Ticker

6/recent/ticker-posts

Header Ads Widget

Caste certificates and some important aspects

ജാതി സർട്ടിഫിക്കറ്റും അത് സംബന്ധമായ ചില പ്രധാന കാര്യങ്ങളും 
പബ്ലിക് സർവീസ് കമ്മിഷൻ മുഖേനയുള്ള നിയ മനശുപാർശയ്ക്ക് സംവരണാനുകൂല്യം ലഭിക്കു ന്നതിന് ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. നിയമങ്ങൾ, ഉത്തരവു കൾ, സർക്കുലറുകൾ, മറ്റു മാർഗനിർദ്ദേശക രേഖകൾ എന്നിവയുടെ അടിസ്ഥാ ന ത്തിൽ റവന്യൂ അധികാരികളാണ് ജാതി സർട്ടിഫിക്കറ്റ് നൽകുന്നത്. ജാതി സർട്ടിഫിക്കറ്റ് സംബന്ധമായി ഉദ്യോഗാർഥികൾക്കും പൊതുജനങ്ങൾക്കും നിര വധി സംശയങ്ങൾ ഉണ്ടാകാറുണ്ട്. ജാതി സർട്ടി ഫിക്കറ്റിനെക്കുറിച്ചുള്ള വ്യവസ്ഥകൾ ആധികാരി കമായി മനസ്സിലാക്കാൻ തുടർന്നു വായിക്കുക. 

* മറ്റ് പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റുനുവേണ്ടി 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് നിശ്ചിത ഫോറത്തിൽ അപേക്ഷ വില്ലേജാഫീസർക്ക് നൽകണം.
ജാതി രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ, സ്കൂൾ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡ്, പരിവർത്തനം നടത്തിയവരാണെങ്കിൽ ബന്ധപ്പെട്ട ഗസറ്റ് പരസ്യം എന്നിവയുണ്ടെങ്കിൽ തെളി വിനായി ഹാജരാക്കണം. ഇവയുടെ അടിസ്ഥാനത്തിൽ പ്രാദേശിക അന്വേഷണത്തിനുശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹാജരാ ക്കേണ്ട സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം തഹസീൽദാർക്കാണ്.
പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം തഹസീൽദാർക്കാണ്. ഇതിന് കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല.
ജാതി രേഖപ്പെടുത്തിയി ട്ടുള്ള സർട്ടിഫിക്കറ്റുകൾ, ഗസറ്റ് പരസ്യങ്ങൾ തുടങ്ങിയവ ആധാരമാക്കി നടത്തുന്ന അന്വേഷണത്തിന്റെ വെളിച്ചത്തിലായിരിക്കും. ജാതി സർട്ടിഫിക്കറ്റുകൾ നൽകുക.
പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് വിദ്യാഭ ്യാസ ആവശ്യത്തിനും ഓഫീസുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യത്തിനും സർക്കാർ ഉദ്യോഗത്തിനും ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർ അവരുടെയും കുടുംബത്തിന്റേയും വിശദവിവരങ്ങളും അവർ എതു ജാതി, മതത്തിൽ ജീവിച്ചു വരുന്നു എന്നുള്ള വിവരങ്ങ ളും വെള്ളക്കടലാസ്സിലെഴുതി വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടോടുകൂടി ബന്ധപ്പെട്ട താലൂക്ക് തഹസീൽദാർക്ക് നൽകേണ്ടതാണ്. വരുമാനപരിധി ഇക്കാര്യത്തിൽ ബാധകമ ല്ല.
ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർ അവരുടെ സ്വദേശം ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് അല്ല എന്നുണ്ടെങ്കിൽ അവർ ജനിച്ചു വളർന്ന താലൂക്കിൽ നിന്നും അവർ ഏതു ജാതി മതത്തിൽപ്പെട്ടവർ ആണെന്നുള്ള സർട്ടിഫിക്കറ്റുകൾ കൂടി നൽകേണ്ടതാണ്.
പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുള്ള ആനുകൂല്യങ്ങളോടെ പഠനം നടത്തേണ്ട വിദ്യാർത്ഥി ഒന്നാം ക്ലാസിൽ ചേരുന്ന സമയത്ത് തന്നെ തഹസീൽദാരുടെ റാങ്കിൽ കുറ യാത്ത റവന്യൂ വകുപ്പ് അധികൃതർ പ്രസ്തുത ആവശ്യ ത്തിനായി നിർദ്ദിഷ്ട ഫോറത്തിൽ അനുവദിച്ചു നൽകിയ പട്ടികജാതി പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ് സ്കൂളിൽ ഹാജ രാക്കേണ്ടതാണ്.
സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകേണ്ട ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട് റവന്യൂ അധികൃതർ - സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള നടപടികൾ നടത്തി ജാതി സഥിതി ബോദ്ധ്യപ്പെട്ട ശേഷം മാത്രം അപേക്ഷ കളിൽ തീരുമാനം എടുക്കേണ്ടതാണ്.
മറ്റു മത വിഭാഗക്കാർക്കുള്ള സർട്ടിഫിക്കറ്റുകൾ സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിലേക്ക് വില്ലേജ് ഓഫീസറും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുവേണ്ടി തഹസീൽദാറും നൽകുന്നു.
ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള സാമാന്യ നിർദ്ദേശങ്ങൾ 
I. ഒരാൾ ജന്മനാ പട്ടികജാതിയോ പട്ടികവർഗ്ഗമോ ആണെന്ന് അവകാശപ്പെട്ടാൽ താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. 
അയാളും അയാളുടെ അച്ഛനമ്മമാരും യഥാർത്ഥത്തിൽ അയാൾ അവകാശപ്പെടുന്ന ജാതിക്കാരനാണോ. ബന്ധപ്പെട്ട സംസ്ഥാനത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ക്കാരുടെ പട്ടികയിൽ അവരുടെ ജാതി ഉൾപ്പെടുത്തിയി ട്ടുണ്ടോ.
പ്രസ്തുത ജാതി ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയിൽ നിർദ്ദേ ശിച്ചിട്ടുള്ള പ്രത്യേക പ്രദേശത്തിലും സംസ്ഥാനത്തിലും അയാൾ ഉൾപ്പെടുമോ. ഒരു വ്യക്തി പട്ടികജാതിക്കാരനാണെന്ന് അവകാശപ്പെ ട്ടാൽ, അയാൾ ഹിന്ദുമതമോ സിഖു മതമോ ഏതെങ്കിലു മാണെന്ന് പറയാൻ കഴിയുമോ. പട്ടികജാതി പട്ടികവർഗ്ഗക്കാരനാണെന്ന് അവകാശപ്പെ ട്ടാൽ അയാൾ ഏതെങ്കിലും മതക്കാരനാണെന്ന് വ്യക്ത മാക്കാൻ കഴിയണം.
II. കുടിയേറ്റക്കാര്യത്തിൽ 
(1) ഒരു സംസ്ഥാനത്തിലെ ഏതെങ്കിലും ഭാഗത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജാതിയിൽപ്പെട്ട ഒരാൾ ആ സംസ്ഥാനത്തിലെ മറ്റൊരു ഭാഗത്തേയ്ക്ക് കുടി യേറിയാൽ ആ ഭാഗത്തെ ജാതി പട്ടികയിൽ ഉൾപ്പെ ടുത്തിയിട്ടില്ലെങ്കിലും അയാൾ ആ സംസ്ഥാനത്തിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെടുന്നതായി കണക്കാ ക്കണം.
(2) ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തയ്ക്കു കുടിയേറിയ ആൾ പൂർവ്വികമായി ഏതു പട്ടികജാതി പട്ടികവർഗ്ഗത്തിലപ്പെടുന്ന ആളാണോ അതായിത്തന്നെ കണക്കാക്കുന്നതാണ്.
(3) 1950 ലെ പ്രസിഡൻഷ്യൽ ഓർഡറിന് മുമ്പ് ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തിലേയ്ക്ക് കുടിയേറിപ്പാർത്തവർക്ക് അവർ സ്ഥിരമായി പുതിയ സ്ഥലത്തെ താമസക്കാർ എന്ന നിലയിലും ഈ ഓർഡറിന് ശേഷം കുടിയേറിയ പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്ക് അവരുടെ മാതാപിതാക്കൾക്ക് അവരുടെ ജന്മ സ്ഥ ലത്തെ അധികാരികൾ അനുവ ദിച്ച സർട്ടിഫിക്കറ്റിന്റെ അടിസ്ഥാ നത്തിലും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.
