Ticker

6/recent/ticker-posts

Header Ads Widget

23 തരം സർട്ടിഫിക്കറ്റുകളും, ബില്ലുകളും ഇനി ഇന്റർനെറ്റ്‌ വഴി അടയ്ക്കാം.

23 തരം സർട്ടിഫിക്കറ്റുകളും, ബില്ലുകളും ഇനി ഇന്റെർനെറ്റ് വഴി അടയ്ക്കാം.



സർട്ടിഫിക്കറ്റുകൾക്കായി ഇനി ഓഫീസുകൾ കയറിയിറങ്ങണ്ട, എല്ലാം ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിലുന്റ്‌. വില്ലേജ്-താലൂക്ക് ഓഫീസുകളിൽ നിന്ന് ലഭിക്കേണ്ട ഇരുപത്തിമൂന്നോളം സർട്ടിഫിക്കറ്റുകൽ ഇനി നിങ്ങളുടെ വീട്ടിലിരുന്ന് ലഭ്യമാക്കാം. ഇതുവരെ അക്ഷയകേന്ദ്രങ്ങൾ വഴിമാത്രം ലഭിച്ചിരുന്ന സർട്ടിഫിക്കറ്റുകളാണ്‌ ഇനി സർക്കാരിന്റെ ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ വഴി ലഭിക്കുക.

കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കുടിക്കടം, വരുമാനം, തുടങ്ങിയ അക്ഷയ വഴിനല്കിയിരുന്ന 23-ഓളം സർട്ടിഫിക്കറ്റുകൾ ഇതുവഴി ലഭിക്കും. കൂടാതെ, വൈദ്യുതിബിൽ, വെള്ളക്കരം, വാഹനബില്ലുകൾ, കാലിക്കറ്റ്, എം.ജി., തുടങ്ങിയ സർവ്വകലാശാല ഫീസുകൾ, പോലീസ് സ്റ്റേഷൻ ആവശ്യങ്ങൾക്കുള്ള ചലാൻ തുടങ്ങിയവയും ഇതിലൂടെ അടയ്ക്കാം.

www.edistrict.kerala.gov.in എന്ന വെബ്സൈറ്റിലാണ്‌ ഈ സേവനങ്ങൾ ലഭിക്കുക.
പോർട്ടലിലെ സേവനങ്ങൾ ലഭിക്കാൻ വൺടൈം രജിസ്ട്രേഷൻ ചെയ്യുകയാണ്‌ ആദ്യം ചെയ്യേണ്ടത്.

ആധാർ കാർഡ് ഉള്ളവർക്കാണ്‌ ഇതിൽ ആദ്യഘട്ടത്തിൽ രജിസ്ട്രർ ചെയ്യാനാകുക. രജിസ്ട്രർ ചെയ്യുമ്പോൾ ആധാർ കാർഡിലുള്ള വിവരങ്ങൾ ഇവിടേയും ലഭ്യമാകും. അതുകൊണ്ട് അക്ഷയകേന്ദ്രങ്ങളിൽ ചെയ്യുന്നതുപോലെ എല്ലാ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് കയറ്റേണ്ട ആവശ്യമില്ല. റേഷൻ കാർഡ്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയുടെ നമ്പറുകൾ മാത്രം നല്കിയാൽ മതി. രേഖകളുടെ സ്കാൻ കോപ്പി ആവശ്യമുള്ള സമയങ്ങളിൽ അത് പുറത്ത് നിന്നോ മറ്റോ സ്കാൻ ചെയ്ത് അയക്കാനുള്ള സൗകര്യമുണ്ട്.

രജിസ്ട്രർ ചെയ്ത വിവരങ്ങൾ എഡിറ്റ് ചെയ്യാനും , മലയാളമോ, ഇംഗ്ളീഷോ ഭാഷ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

ഇലക്ട്രിസിറ്റി ബില്ലാണ്‌ അടക്കേണ്ടതെങ്കിൽ ബിൽ നമ്പർ , കൺസ്യൂമർ നമ്പർ തുടങ്ങിയവ നല്കണം. തുടർന്ന് make payment ക്ളിക്ക് ചെയ്ത് ,ഇ-ബാങ്കിങ്ങ്, ഡബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങിയവ വഴി ബിൽ അടയ്ക്കാം. രസീതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കാനുമാവും.
സർട്ടിഫിക്കറ്റുകൾക്ക് 10 രൂപ സർവ്വീസ് ചാർജ്ജും, ബാങ്കിങ്ങ് ഗേറ്റ്വേ ചാർജ്ജും മാത്രമാണ്‌ ഈടാക്കുന്നത്. നെറ്റ് ബാങ്കിങ്ങ് വഴിയാണ്‌ ഇടപാടെങ്കിൽ 500 രൂപ വരെയുള്ളതിന്‌ 5 രൂപയും അതിന്‌ മുകളിലേക്ക് 10 രൂപയുമാണ്‌ ഗേറ്റ്വേ ചാർജ്ജായി ഈടാക്കുന്നത്‌. ഡബിറ്റ് കാർഡാണ്‌ ഉപയോഗിക്കുന്നതെങ്കിൽ 2000 രൂപ വരെ 0.75 ശതമാനവും അതിനുമുകളിൽ ഒരു ശതമാനവും ഈടാക്കും. ക്രഡിറ്റ് കാർഡാണെങ്കിൽ തുകയുടെ ഒരു ശതമാനമാണ്‌ ഗേറ്റ്വേ ചാർജ്ജ്.

ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിൽ രജിസ്ട്രർ ചെയ്യാൻ ഇവിടെ ക്ളിക്കുക.

ഇത് പ്രയോജനപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യൂ.

ഇതുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകൾ


Mobile Tips & Tricks   Click here
Computer Tips & Tricks  Click here

Blog Tips & Tricks   Click here

Post a Comment

0 Comments