Ticker

6/recent/ticker-posts

Header Ads Widget

Free Dictionary for Android Mobile

Free Dictionary for Android Mobile





















ഒരു സ്മാർട്ട്ഫോൺ എന്തെല്ലാം സാദ്ധ്യതകളാണ് തുറന്ന് തരുന്നത്; അതിൽ നല്ലതും ചീത്തയുമുണ്ട്. വകതിരിവുള്ള ഒരാൾ അതിന്റെ നല്ല സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.
കോൾ ചെയ്യാനും, എസ്.എം.എസ് അയക്കാനുമുള്ള ഒരു ഉപകരണം എന്ന പാരമ്പര്യ സംകല്പത്തിൽ നിന്നും അത് ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു.

ഇവിടെ പറയാൻ പോകുന്നത് ആൻഡ്രോയിഡിൽ ഉപയോഗിക്കാവുന്ന ചില ഡിക്ഷണറികളെക്കുറിച്ചാണ്.

വിദ്യാഭ്യാസമാദ്ധ്യമം പുസ്തകങ്ങളിൽ നിന്നും ടാബ്ലറ്റിലേക്ക് മാറുന്ന എക്കാലത്ത്, രണ്ട് മൂന്ന് ഭാരിച്ച ഡിക്ഷണറികൾ നിങ്ങളുടെ പോക്കറ്റിൽ ഈസിയായി കൊണ്ടുനടക്കാമെന്ന് വച്ചാലോ!

യാത്രക്കിടയിലും, പനമുറിയിലുമെല്ലാം ഒരു വിരൽത്തുമ്പുകൊണ്ട് വിവരങ്ങളറിയാം
മൂന്ന് ഡിക്ഷണറികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്, ഡിക്ഷണറികൾ എന്ന് കേൾക്കുമ്പോൾ ഇവ ഇൻസ്റ്റാൾ ചെയ്യാൻ ഒരുപാട് സ്ഥലം ആവശ്യമാണ് എന്ന് കരുതണ്ട. ഓരോ ഡിക്ഷണറികളും അവയുടെ സൈസും താഴെ ചേർക്കുന്നു.

ഇംഗ്ലീഷ് – മലയാളം ഡിക്ഷണറി – 9.22mb

മലയാളം – ഇംഗ്ലീഷ് ഡിക്ഷണറി ( റിവേഴ്‍സ് ഡിക്ഷണറി) – 8.27mb

ഇംഗ്ലീഷ് – ഹിന്ദി, ഹിന്ദി – ഇംഗ്ലീഷ് ഡിക്ഷണറി ( അതേ രണ്ട് ഡിക്ഷണറികൾ ഒരുമിച്ച്) –

Play store – ല് നിന്നും ഇവ ഡൌൺലോഡ് ചെയ്യാം
.
ഇംഗ്ലീഷ് – മലയാളം ഡിക്ഷണറി ഇൻസ്റ്റാൾ ചെയ്യുക (ചിത്രം കാണുക )


ഇനി ഓപ്പൺ ചെയ്യുക ( ചിത്രം കാണുക )


ഇനി നിങ്ങൾക്ക് അർത്ഥമറിയേണ്ട വാക്കുകൾ ടൈപ്പ് ചെയ്യുക, ഉത്തരം താനെ വന്നുകൊള്ളും. ടൈപ്പ് ചെയ്ത വാക്കിൽ സ്പർശിച്ചാലും മതി (tap ചെയ്യുക) ( ചിത്രം കാണുക) ( നിങ്ങളുടെ മൊബൈൽ മലയാളം സപ്പോർട്ട് ചെയ്യുന്നതല്ലെൻകിൽ മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെക്ലിക്കുക, ഒപ്പം മലയാളം ടൈപ്പിംഗ് പഠിക്കുകയുമാവാം )


ഇനി മലയാളം- ഇംഗ്ലീഷ് ഡിക്ഷണറി (റിവേഴ്‍സ്)

മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അർത്ഥമറിയാൻ ഉപയോഗിക്കാം.

Play store – ല് നിന്നും ഡൌൺലോഡ് ചെയ്യാം. ഇൻസ്റ്റാൾ ചെയ്യുക ( ചിത്രം കാണുക)


ഇനി ഓപ്പൺ ചെയ്യുക ( ചിത്രം കാണുക )


ഇനി നിങ്ങൾക്ക് അർത്ഥമറിയേണ്ട മലയാളം വാക്കുകൾ കീബോർഡിൽ നിന്നും INSCRIPT ചെയ്യുക, ( ചിത്രം കാണുക ) ( നിങ്ങളുടെ മൊബൈൽ മലയാളം സപ്പോർട്ട് ചെയ്യുന്നതല്ലെൻകിൽ മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്കുക)


ഇനി താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഉത്തരം കാണാം(ചിത്രം കാണുക)



ഇംഗ്ലീഷ് – ഹിന്ദി, ഹിന്ദി – ഇംഗ്ലീഷ് ഡിക്ഷണറി 

ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്യുക. (ചിത്രം കാണുക)




ഇതിൽ രണ്ട് ഓപ്‍ഷനുണ്ട്, ഹിന്ദിവാക്കുകളുടെ ഇംഗ്ലീഷ് അർത്ഥവും ഇംഗ്ലീഷ്‍വാക്കുകളുടെ ഹിന്ദി അർത്ഥവും പരിശോധിക്കാം, അതിനായി മുകളിൽ ഇടത്തേ മൂലയിൽ നൽകിയിരിക്കുന്ന ബട്ടൺ സ്ലൈഡ് ചെയ്യുക (ചിത്രം കാണുക)


ഇതൊരു വെറും ഡിക്ഷണറി അല്ലെന്ന് ഉപയോഗിച്ച് തുടങ്ങുമ്പോൾ മനസ്സിലാവുന്നതാണ്, ഒരുപാട് സാദ്ധ്യതകൾ ഒരു ഉപയോക്താവിന് ഈ ഡിക്ഷണറി തുറന്ന് തരുന്നുണ്ട്. അതേ ഉപയോഗിച്ച് നോക്കൂ നിങ്ങളിത് ഇഷ്ടപ്പെടും.

ഈ പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടമായെൻകിൽ ലൈക്ക് ചെയ്യാൻ അല്പം പോലും മടിക്കരുത്!
പുതിയൊരു പോസ്റ്റിനായി കാത്തിരിക്കുക; നന്ദി.

 Mobile Tips & Tricks   Click here

Computer Tips & Tricks  Click here

Blog Tips & Tricks   Click here

 Related Post 

Post a Comment

0 Comments