Friday, 14 December 2018

KERALA PSC സംശയങ്ങളും മറുപടികളും - 01

KERALA PSC സംശയങ്ങളും മറുപടികളും- 01  
പി.എസ്.സി.യുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ ഉദ്യോഗാർത്ഥികൾ ഉന്നയിക്കാറുണ്ട്. അവയിൽ ചിലവ അവതരിപ്പിക്കുകയാണിവിടെ . 

* വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യുന്നതെങ്ങനെയാണ്?
- ഇവിടെ ക്ലിക്കിയാൽ നടപടി ക്രമങ്ങൾ കാണാം

* എന്താണ് വൺ ടൈം വെരിഫിക്കേഷൻ ? വൺടൈം വെരിഫിക്കേഷനുമുൻപായി ഉദ്യോഗാർത്ഥികൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ? 
- നടപടി ക്രമങ്ങളുടെ ഒരു പ്രത്യേക ഘട്ടത്തിൽ കമ്മിഷന്റെ തീരുമാനപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അസ്സൽ പ്രമാണങ്ങൾ അവരുടെ പ്രൊഫൈൽ ഡാറ്റയുമായി ഒത്തുനോക്കി സൂക്ഷ്മ പരിശോധന ചെയ്ത് വെരിഫിക്കേഷൻ സർട്ടി ഫിക്കറ്റ് നൽകുന്ന നടപടി ക്രമമാണ് വൺ ടൈം വെരിഫിക്കേഷൻ. ഒരു തസ്തികയുടെ വൺ ടൈം വെരിഫിക്കേഷന് ഹാജരാകുന്ന ഉദ്യോഗാർത്ഥി നേടിയിട്ടുള്ള എല്ലാ യോഗ്യതകളും പ്രസ്തുത സമയത്ത് വെരിഫിക്കേഷൻ ചെയ്ത് സർട്ടിഫിക്കറ്റിന്റെ പി. ഡി.എഫ്. പ്രൊഫൈലിൽ ലഭ്യമാക്കുന്നതിനാൽ മറ്റ് തസ്തികകളുടെ വെരിഫിക്കേഷനുകൾക്ക് പി.എസ്. സി.യിൽ നിന്ന് പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിൽ ഹാജരാകേണ്ടതില്ല. വൺ ടൈം വെരിഫിക്കേഷന് ഹാജരായി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഉദ്യോഗാർത്ഥി കൾക്ക് ഒരു പെർമനന്റ് ക്യാൻഡിഡേറ്റ് നമ്പർ നല് കുന്നതാണ്. എന്നാൽ പ്രൊഫൈലിൽ പുതിയ യോഗ്യതകൾ കൂട്ടിച്ചേർക്കുകയോ നിലവിലെ യോഗ്യത കൾക്ക് മാറ്റമുണ്ടാക്കുകയാ ചെയ്യുന്ന പക്ഷം വീ ണ്ടും വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്.

* ഏത് തീയതി അടിസ്ഥാനമാക്കിയാണ് പി.എസ്.സി  വഴി നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി കണ ക്കാക്കുന്നത്? 
- വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് ഉയർന്ന പ്രായപരിധി കണക്കാക്കുന്നത്. ഉയർന്ന പ്രായപരിധിയായി നിഷ്കർഷിച്ചിട്ടുള്ള വയസ്സ് ജനുവരി ഒന്നിന് തികയാത്തവർക്ക് തുടർന്ന് ആ വർഷം ഡിസംബർ 31 വരെയുള്ള തീയതികളിലെ ഗസറ്റ് വിജ്ഞാപനപ്രകാരം അപേക്ഷിക്കാൻ അർഹതയുണ്ട്.

* പിഎസ് സി  തിരഞ്ഞെടുപ്പുകളിൽ അക്കാദമിക് മാർക്കിന്റെ ശതമാന നിരക്ക് റൗണ്ട് ഓഫ് ചെയ്യാൻ വ്യവസ്ഥയുണ്ടോ? 
- ഇല്ല