(4) ജി.ഒ.എം.എസ്. 18/83/HWD 19 - 07-1983 പ്രകാരം അന്യ സംസ്ഥാനത്തു നിന്നും കുടിയേ റിയ പട്ടികജാതി/പട്ടിക വർഗ്ഗ ക്കാർക്ക് കേന്ദ്ര സംസ്ഥാന ഉത്തരവ് ബി.സി. 16014/82/എസ്.സി. & ബി.സി.ഡി. 1, തീയതി 18-10-82 (പ്രകാരമുള്ള നിബന്ധനകൾക്ക് വിധേ യ മായി നിശ്ചിത ഫാറത്തിൽ മറ്റ് അന്വേഷണങ്ങൾ ആവ ശ്യമില്ലാത്ത പക്ഷം ടിയാളുടെ മാതാ പിതാക്കൾക്ക് അവരുടെ ജന്മ സ്ഥലത്തെ അധികാരികൾ അനുവദിച്ച ജാതി സർട്ടിഫിക്ക റ്റിന്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റുകൾ നൽകാവു ന്നതാണ്.
III. വിവാഹ ബന്ധം മൂലം ഉണ്ടാകുന്ന അവകാശങ്ങൾ - 
(1) പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ ജന്മംകൊണ്ട് ഉൾപ്പെടാത്ത ഒരാൾ പട്ടികജാതി പട്ടികവർഗ്ഗത്തിൽ ഉൾപ്പെട്ട ഒരാളെ വിവാഹം ചെയ്തുകൊണ്ട് പട്ടിക - ജാതി പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്നതല്ല.
(2) അതുപോലെ പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ ഉൾപ്പെട്ട ആൾ, അതിൽപ്പെടാത്ത ഏതെങ്കിലം ജാതി യിൽ നിന്നും വിവാഹം കഴിച്ചതിനുശേഷം പട്ടിക ജാതി പട്ടികവർഗ്ഗത്തിൽപ്പെടുന്ന ആളായിത്തന്നെ തുടരും
IV. മിശ്രവിവാഹ ദമ്പതികളിൽ ജനിച്ച കുട്ടികൾക്കുള്ള ജാതിസർട്ടിഫിക്കറ്റ് മിശ്രവിവാഹ ദമ്പതികളിൽ ഒരാൾ പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ ഉൾപ്പെടുന്നതായാൽ അവർക്ക് ജനി ക്കുന്ന കുട്ടികൾക്ക് അവർ ഉൾപ്പെടുന്നു എന്ന് അവകാശപ്പെടുന്ന സമുദായത്തിന്റെ സാമുദായികമായും സാമ്പത്തി കമായും പിന്നാക്കാവസ്ഥ അവർക്ക് ഉണ്ടോയെന്നും പ്രസ്തുത സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പാലി ക്കുന്നുണ്ടായെന്നും ആധികാരികമായി ബോധ്യപ്പെട്ട് ജാതി സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. (ജി.ഒ.എം.എസ്. നം109 2008 എസ്.സി.എസ്.ടി.ഡി.ഡി. തീയതി 20-11-2008, ജി.ഒ.എം.എസ്. നം. 25 2005 എസ്.സി.എസ്. ടി.ഡി.ഡി. തീയതി 20-06-2005) മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക സമുദായമാണ ങ്കിൽ അവരുടെ കുട്ടികൾക്കും പിന്നാക്ക സമുദായ ക്കാർക്കു നൽകിവരുന്ന എല്ലാ ആനുകൂല്യങ്ങളും ലഭി ക്കുന്നതാണ്. വിവാഹമോചനം നേടിയ മിശ്രവിവാഹി തരുടെ കുട്ടികൾക്കും മുകളിൽ പ്രസ്താവിച്ചിട്ടുള്ള ആനു കൂല്യങ്ങൾക്ക് അർഹതയുണ്ട്.
