Ticker

6/recent/ticker-posts

Header Ads Widget

Kerala psc one time registration photo uploading instruction

Kerala psc one time registration photo uploading instruction      

പി.എസ്‌.സി.ക്ക്‌ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ വീണ്ടും ഫോട്ടോ അപ്ലോഡ്‌ ചെയ്യണം.



ഒറ്റത്തവണ 
രജിസ്ട്രേഷൻ  നടത്തിയവരെല്ലാം വീണ്ടും അവരുടെ ഫോട്ടോ അപ്ലോഡ്‌ ചെയ്യണം ആദ്യകാലത്ത്‌ രജിസ്ട്രേഷൻ  നടത്തിയവർക്കാണ്‌ ഇത്‌ ബാധകമാവുക. പി.എസ്‌.സി വിജ്ഞാപനങ്ങൾക്ക്‌ അപേക്ഷിക്കണമെങ്കിൽ അവർ ഇനി മുതൽ ഒരു വർഷം മുൻപെടുത്ത ഫോട്ടോ അപ്ലോഡ്‌ ചെയ്യണം. 


2014 ആഗസ്റ്റ്‌ 1 മുതൽ ഈ വ്യവസ്ഥ നടപ്പാക്കാൻ പി.എസ്‌.സി തീരുമാനിച്ചു.
അപേക്ഷ അയക്കുന്ന തീയതിക്ക്‌ ഒരു വർഷത്തിനകം എടുത്ത ഫോട്ടോയാണ്‌ പ്രോഫൈലിൽ ചേർക്കേണ്ടത്‌. ഫോട്ടോയിൽ പേര്‌, ഫോട്ടോ എടുത്ത തീയതി എന്നിവ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. അതുപോലെ ഫോട്ടോയുടെ വലിപ്പം, വ്യക്തത എന്നിവയിലും ഇപ്പോഴുള്ള വ്യവസ്ഥ തുടരും.


ഇപ്പോൾ പ്രോഫൈലിൽ ഉള്ള ഫോട്ടോയിൽ തീയതി മാറ്റി പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലാക്കാൻ ശ്രമിച്ചാൽ കുടുങ്ങും എന്നോർക്കുക. അപേക്ഷ റദ്ദാകാൻ അതു കാരണമാകും. അതിനാൽ ഏറ്റവും പുതിയ ഫോട്ടോ തന്നെ ചേർക്കാൻ ശ്രദ്ധിക്കണം.


ഒറ്റത്തവണ രജിസ്‌ട്രേഷനിൽ 2010 ഡിസംബർ 31 നു ശേഷമെടുത്ത ഫോട്ടോ അപ്ലോഡ്‌ ചെയ്യണമെന്നാണ്‌ നിലവിലുള്ള വ്യവസ്ഥ. 2011 ജനുവരി ഒന്നിനോ അതിന്‌ ശേഷമുള്ളതോ ആയ തീയതി പ്രോഫൈലിലെ ഫോട്ടോയിൽ രേഖപ്പെടുത്തണമെന്നും നിയമമുണ്ട്‌. ഇങ്ങനെ തീയതിയും ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോയിൽ രേഖപ്പെടുത്താത്തവരെ പി.എസ്‌.സി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ല. ഈ പിഴവ്‌ പരിഹരിക്കാൻ ഒറ്റത്തവണ തീർപ്പാക്കലിലൂടെ 2014 മെയ്‌ 15 വരെ സമയം നൽകിയിരുന്നു. 20000 ത്തോളം പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി.


എങ്കിലും ഭൂരിഭാഗം ഉദ്യോഗാർഥികളും ഒറ്റത്തവണ രജിസ്‌ട്രേഷൻ തുടങ്ങിയ കാലത്ത്‌ അപ്ലോഡ്‌ ചെയ്ത ഫോട്ടോയാണ്‌ ഇപ്പോഴും അപേക്ഷകളിൽ ഉപയോഗിക്കുന്നത്‌. മൂന്നര വർഷത്തിലേറെ പഴക്കമുള്ളവയാണ്‌ ഈ ഫോട്ടോകളിലേറെയും. ഇവ മാറ്റിയാലെ ആഗസ്റ്റ്‌ മുതലുള്ള വിജ്ഞാപനങ്ങൾക്ക്‌ അപേക്ഷിക്കാനാവൂ. അതുകൊണ്ട്‌ തയ്യാറായിരിക്കുക, നിങ്ങൾ വളരെ മുൻപേ രജിസ്‌ട്രർ ചെയ്ത ആളാണെങ്കിൽ. 


നിങ്ങളൊരു ഉദ്യോഗാർത്ഥിയാണെങ്കിൽ ആഗസ്റ്റ്‌ 1 മുതൽ ലഭ്യമാകുന്ന ഈ സൗകര്യം മറക്കാതെ ഉപയോഗപ്പെടുത്തുക.


പി.എസ്‌.സി ഔദ്യോഗിക വെബ്സൈറ്റിലെത്താൻ ഇവിടെ ക്ലിക്കുക.

ഈ ലേഖനം ഉപകാരപ്രദമായെങ്കിൽ ലൈക്കുക, വിസ്മയത്തിനോപ്പം ഫെയ്സ്ബുക്കിൽ ചേരുക.


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here




Trial സോഫ്റ്റ് വെയർ ഫുൾവേർഷനാക്കാൻ രണ്ട് വഴികൾ




Microsoft Office ന് പകരം  Open Office


കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു തകർപ്പൻ ക്ലോക്ക്


ഫയൽ ഫോൾഡറുകൾക്ക് ബായ്ക്ഗ്രൌണ്ട് ഇമേജ് നൽകാം


ഫയൽ ഫോൾഡറുകൾ കളർ ഫുൾ ആക്കാം


Mpഫയലുകൾക്ക് നിങ്ങൾക്കിഷ്ടമുള്ള ചിത്രം നൽകാം



Post a Comment

0 Comments