* വിദ്യാഭ്യാസയോഗ്യത നേടിയതായി കണക്കാക്കുന്നത് പരീക്ഷത്തീയതി അടിസ്ഥാനമാക്കിയാണോ പരീക്ഷാഫലപ്രഖ്യാപനത്തീയതി അടിസ്ഥാനമാക്കി യാണോ? 
- പരീക്ഷാഫലപ്രഖ്യാപനത്തീയതിയാണ് വിദ്യാഭ്യാസ യോഗ്യത നേടിയ തീയതിയായി പരിഗണിക്കുന്നത്. ഒന്നിലധികം സെമസ്റ്ററുകൾ ഉള്ളപക്ഷം അവസാന സെമസ്റ്ററിന്റെ മാർക്ക് ലിസ്റ്റിന്റെ തീയതിയാണ് വിദ്യാഭ്യാ സയോഗ്യത നേടിയ തീയതിയായി പരിഗണിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുകയും സപ്ലിമെന്ററി പരീക്ഷകൂടിയെഴുതി പാസാകുകയും ചെയ്ത സാഹചര്യങ്ങളിൽ പ്രസ്തുത പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ തീയതിയാണ് ബാധകം.

* ഓരോ സെമസ്റ്ററിന്റെയും മാർക്ക് ലിസ്റ്റുകൾ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്നതിനുപകരം കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ഉള്ളപക്ഷം അത് അ പ്ലോഡ് ചെയ്താൽ മതിയാകുമോ? 
- കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ഉള്ള പക്ഷം ഓരോ സെമസ്റ്ററിന്റെയും മാർക്ക് ലിസ്റ്റുകൾ അപ്ലോഡ് ചെയ്യേണ്ടതില്ല. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റാണ് അപ്ലോഡ് ചെയ്യേണ്ടത്.

* വൺടൈം വെരിഫിക്കേഷൻ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയപ്പോൾ വിദ്യാഭ്യാസ യോഗ്യത ചേർക്കേണ്ടിടത്ത് പരീക്ഷ പാസായ വർഷവും മാസവും കൊടുക്കുന്നതിനുപകരം പരീക്ഷ എഴുതിയ വർഷവും മാസവും ആണ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് അപേക്ഷകളും അയ ച്ച. വൺടൈം വെരിഫിക്കേഷൻ സമയത്ത് ഇതുകാര ണം പ്രശ്നമുണ്ടാകുമോ ? 
- ഒറ്റത്തവണ രജിസ്ട്രേഷൻ സയത്ത് ആവശ്യമായ തിരുത്തൽ വരുത്തുന്നതിന് അവസരം നൽകും. അതിനുമുമ്പ് തിരുത്ത് വരുത്തണമെങ്കിൽ വെബ്സൈറ്റിൽ നിന്ന് പ്രൊഫൈൽ കറക്ഷൻ ഫോം ഡൗൺലോഡ് ചെയ്തതെടുത്ത് പൂരിപ്പിച്ച് താമസസ്ഥലത്തിന് അടുത്തുള്ള പി. എസ്.സി.ഓഫീസിനെ സമീപിക്കുക.

* പി.എസ്.സി.നടത്തുന്ന പരീക്ഷ, ഇന്റർവ്യൂ, കായികക്ഷ മതാ പരീക്ഷ എന്നിവയ്ക്ക് സംവരണവിഭാഗത്തിൽപ്പെ ടുന്ന ഉദ്യോഗാർത്ഥികൾക്ക് യാത്രാപ്പടി ലഭിക്കുന്നതിന് വ്യവസ്ഥയുണ്ടോ ? 
- പട്ടികജാതി പട്ടികവർഗ /ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവരും ഈ വിഭാഗങ്ങളിൽ നിന്ന് മതപരിവർത്തനം ചെ യ്യപ്പെട്ടവരുമായ (കുടുംബി ഉൾപ്പെടെ) തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികളിൽക്ക് പി.എസ്.സി. നടത്തു ന്ന പരീക്ഷ, ഇന്റർവ്യൂ, കായികക്ഷമതാ പരീക്ഷ തുടങ്ങിയവയിൽ ഹാജരാകുന്നതിന് യാത്രാപ്പടിക്ക് അർഹതയുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ ചീഫ് സൂപ്രണ്ടിൽ നിന്ന് അറ്റൻഡൻസ് സർട്ടിഫിക്കറ്റ് പരീക്ഷാദിവസം തന്നെ വാങ്ങേണ്ടതാണ്. യാതൊരു സ്ഥാപനത്തി ലും ജോലിയില്ല എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം സഹിതം അത് ബന്ധപ്പെട്ട താലൂക്ക് വെൽഫയർ ഓഫീസർക്ക് സമർപ്പിക്കണം. യഥാർത്ഥ ബസ് ചാർജോ രണ്ടാംക്ലാസ് റെയിൽവേ യാത്രാക്കൂലിയോ ആണ് ഈ രീതിയിൽ നൽകുന്നത്.

