Ticker

6/recent/ticker-posts

Header Ads Widget

Malayalam keyboard for Android

Malayalam keyboard for Android
ആൻഡ്രോയിഡിൽ മലയാളമെഴുതാം

നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈലിൽ മലയാളം വായിക്കാനാകുന്നുണ്ടോ?
വായിക്കാൻ കഴിയുന്നത് പോലെ എഴുതാനുമാകും.
അതിനായി ഒരു കുഞ്ഞു സോഫ്റ്റ് വെയർ ഇൻസ്റ്റോൾ ചെയ്യേണ്ടതുണ്ട്.
വരമൊഴി എന്ന ഈ സോഫ്റ്റ് വെയർ Google Play Store –ല് നിന്നും സൌജന്യമായി ഇൻസ്റ്റോൾ  ചെയ്യാവുന്നതാണ്.

ഇൻസ്റ്റോൾ ചെയ്തശേഷം Settings ----> Language & input എന്ന രീതിയിൽ പോവുക.
അപ്പോൾ varamozhi Transliteration എന്നിടത്ത്  ടിക് ഇടുക.




ഇനി നിങ്ങൾക്ക് ആൻഡ്രോയിഡ് ഫോണിലെ ഏത് ഇൻപുട്ട് ബോക്സിലും മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. അതായത് whats app, facebook, google talk അങ്ങനെ എവിടേയും മലയാളം ടൈപ്പ് ചെയ്യാം. മലയാളത്തിൽ മെസേജ് അയക്കാം. അതിനായി എവിടെയാണോ മലയാളം ടൈപ്പ് ചെയ്യേണ്ടത് അവിടെ ടൈപ്പ് ചെയ്യേണ്ട ഭാഗത്ത് അല്പനേരം അമർത്തിയാൽ തുറന്ന് വരുന്ന Choose input method മെനുവിൽ നിന്ന്  Varamozhi Transliteration തിരഞ്ഞെടുക്കുക 




ഇനി മംഗ്ലീഷ് രീതിയിൽ ടൈപ്പ് ചെയ്യുക, മലയാളം വന്നു കൊള്ളും. ഉദാഹരണമായി malayaaLam എന്ന് ടൈപ്പ് ചെയ്താൽ “മലയാളം“ എന്ന് കാണാം.


മംഗ്ലീഷ് രീതിയിൽ ടൈപ്പ് ചെയ്യാൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന അതേ രീതി തന്നെയാണ് ഇവിടേയും , അതെങ്ങനെയാണ് എന്ന് അറിയാൻ ഇവിടെ ക്ലിക്കുക.

 ഇതല്ലാതെ വരമൊഴി ആപ്ലിക്കേഷൻ തുറന്നും മലയാളം എഴുതാം, തുടർന്ന് വാചകങ്ങൾ കോപ്പി ചെയ്ത് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യാം.





നിങ്ങളുടെ  മൊബൈലിൽ വരമൊഴി ഇൻസ്റ്റോൾ ചെയ്യുന്നത് മലയാളം ഒരുപോലെ എഴുതാനും വായിക്കുവാനും സഹായകമാണ്

varamozhi  കൂടാതെ മൊബൈലിൽ മലയാളം സപോർട്ട് ചെയ്യുന്നതിനാവശ്യമായ, ചില മലയാളം ഫോണ്ടുകളും ലഭ്യമാണ്. അത്തരം ചില ഫോണ്ടുകൾ ചുവടെ നൽകുന്നു. അവ നേരിട്ട് നിങ്ങളുടെ മൊബൈലിലേക്ക്  ഇൻസ്റ്റോൾ ചെയ്യുകയോ, കമ്പ്യൂട്ടറിൽ ഡൌൺലോഡ് ചെയ്ത ശേഷം മൊബൈലിലേക്ക് കോപ്പി ചെയ്യുകയോ ചെയ്യാം, തുടർന്ന് അവ ഓപൺ ചെയ്താൽ മാത്രം മതി.

കൌമുദി
അക്ഷർ
അഞ്ജലി ഓൾഡ്‌  ലിപി 
ദ്യുതി 
രചന 
രഘു 

ഈ ലേഖനം ഉപകാരപ്രദമായെങ്കിൽ ലൈക്കുക, വിസ്മയത്തിനോപ്പം ഫെയ്സ്ബുക്കിൽ ചേരുക.

Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

 Related Post 

ആൻഡ്രോയിഡിൽ ഉപയോഗിക്കാവുന്ന മികച്ച  ഡിക്ഷണറികൾ

ആൻഡ്രോയിഡിൽ ഫോട്ടോകൾ  ഒരു ഫോൾഡറിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റാം.


 Malayalam keyboard for Android




Trial സോഫ്റ്റ് വെയർ ഫുൾവേർഷനാക്കാൻ രണ്ട് വഴികൾ




Microsoft Office ന് പകരം  Open Office


കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു തകർപ്പൻ ക്ലോക്ക്


ഫയൽ ഫോൾഡറുകൾക്ക് ബായ്ക്ഗ്രൌണ്ട് ഇമേജ് നൽകാം


ഫയൽ ഫോൾഡറുകൾ കളർ ഫുൾ ആക്കാം


Mpഫയലുകൾക്ക് നിങ്ങൾക്കിഷ്ടമുള്ള ചിത്രം നൽകാം

Post a Comment

0 Comments