Ticker

6/recent/ticker-posts

Header Ads Widget

FIRE CHAT

FIRE CHAT
ഇന്റർനെറ്റില്ലാതെ ചാറ്റ് ചെയ്യാം.



ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെയും ഇനി ചാറ്റ് ചെയ്യാം. ഇന്റര്‍നെറ്റില്ലാതെ സമീപത്തുള്ളവരുമായി ചാറ്റ് നടത്താൻ സാധിക്കുന്ന പുതിയ ആപ്ലിക്കേഷനാണ് ഫയർ ചാറ്റ്.
ഇന്റർനെറ്റ് കണക്ഷനോ, മൊബൈൽ കവറേജോ ഇല്ലാത്തപ്പോൾപോലും ഫോണില്  ചാറ്റ് ചെയ്യാനും സന്ദേശങ്ങളയയ്ക്കാനും സഹായിക്കുന്ന സം‍വിധാനമാണ് 'ഫയർ ചാറ്റ്' ( FireChat ) ആപ്പ്. .

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണിന്, അതേപോലെ ആപ്പ് ഉള്ള സമീപത്തെ മൊബൈലുമായി ആശയവിനിമയം നടത്താന്‍ മൊബൈൽ നെറ്റ്‌വര്ക്കിന്റെ ആവശ്യമില്ല. അടുത്തടുത്തുള്ള ഉപകരണങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ശൃംഖല പോലെ പ്രവര്‍ത്തിച്ച് വളരെ ദൂരെ വരെ ആശയവിനിമയം സാധ്യമാക്കാൻ കഴിയും.

ബിൽറ്റിൻ റേഡിയോ ഉള്ള ഉപകരണങ്ങൾക്ക് കണക്ടിവിറ്റിയില്ലാതെ പരസ്പരം സന്ദേശം കൈമാറാൻ അവസരമൊരുക്കുന്ന സാങ്കേതികവിദ്യയായ'വയർലസ് മെഷ് നെറ്റ്‌വർക്കിംഗ് ' സങ്കേതം ഉപയോഗിച്ചാണ് ഫയർചാറ്റ് പ്രവർത്തിക്കുന്നത്.

30 അടി  ചുറ്റുവട്ടത്തുള്ളവർക്ക് നെറ്റ് ബന്ധമില്ലാതെ ഡാറ്റ കൈമാറാന്‍ ഈ ആപ്ലികേഷന്‍ വഴി സാധിക്കും. അതേസമയം ഗ്രൂപ്പ് ചാറ്റിങാണ് നടത്തുന്നതെങ്കില്‍  ഗ്രൂപ്പില്‍ പെട്ട ആരെങ്കിലുമൊരാള്‍ 30 അടി ചുറ്റുവട്ടത്തില്‍ ഉണ്ടായാല്‍ മതി, ചാറ്റിങ് നടക്കും. അതുകൊണ്ട് ദൂരപരിധി ആളുകളിലേക്ക് സന്ദേശമെത്തിക്കാൻ പ്രശ്‌നമാകില്ലെന്ന് ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റ് ഡാറ്റ പാഴാക്കാതെ വലിയ ഫയലുകള്‍ വരെ കൈമാറുവാന്‍ കഴിയുമെന്നും നിര്‍മ്മാതക്കള്‍ പറയുന്നു.
ആന്‍ഡ്രോയ്ഡ്, ആപ്പിള്‍, ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളില്‍ ഇത് സപ്പോര്‍ട്ട് ചെയ്യും. ആപ്ലികേഷന്റെ ഐ.ഒ.എസ് പതിപ്പാണ് ഓപ്പൺ ഗാർഡൻ എന്ന സ്ഥാപനം ആദ്യം പുറത്തിറക്കിയിരിക്കുന്നത്. സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, സബ്‌വേകള്‍, വിമാനം തുടങ്ങിയ ഫോണ്‍ സിഗ്‌നല്‍ കുറവായ സ്ഥലങ്ങളിലും കവറേജില്ലാത്ത സ്ഥലങ്ങളിലും അടുത്തുള്ള വ്യക്തിയുമായി ചാറ്റ് നടത്താം എന്നതും ഈ ആപ്ലികേഷന്റെ പ്രത്യേകതയാണ്.
പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഫയർ ചാറ്റ് തങ്ങളുടെ സ്മാർട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തത്. ആപ്പിള്‍ ഐ സ്‌റ്റോറില്‍ നിന്ന് പ്രതിദിനം ലക്ഷത്തിലേറെ പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്.

Google play യിൽ നിന്നും ഈ ആപ് ഡൌൺലോഡ് ചെയ്യാം.
FIRE CHAT
 ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക



ഈ പോസ്റ്റ് ഇഷ്ടമായെൻകിൽ ഒന്നു ലൈക്കാമോ?


സമാന പോസ്റ്റുകൾ :







Trial സോഫ്റ്റ് വെയർ ഫുൾവേർഷനാക്കാൻ രണ്ട് വഴികൾ




Microsoft Office ന് പകരം  Open Office


കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു തകർപ്പൻ ക്ലോക്ക്


ഫയൽ ഫോൾഡറുകൾക്ക് ബായ്ക്ഗ്രൌണ്ട് ഇമേജ് നൽകാം


ഫയൽ ഫോൾഡറുകൾ കളർ ഫുൾ ആക്കാം


Mpഫയലുകൾക്ക് നിങ്ങൾക്കിഷ്ടമുള്ള ചിത്രം നൽകാം




Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

 മറ്റ് പ്രധാന പോസ്റ്റുകൾ
























 ഒരു സിമ്പിൾ mp3 കട്ടർ 



Post a Comment

0 Comments