കേരള സർക്കാരിന്റെ ജി.ഒ. (എം.എസ്.) നം. 808/78 ഡി. ഡി. തീയതി 24-04-79 ഉത്തരവ് പിന്നാക്ക സമുദായത്തിൽ ഉൾപ്പെട്ട മിശ്രവിവാഹിതരുടെ കുട്ടികൾക്കുള്ള ആനുകൂ ല്യങ്ങളും വിവാഹ മോചനം നടത്തിയ മിശ്രവിവാഹിതരുടെ കുട്ടികൾക്കുള്ള ആനുകൂല്യങ്ങളും വിവരിക്കുന്നു. മിശ്രവിവാഹിതരിൽ ഒരാൾ പട്ടികജാതി പട്ടികവർഗ്ഗമാണെങ്കിൽ വിദ്യാഭ്യാസ ആവശ്യത്തിനുമാത്രമായി അവരുടെ പട്ടികജാതി പട്ടികവർഗ്ഗ സർട്ടിഫിക്കറ്റുകൾ നൽകാവുന്നതാണ്.
V. മത പരിവർത്തനം നടത്തിയ പട്ടിക ജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ മതപരിവർത്തനം നടത്തിയ പട്ടികജാതിക്കാരെ അദർ എലിജിബിൾ കമ്മ്യൂണിറ്റീസിന്റെ ലിസ്റ്റിലാണ് ഉൾപ്പെടു ത്തിയിരിക്കുന്നത്. ഇവർക്ക് ഇതുവരെ ലഭിച്ചുവരുന്ന വിദ ്യാഭ്യാസ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും (നം.53| 87/പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് തീയതി 23-10-87
ക്രിസ്തുമതത്തിലേയ്ക്ക് മതപരിവർത്തനം നടത്തിയ പട്ടികവർഗ്ഗത്തിൽപ്പെട്ട മല അരയസമുദായത്തിൽപ്പെട്ടവർക്ക് ജി.ഒ.(എം.എസ്) 57/84 എച്ച്.ഡബ്ലു. ഡി. തീയതി 4-8-84 പ്രകാരം നിർദ്ദിഷ്ട ഫോറത്തിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.
VI. മെഡിക്കൽ വിദ്യാഭ്യാസം/ജാതിസർട്ടിഫിക്കറ്റ് 
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിൽ അപേക്ഷിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ ക്കാർ ജാതി തെളിയിക്കുതിന് നിശ്ചിത ഫോറത്തിൽ തഹസീൽദാറിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്തന്റെ സർട്ടി ഫിക്കറ്റ് ഹാജരാക്കണം.
VII. മതപരിവർത്തനം നടത്തുന്നവർ
(1) പട്ടികജാതിയിൽപ്പെട്ട ഒരാൾക്ക് ഹിന്ദു സിഖ് മതങ്ങൾ ഒഴികെ ഏതെങ്കിലും മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയും തിരികെ ഹിന്ദുമതത്തിലേയ്ക്കോ സിഖ് മതത്തിലേക്കോ പുനർപരിവർത്തനം നടത്തുകയോ ചെയ്താൽ ആ പ്രത്യേക ജാതിയിലെ അംഗങ്ങൾ അയാളെ അവരിലൊരാളായി അംഗീകരിക്കുകയും ചെയ്താൽ അയാള തന്റെ പൂർവ്വജാതിയിലേയ്ക്ക് തന്നെ തിരികെ വന്നതായി കണക്കാക്കാവുന്നതാണ്. (2)പട്ടികജാതിയിൽ നിന്നും പരിവർത്തനം ചെയ്തവ രുടെ പിൻഗാമിയ്ക്ക് അയാളുടെ പൂർവ്വികർ ഉൾപ്പെട്ട പട്ടികജാതിയിലേയ്ക്ക് പരിവർത്തനം ചെയ്യുന്നതിന് അയാളുടെ പരിവർത്തനത്തോടൊപ്പം അയാളുടെ ജാതിക്കാർ അവരിലൊരാളായി അയാളെ അംഗീകരി ക്കുകയും അപ്രകാരം ആ ജാതിയിലെ ഒരു അംഗമായി തീരേണ്ടതുമുണ്ട്.
