Lipihttp://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf
നിങ്ങൾക്ക് ഇത് പ്രയോജനപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യുക.
സംശയങ്ങളുണ്ടെങ്കിൽ ചുവടെയുള്ള കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Mobile Tips & Tricks Click here
Computer Tips & Tricks Click here
Blog Tips & Tricks Click here

0 Comments