Ticker

6/recent/ticker-posts

Header Ads Widget

How to Change or Put a New Album Cover Photo for a MP3 Song

How to Change or Put a New Album Cover Photo for a MP3 Song 

Mp3 ഫയലുകൾക്ക് നിങ്ങൾക്കിഷ്ടമുള്ള ചിത്രം നൽകാം

ധാരാളം ഗാനങ്ങൾ mp3 ഫോർമാറ്റിൽ നിങ്ങളുടെ ശേഖരത്തിലുണ്ടാവാം, അവയിൽ പലതും നിങ്ങൾക്ക് വളരെയേറെ പ്രിയൻകരവുമാകാം.

അത്തരം ഗാനങ്ങൾക്ക് അതാത് സിനിമകളുടേയോ, ആൽബങ്ങളുടേയോ ഫോട്ടോകൾ ബായ്ക്ക്ഗ്രൌണ്ടായി നൽകിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ, ചില ഗാനങ്ങൾക്ക് ബായ്ക്ക്ഗ്രൌണ്ട് ഇമേജേ ഉണ്ടാവില്ല.

എന്നാൽ നിങ്ങൾക്ക് പ്രിയൻകരമായ ഗാനങ്ങൾക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള ബായ്ക്ക്ഗ്രൌണ്ട് നൽകാമെന്ന് വന്നാലോ? ഇത് വളരെ എളുപ്പമാണ്, ഒരു ചെറിയ ഫയൽ ഇതിനായി ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. ഇതൊരു 563 KB മാത്രമുള്ള ഒരു WinRAR ZIP ഫയലാണ്, ദാ ഇവിടെ ക്ലിക്ക് ചെയ്താൽ അത് ഡൌൺലോഡ് ചെയ്യാം. ഇനിയത് ഓപ്പൺ ചെയ്യുക ( ചിത്രം കാണുക )

ഇനിയതിൽ ക്ലിക്ക് ചെയ്ത്  Extract to the specified folder എന്ന രീതിയിൽ ഓപ്പൺ ചെയ്യുക. അപ്പോൾ താഴെക്കാണുന്നവിധം ഫയൽ ഓപ്പണാകും. അതിൽ ഒന്നാമതായി നൽകിയിരിക്കുന്ന ഇൻസ്റ്റാളർ ഓപ്പൺ ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക. ( ചിത്രം കാണുക )



ഇനി പണി തുടങ്ങാം, ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ് വെയർ ഡെസ്ക്ടോപ്പിൽ ഉണ്ടാവും, അത് ഓപ്പൺ ചെയ്യുക ( ചിത്രം കാണുക )



അടുത്തതായി Load MP3 എന്നതിൽ ക്ലിക്ക് ചെയ്ത് ചിത്രം ചേർക്കേണ്ട ഗാനം തിരഞ്ഞെടുക്കുക ( ചിത്രം കാണുക )



ഇനി Load Image എന്നിടത്ത് ക്ലിക്ക് ചെയ്ത് നമുക്കിഷ്ടപ്പെട്ട ഫോട്ടോ തിരഞ്ഞെടുക്കുക ( ചിത്രം കാണുക )

ഇനി ചുവട്ടിലുള്ള Apply ബട്ടൺ ക്ലിക്ക് ചെയ്യുക ( ചിത്രം കാണുക )


ഇനി നമ്മൾ സിലക്റ്റ് ചെയ്ത MP3 song ഉള്ള ഫയൽ ഓപ്പൺ ചെയ്ത് play ചെയ്ത് നോക്കൂ ( ചിത്രം കാണുക )

ഇഷ്ടമായോ, എൻകിൽ വിസ്മയത്തിനൊപ്പം ഫെയ്സ്ബുക്കിൽ ചേരാത്ത ആളാണ് നിങ്ങളെൻകിൽ , ഒന്നു ലൈക്ക് ചെയ്തൂടെ.
MP3 COVER CHANGER
click here


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

RELATED POST


























Post a Comment

0 Comments