* സർവകലാശാലയിൽനിന്ന് ലഭിച്ചിട്ടുള്ള പാവിഷണൽ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന് പരിഗണിക്കുമോ ? 
- പരിഗണിക്കും

* പ്രൊഫൈൽ ആധാർ കാർഡ് അപ്ലോഡ് ചെയ്തിട്ടുള്ളവർ ഇലക്ഷൻ കമ്മിഷന്റെ തിരിച്ചറിയൽ കാർ ഡ് അപ്ലോഡ് ചെയ്യേണ്ടതുണ്ടോ ?
- ആധാർ കാർഡ് അപ്ലോഡ് ചെയ്താൽ മതി.

*  ഞാൻ ജനിച്ചതും വിദ്യാഭ്യാസം പൂർത്തിയാക്കിയതും കേരളത്തിലാണ്. ഇപ്പോൾ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. റേഷൻകാർഡ്, ഇലക്ഷൻ ഐ.ഡി. ഉൾപ്പെടെയുള്ള എല്ലാ രേഖകളും തമിഴ്നാട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഞാ ൻ ഒ.ബി.സി.വിഭാഗത്തിൽപ്പെടുന്നു. കേരള പി.എസ്.സി. വഴിയുള്ള നിയമനങ്ങളിൽ എനിക്ക് സാമുദായിക സം വരണത്തിന് അർഹതയുണ്ടോ ?
- സംവരണ നിയമപ്രകാരം കേരള സംസ്ഥാനത്തുള്ളവർ ക്കാണ് ജാതിസംവരണത്തിന് അർഹത. കേരളത്തിലെ റവന്യൂ അധികാരികളിൽ നിന്ന് ആവശ്യമായ രേഖകൾ ലഭിക്കുമെങ്കിൽ സംവരണാനുകൂല്യം അനുവദിക്കും.
(ഇവിടെ ക്ലിക്കിയാൽ സാമുദായിക സംവരണത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ കാണാം)

* എസ്.എസ്.എൽ.സി.ക്ക് താഴെ വിദ്യാഭ്യാസ യോഗ്യത യുള്ളവർ യോഗ്യത തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത് ? 
- സ്കൂൾ റെക്കാർഡുകളിൽ നിന്നോ രജിസ്റ്ററിൽ നിന്നോ പ്രസക്ത ഭാഗങ്ങൾ സ്ഥാപന തലവന്റെ ഒപ്പോടുകൂടി ഹാജരാക്കേണ്ടതാണ്

* അസ്ഥിഭംഗം സംഭവിച്ചവർക്ക് പി.എസ്.സി. നിയമനങ്ങ ളിൽ പരമാവധി പ്രായപരിധിയിൽ എതവർഷത്തെ ഇളവ് അനുവദിക്കും ?
- പത്തുവർഷം. അന്ധർ, ബധിരർ, മൂകർ എന്നിവർക്ക് പതിനഞ്ച് വർഷത്തോളം ഇളവ് അനുവദിക്കുന്നതാണ്.

* ഒന്നിലധികം ഭാര്യമാർ ഉണ്ട് എന്ന കാരണത്താൽ സർ ക്കാർ ഉദ്യോഗങ്ങൾക്ക് അപേക്ഷിക്കുന്നതിന് അർഹത യില്ലാതാകുമോ ?
- പ്രത്യേക കാരണങ്ങളാൽ ഗവൺമെന്റ് ഉത്തരവുമൂലം ഒഴിവാക്കപ്പെട്ടിട്ടില്ലെങ്കിൽ പുരുഷൻമാരാണെങ്കിൽ ഒന്നിലധികം ഭാര്യമാർ ഉണ്ടായിരിക്കരുത്. സ്ത്രീയാണെങ്കിൽ ഭാര്യയുള്ള പുരുഷനെ വിവാഹം കഴിക്കരുത്.