(3) ഹിന്ദുമതത്തിലേയ്ക്ക് മതപരിവർത്തനം ചെയ്യപ്പെടുന്നവർ താഴെപ്പറയുന്ന റിക്കാർഡുകൾ ഹാജരാക്കേണ്ടതാണ്. 
ശുദ്ധി സർട്ടിഫിക്കറ്റ് (സർക്കാർ അംഗീകൃത സംഘടന കളിൽ നിന്നും)
1. അഖിലഭാരത അയ്യപ്പസേവാസംഘം
2. ആൾ ഇന്ത്യ ദയാനന്ദ സാൽവേഷൻ മിഷൻ (ആര്യസമാജം, കേരള ബ്രാഞ്ച്, തിരുവനന്തപുരം)
3. കേരള ഹിന്ദു മിഷൻ, തിരുവനന്തപുരം
4. ശ്രീരാമദാസമിഷൻ യൂണിവേഴ്സൽ സൊസൈറ്റി, ശ്രീ നീലകണ്ഠപുരം, തിരുവനന്തപുരം-695581
5. കാലിക്കറ്റ് ആര്യസമാജ്, ആര്യസമാജ് മന്ദിർ, പുതിയറ പി.ഒ. കാലിക്കറ്റ് - 673004
ശുദ്ധികർമ്മത്തിൽ സംബന്ധിച്ച ആളുടെ പൂർണ്ണമായ പേരും മേൽവിലാസവും. അപേക്ഷകൻ മതപരിവർത്തനം നടത്തിയതിനുള്ള ഗസറ്റ്
വിജ്ഞാപനം മതപരിവർത്തനത്തിന് ശേഷം ഹിന്ദുവായിട്ടാണ് ജീവിക്കുന്നതെന്ന് മതപരിവർത്തനം നടത്തിയ ആളിന്റെ ദേശത്തുള്ള അതേ സമുദായത്തിലെ ഉത്തരവാദപ്പെട്ട വ്യക്തികളിൽ നിന്നുള്ള സാക്ഷ്യപത്രം. മേൽ പറഞ്ഞ വിവരങ്ങൾ വ്യക്തമായി പരിശോധിച്ചതിനുശേഷമേ ജാതിസർട്ടിഫിക്കറ്റ് നൽകാവൂ.
(4) ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തവർ - ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ (ജി.ഒ.(എം.എസ്)75 - 04, തീയതി 30-10-04.) 
ശുദ്ധിസർട്ടിഫിക്കറ്റ് (സർക്കാർ അംഗീകൃത സംഘടനക - ളിൽ നിന്നും)
1. മൗനത്തുൾ ഇസ്ലാം അസോസിയേൻ, പൊന്നാനി, മലപ്പുറം -
2. തെർബിയത്തുൽ ഇസ്ലാം സഭ, പി.ഐ.റോഡ്, മുഖാദർ, കോഴിക്കോട്
അപേക്ഷകൻ മതപരിവർത്തനം നടത്തിയതിനുള്ള ഗസറ്റ് - നോട്ടിഫിക്കേഷൻ (പേര്, ഒപ്പ് എന്നിവ മാറ്റിയുട്ടുണ്ടെങ്കിൽ അതുൾപ്പെടെ സമർപ്പിക്കണം)  മതപരിവർത്തനത്തിന് ശേഷം ഇസ്ലാമായിട്ടാണ് ജീവിക്കുന്നതെന്നും ടിയാനെ അതേ വിഭാഗക്കാർ അംഗീകരിച്ചി ട്ടുണ്ട് എന്നും ആ പ്രദേശത്തുള്ള അതേ സമുദായത്തിലെ - ഉത്തരവാദപ്പെട്ട രണ്ടുപേരുടെ സാക്ഷ്യപത്രം, മേൽപറഞ്ഞവ പരിശോധിച്ച് തഹസിൽദാർ സാക്ഷ്യപ്രതം നൽകുന്നു.
