Ticker

6/recent/ticker-posts

Header Ads Widget

KERALA PSC CONFIRMATION PROCEDURE FOR CANDIDATES

KERALA PSC CONFORMATION ( കേരള പി.എസ്.സി. സ്ഥിരീകരണം)
അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളിൽ നിന്നും പരീക്ഷ എഴുതുവാൻ തയാറുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തി അവർക്കുമാത്രം പരീക്ഷ എഴുതുവാൻ സൗകര്യമൊരുക്കുന്നതിനായാണ് Confirmation (സ്ഥിരീകരണം) സമ്പ്രദായം കമ്മീഷൻ നടപ്പാക്കിയത്. പ്രൊഫൈലിലൂടെ confirmation (സ്ഥിരീകരണം) നടത്തിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പ്രസ്തുത തസ്തികയുടെ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്തെടുക്കാൻ സാധിക്കുകയുള്ളു.
Confirmation (സ്ഥിരീകരണം) ചെയ്യുന്നതെങ്ങനെ?
ഓരോ മാസവും നടത്തുന്ന പരീക്ഷകളുടെ കലണ്ടർ മൂന്ന് മാസം മുൻപുതന്നെ പി.എസ് .സി പ്രസിദ്ധീകരിക്കും. അതിൽ തസ്തികകളുടെ പരീക്ഷാ സംബന്ധിച്ച് വിശദശാംശങ്ങളോടൊപ്പം തന്നെ Confirmation സ്ഥിരീകരണം) നൽകേണ്ടുന്ന കാലാവധിയും സ്ഥിരീകരണം നൽകിയവർക്ക് പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ലഭ്യമാകുന്ന തീയതിയും രേഖപ്പെടുത്തിയിട്ടുണ്ടാകും. പ്രസ്തുത കാലയളവിൽ തന്നെ ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ വഴി സ്ഥിരീകരണം നടത്തേണ്ടതാണ്. ടി കാലാവധിക്കുശേഷം ഒരു കാരണവശാലും സ്ഥിരീകരണം നടത്തുവാൻ സാധിക്കുകയില്ല. സ്ഥിരീകരണം നടത്തിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പരീക്ഷാകേന്ദ്രവും രജിസ്റ്റർ നമ്പറും അനുവദിച്ച് അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ലഭ്യമാകൂ. ആയതിനാൽ ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതാൻ തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവസരം നഷ്ടപ്പെടാതിരിക്കാൻ പ്രസ്തുത കാലയളവിനുള്ളിൽ Confirmation സ്ഥിരീകരണം) നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്കും അതിന്റെ കാലയളവിൽ വെവ്വേറെ confirmation സ്ഥിരീകരണം) നൽകേണ്ടതുണ്ട്.
തസ്തികകൾക്ക് Confirmation (mololoomo) നടത്തുവാൻ ഉദ്യോഗാർത്ഥികൾ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ലെ ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടലിൽ അവരുടെ യൂസർ ഐഡിയും പാസ്സ്വേർഡും നൽകി ലോഗിൻ ചെയ്യുക. ഹോം പേജിലെ dashboard ൽ Confirmation (സ്ഥിരീകരണം) നടത്തുന്നതിനുള്ള ബട്ടൺ ഉണ്ടാകും. ഏതെങ്കിലും തസ്തികകളുടെ Confirmation (സ്ഥിരീകരണം) നടത്തേണ്ടുന്ന കാലയളവാണെങ്കിൽ അവയുടെ എണ്ണം കാണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ സ്ക്രീനിൽ കാണാൻ കഴിയും.

വിൻഡോസിൽ മലയാളം ടൈപ്പ് ചെയ്യാൻ Google Malayalam Input tools ....Click here
Google Malayalam Input tools for WINDOWS 7, 10
Free Download --> Click here
 PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORT LISTS -> Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
PSC/UPSC/SSC/RRB/DEVASWOM EXAM SYLLABUS 
Related Links
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here



Post a Comment

0 Comments