* ഹോം ഗാർഡ് സംഘടനയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്ക് പി.എസ്.സി. നിയമനങ്ങളിൽ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടോ ? 
- ഹോം ഗാർഡ് സംഘടനയിൽ മൂന്ന് വർഷത്തിൽ കുറയാതെ സേവനവും തൃപ്തികരമായ പരിശീലനവും പൂർത്തിയാക്കിയ എക്സ് ഹോം ഗാർഡ് വാളന്റിയർ മാർക്ക് അവർ ഹോം ഗാർഡ് സംഘടനയിൽ സേവനം അ നുഷ്ഠിച്ച കാലത്താളവും തൊഴിലില്ലാതെനിന്ന കാലത്തേക്ക് പരമാവധി ഏഴ് വർഷത്തോളവും സർക്കാർ സർവീസിലെ നിയമനങ്ങൾക്ക് പരമാവധി പ്രായപരി ധിയിൽ ഇളവ് അനുവദിക്കുന്നതാണ്. മേൽപ്പറഞ്ഞ പ്രകാരം വയസ്സിളവിന് അർഹതയുള്ള ഉദ്യോഗാർത്ഥികൾ ഹോം ഗാർഡ് സംഘടനയിലുള്ള സേവനകാലവും തൊഴിലില്ലാതെനിന്ന കാലവും തെളിയിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടിൽ നിന്നോ പോലീസ് കമ്മീഷണറിൽ നിന്നോ ലഭിച്ച സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പ് കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാ ജരാക്കേണ്ടതാണ്.

* വിമുക്തഭടൻമാർക്ക് പി.എസ്.സി. വഴിയുള്ള നിയമനങ്ങ
ളിൽ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടോ ? 
- വിമുക്തഭടൻമാരെ സംബന്ധിച്ചിടത്തോളം ഓരോ ഉദ്യോഗത്തിനും നിശ്ചിയിച്ചിട്ടുള്ള പരമാവധി പ്രായപരിധിയിൽ അവരുടെ പ്രതിരോധസേനയിലുള്ള സേവനത്തിന് തുല്യമായ കാലത്താളവും പ്രതിരോധ സേനയിൽ നിന്ന് പിരിഞ്ഞുപോയതിനുശേഷം തൊഴിൽ ഇല്ലാതെ നിന്ന കാലത്തിൽ പരമാവധി അഞ്ചുവർഷത്തോളവും ഇളവ് അനുവദിക്കുന്നതാണ്. ഈ ആനുകൂല്യം ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്സിൽ സേവനം അനുഷ്ഠി ച്ശേഷം പിരിഞ്ഞു പോന്നവർക്കും റിസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിരോധസേനയിൽ നിന്ന് പെൻഷൻപ്പറ്റി പിരിഞ്ഞവർക്കും മുൻ തിരുവിതാംകൂർ-കൊ ച്ചി സംസ്ഥാനത്തിലെ ലേബർ യൂണിറ്റുകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും എൻ.സി.സി.യിൽ നിന്നും നി ശ്ചിതകാല സേവനത്തിനുശേഷം പിരിച്ചയയ്ക്കപ്പെട്ട എ ൻ.സി.സി.കേഡറ്റ് ഇൻസ്ട്രക്ടർമാർക്കും നിശ്ചിതകാല ത്തിനുശേഷം പിരിച്ചയയ്ക്കപ്പെട്ട ഹോൾടൈം ഇൻസ് ടക്ട്രേറ്റർമാരിൽ പിരിച്ച് അയയ്ക്കപ്പെടുന്നതിനുമുമ്പ് കു റഞ്ഞപക്ഷം 6 മാസ കാലമെങ്കിലും സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും ടെറിട്ടോറിയൽ സേനാവിഭാഗത്തിൽ നിന്ന് പിരിച്ച് അയയ്ക്കപ്പെട്ടവർക്കും (ഡിസ്  എംബോഡീസ് ടെറിട്ടോറിയൽ ആർമി പേഴ്സണൽ) ലഭിക്കുന്നതാണ്. സൈനിക സേവനകാലം തെളിയിക്കുന്നതിന് ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പും തൊഴിലി ല്ലാതെ നിന്ന കാലം തെളിയിക്കുന്നതിന് ജില്ലാ സൈനി ക വെൽഫയർ ഓഫീസറിൽനിന്ന് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണ്ടതാണ്.
വിൻഡോസിൽ മലയാളം ടൈപ്പ് ചെയ്യാൻ Google Malayalam Input tools ....Click here
Google Malayalam Input tools for WINDOWS 7, 10
Free Download --> Click here

KERALA PSC- എങ്ങനെ ആധാർ നമ്പർ ചേർക്കാം?
KERALA PSC ONE TIME REGISTRATION(പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷൻ എങ്ങനെ?)
SSC ONE TIME REGISTRATION
SSC ONLINE APPLICATION
 PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORT LISTS -> Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
PSC/UPSC/SSC/RRB/DEVASWOM EXAM SYLLABUS 
Click here
Related Links
10. MATHS/ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here 
12. PSC QUESTIONS IN MALAYALAM
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

No comments:

Post a comment

Tricks and Tips