VIII. ഹിന്ദുവോ സിഖോ ആയി പരിവർത്തനം നടത്തുകയും പട്ടികജാതിയിലെ ഒരംഗമായി തീർന്നതായി അവകാശ പ്പെടു കയും ചെയ്യുന്ന ജന്മം കൊണ്ട് ഹിന്ദുവോ സിഖോ അല്ലാത്ത വ്യക്തിയ്ക്ക് പട്ടികജാതി സൗജന്യങ്ങൾക്ക്
പ്രസ്തുത വ്യക്തിയുടെ മുൻഗാമികൾ നിലവിൽ പട്ടിക - ജാതി വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കണം; ഹിന്ദുവായോ സിഖായോ പരിവർത്തനം ചെയ്യുമ്പോൾ - അയാളെ പട്ടികജാതിയിലെ ഒരംഗമായി സ്വീകരിക്കപ്പെട്ടിരിക്കണം.
IX. ജാതി സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
മറ്റൊരു സംസ്ഥാനത്തുനിന്നും കുടിയേറിയ ഒരാളെയോ അയാളുടെ മക്കളേയോ ചെറുമക്കളേയോ (പേരക്കുട്ടികൾ) ഈ സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗക്കാരാനയി കണക്കാക്കാൻ പാടുള്ളതല്ല.
ഒരു ജില്ലയിലെ റവന്യൂ അധികൃതർ മറ്റൊരു ജില്ലയിലെ ആളുകൾക്കോ ഒരു സംസ്ഥാനത്തെ അധികാരികൾ മറ്റൊരു സംസ്ഥാനത്തിലേയോ കേന്ദ്ര ഭരണ പ്രദേശത്തിലെ ആളുകൾക്കോ ജാതി സർട്ടിഫിക്കറ്റ് നൽകുവാൻ അധികാരപ്പെട്ടവരല്ല.
എം.പി.മാർ, എം.എൽ.എമാർ, ഗസറ്റഡ് ഉദ്യോഗസ്ഥൻമാർ, തുടങ്ങിയവരുടെ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനപ്പെടുത്തി സർട്ടിഫിക്കറ്റുകൾ നൽകാൻ അധികാരപ്പെടുത്തിയിട്ടുള്ള റവന്യൂ ഉദ്യോഗസ്ഥർ, ശരിയായ പരിശോധനയും പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ വാസ്തവികതയും ബോദ്ധ്യപ്പെട്ടതിനുശേഷമേ സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുള്ളു
ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടികവർഗ്ഗക്കാരെ പട്ടിക - വർഗ്ഗക്കാരായി പരിഗണിച്ച് ജാതിസർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.
നിയമാനുസൃതമല്ലാതെ ദത്തെടുക്കുന്ന കുട്ടികളുടെ ജാതിസ്ഥിതി ജന്മം നൽകിയ മാതാപിതാക്കളെപ്പറ്റി നിശ്ചയമില്ലാത്തതോ ബാല്യത്തിൽ അനാഥരാവുകയോ ചെയ്തകുഞ്ഞുങ്ങളെ, ദത്തെടുക്കൽ നിയമപ്രകാരമല്ലാതെ സേച്ഛയാ എടുത്തുവളർത്തുന്ന കേസുകളിൽ വളർത്തു മാതാ - പിതാക്കൾ ഒരേ ജാതിക്കാരാണെങ്കിൽ എടുത്തു വളർത്തുന്ന കുട്ടിക്ക് അവരുടെ ജാതി സിദ്ധിക്കുമെന്നും അല്ലെങ്കിൽ അവരുടെ ജാതികളിൽ ഏതു ജാതിയിലാണോ കുട്ടി വളർന്നു വരുന്നത് ആ ജാതി സിദ്ധിക്കുമെന്നും വളർത്തു മാതാപിതാക്കൾ നിയമാനുസൃതം വിവാഹിതരായിട്ടില്ലെങ്കിൽ എടുത്തു വളർത്തിയ കുട്ടിക്ക് വളർത്തമ്മയുടെ ജാതി സ്ഥിതി സിദ്ധിക്കും (സർക്കുലർ - നമ്പർ 11196 ജി1 എച്ച്.പി.എച്ച്.ബി.ബി.എഫ്ബി . തീയതി - 19-05-2000) എന്നും വരുന്നു.
മുന്നാക്ക വിഭാഗക്കാർക്കുള്ള ജാതി സർട്ടിഫിക്കറ്റ് 
സർക്കാർ ഉത്തരവ് പ്രകാരം ഒരു പ്രത്യേക വിഭാഗത്തിന് എൻലിസ്റ്റ്ചെ യ്തിട്ടില്ലാത്ത ഏതൊരു ജാതി - യേയും മുന്നാക്ക ജാതിയായി കണക്കാക്കാവുന്നതാണ്.
അന്വേഷണത്തിന്റേയും യുക്തമെന്ന് തോന്നുന്ന പക്ഷം ഒരു സത്യവാങ്മൂലത്തിന്റെയും അടിസ്ഥാത്തിൽ മുന്നാക്ക വിഭാഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകാവുന്നതാ ണ്. സംസ്ഥാന ആവശ്യത്തിന് വില്ലേജ് ഓഫീസർക്കും, സംസ്ഥാനേതര ആവശ്യങ്ങൾക്ക് തഹസീൽദാർക്കും ഈ സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുണ്ടായിരിക്കും. (നം. 51309 റ്റി2/2014 റ.വ. തീയതി 03-06-2015)
1. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവട, കോവിലൂർ, കൊട്ടക്കാമ്പൂർ പ്രദേശങ്ങളിലെ കുന്നുവ മന്നാടി സമുദായത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് മാത്രം ഒ.ഇ.സി. (പട്ടികവർഗ്ഗം) പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. സ.ഉ.(എം.എസ്.) നം.14 /2013 പി.സ.വി.വ. തീയതി 17-12-2013.

2. മുസ്ലീം സമുദായത്തിലെ റാവുത്തർ വിഭാഗം 1958 ലെ കെ.എസ്.&എസ്.എസ്.ആർ. പാർട്ട് 1-ലെ ലിസ്റ്റ് 3 ലെ ഇനം 48-ലെ മുസ്ലീം എന്നതിൽ (സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തിൽ ഉൾപ്പെടുന്നു വെന്നും കേന്ദ്ര  ഒ.ബി.സി. ലിസ്റ്റിലെ ഇനം നമ്പർ 393-ൽ മറ്റ് മുസ്ലീം വിഭാഗത്തിൽ ഉൾപ്പെടുത്തി റാവുത്തർ വിഭാഗത്തിന് കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. സ.ഉ.(കൈ) നം.16 2014 പി.സ.വി.വ. തീയതി 08-08-2014.
3. Dakhni, Cutchi എന്നീ വിഭാഗങ്ങളെ കെ.എസ്.എസ്.ആർ. 1958 പാർട്ട് 1 ലിസ്റ്റ് III യിൽ 48 ൽ മുസ്ലീം വിഭാഗത്തിന്റെ ഉപവിഭാഗങ്ങളായി ഉൾപ്പെടുത്തിയിരി ക്കുന്നു. ഈ ഉപവിഭാഗങ്ങളെയും ക്രീമിലെയർ സർട്ടി ഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ വച്ച് പരി ശോധിച്ച് പിന്നാക്കവിഭാഗമായി കണക്കാക്കേണ്ടതാണ്. ജി.ഒ. (എം.എസ്)64/2009 എസ്.സി.എസ്.റ്റി.ഡി.
ഡി. തീയതി 21-08-2009.
4. അപേക്ഷകരുടെ സ്കൂൾ രേഖയിൽ ലത്തീൻ കത്തോലിക്ക-ഈഴവ, ലത്തീൻ കത്തോലിക്ക-മുക്കുവ, എൽ. സി. നാടാർ എന്നിവയൊക്കെയായിരുന്നാലും ലത്തീൻ കത്തോലിക്ക എന്ന് മാത്രമേ ജാതി സർട്ടി ഫിക്കറ്റ് നൽകാൻ പാടുള്ളു. ജി.ഒ.(എം.എസ്.)4/15 ബി.സി.ഡി.ഡി. തീയതി 27-01-2015, ജി.ഒ. (എം.എസ്) 25 14/ബി.സി.ഡി.ഡി. തീയതി 01-11-2014.
5. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ആവശ്യത്തിനായി ജാതി സമുദായ സർട്ടിഫിക്കറ്റ് നൽകുമ്പോൾ 10-09-1993 ലെ ഇന്ത്യ ഗവൺമെന്റ് ഗസറ്റ് പ്രകാരമുള്ള ജാതി ലിസ്റ്റാണ് പരിഗണിക്കേണ്ടത്. 9784 എഫ്3 2010 എസ്. സി.എസ്.റ്റി.ഡി.ഡി. തീയതി 18-05-2010 (സെൻടൽ ഒ.ബി.സി. ലിസ്റ്റ് പേജ് 157 കാണുക)
6. മിശ്രവിവാഹിതരിൽ ഒരാൾ മറ്റർഹ സമുദായത്തിലെ  (ഒ.ഇ.സി.) പെടുന്നുവെങ്കിൽ അവർക്കു ജനിക്കുന്ന കുട്ടികളെ ഒ.ഇ.സി. യായി പരിഗണിക്കാവുന്നതാണ്. വിവാഹമോചനം നടന്ന മിശ്രവിവാഹിതരുടെ - കുട്ടികൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. സ. ഉ.( കൈ) നം.11/86 പ.ജ.പ.വ.വി തീയതി 13-02-86
7, എസ്.ഐ.യു.സി. നാടാർ കിസ്ത്യൻ വിഭാഗത്തിന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ ഗുണഭോക്താവും അദ്ദേഹത്തിന്റെ പിതാവും, എസ്.ഐ. യു.സി. നാടാർ സമുദായാംഗങ്ങളാണെന്ന് ബിഷപ്പു മാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ അധികാരികളുടെ അന്വേഷണത്തിന് സഹായകരമായ ഒരു രേഖയായി പരിഗണിച്ച് ഈ രേഖയുടെയും ബന്ധപ്പെട്ട വി ല്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണ ത്തിൽ വെളിവാകുന്ന വസ്തുതകളുടേയും അടിസ്ഥാ നത്തിൽ എസ്.ഐ.യു.സി. നാടാർ സമുദായാംഗങ്ങൾ ക്ക് ജാതി സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. (സ.ഉ. (എം.എസ്.) നം. 25/2014 പി.സ.വി.വ തീയതി 01-11 2014) ഈ വ്യവസ്ഥകൾ ലത്തീൻ കത്തോലിക്ക വിഭാ ഗങ്ങൾക്കുകൂടി ബാധകമാണ്. (സ.ഉ.(എം.എസ്.) നം 4/2015 പി.സ.വി.വ. തീയതി 27-01-2015).
8. 1964 ലെ സിരിമാവോ-ശാസ്ത്രി കരാർ പ്രകാരവും 1974 ലെ സിരിമാവോ-ഇന്ദിരാഗാന്ധി കരാർ പ്രകാരവും ശ്രീലങ്കയിൽ നിന്ന് കേരളത്തിൽ പുനരധിവസി പ്പിക്കപ്പെട്ട ഇന്ത്യൻ വംശജർക്ക് പുന:രധിവാസവേളയിൽ അവരുടെ ഫാമിലി കാർഡുകളിൽ ഇന്ത്യൻ ഹൈക്കമ്മീ ഷണർ നടത്തിയിട്ടുള്ള രേഖപ്പെടുത്തലുകളുടെ അടിസ്ഥാ നത്തിൽ സമുദായ സാക്ഷ്യപത്രങ്ങൾ നൽകുന്നതിന് ഉത്തരവായിട്ടുണ്ട്. (സ.ഉ.(കൈ) നം.43/2014 പജ.പവ.വി
വ തീയതി 17-07-2014)
 (അവലംബം: റവന്യൂ ഗൈഡ് 2016)
വിൻഡോസിൽ മലയാളം ടൈപ്പ് ചെയ്യാൻ Google Malayalam Input tools ....Click here
Google Malayalam Input tools for WINDOWS 7, 10
Free Download --> Click here

KERALA PSC- എങ്ങനെ ആധാർ നമ്പർ ചേർക്കാം?
KERALA PSC ONE TIME REGISTRATION(പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷൻ എങ്ങനെ?)
SSC ONE TIME REGISTRATION
SSC ONLINE APPLICATION
 PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORT LISTS -> Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
PSC/UPSC/SSC/RRB/DEVASWOM EXAM SYLLABUS 
Click here
Related Links
10. MATHS/ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here 
12. PSC QUESTIONS IN MALAYALAM
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments