Ticker

6/recent/ticker-posts

Header Ads Widget

2 WAYS TO CONVERT A TRIAL SOFTWARE INTO FULL VERSION

2 WAYS TO CONVERT A TRIAL SOFTWARE INTO FULL VERSION

Trial സോഫ്റ്റ്‌വെയർ full വേർഷനാക്കാൻ രണ്ട്‌ വഴികൾ.



നമ്മൾക്കിഷ്ടപ്പെട്ട ചില സോഫ്റ്റ്‌വെയറുകൾ തപ്പി ഇന്റർനെറ്റിന്റെ കാണാക്കയങ്ങളിൽ മുങ്ങിതപ്പി സമയവും പണവും ചിലവഴിച്ച്‌, അവസാനം ഉദ്ദേശിച്ച സാധനം കണ്ടെത്തിയെന്നിരിക്കട്ടെ. ( trial version ആണെന്ന് പലപ്പോഴും അതിലുണ്ടാവില്ല)

യുറേക്കാ, എന്ന് മനസ്സിൽപ്പറഞ്ഞ്‌, സർവ്വ ചെകുത്താന്മാരെയും മനസ്സിൽ ധ്യാനിച്ച്‌ അത്‌ ഡൗൺലോഡ്‌ ചെയ്തെടുത്തുവേന്നുമിരിക്കട്ടെ, ഇനിയതിന്റെ ഇൻസ്റ്റലേഷനാണ്‌.

അതങ്ങോട്ട്‌ നടത്തിക്കൊണ്ടിരിക്കുമ്പോൾ , toolbar എന്ന പേരിൽ പൊങ്ങിവരുന്ന കുട്ടിച്ചാത്തന്മാരെയെല്ലാം അടിച്ചോടിച്ച്‌ ഇൻസ്റ്റലേഷൻ എന്ന കർമ്മവും നിർവ്വഹിച്ച്‌, ഉദ്ദിഷ്ട കാര്യത്തിനായി ഇവനെ ഉപയോഗിക്കാം എന്നു കരുതി ഓപ്പൺ ചെയ്യുമ്പോഴാണ്‌, കുട്ടിച്ചാത്തൻ കുന്തവും പിടിച്ച്‌ പുറത്ത്‌ ചാടുന്നത്‌.

ഒന്നുകിൽ 30 ദിവസത്തെ Trial, അല്ലെങ്കിൽ ചെയ്യുന്നതിനകത്തെല്ലാം വാട്ടർമാർക്ക്‌, അതുമല്ലെങ്കിൽ പരിമിതമായ ഫീച്ചേഴ്സ്‌ മാത്രം!

ഇതിനെല്ലാം പരിഹാരം വേണമെങ്കിൽ വിലകൊടുത്ത്‌ വാങ്ങണമെന്ന ഉപദേശം.

വേറെ ചില വിരുതന്മാരുണ്ട്‌, സാധനം ഫുൾവേർഷനാകണമെങ്കിൽ നിങ്ങളുടെ കൈയിലുള്ള serial key  എന്റർ ചെയ്താൽ മതി എന്ന് കാണിക്കും.

ഇരുന്നൂറോ മുന്നൂറോ എം.ബി ഡൗൺലോഡ്‌ ചെയ്തെടുത്ത നമ്മൾ വായും പൊളിച്ച്‌ ഇരുന്നുപോകും.

ഇത്തരം അവസരങ്ങളിൽ നമ്മൾ ഡൗൺലോഡ്‌ ചെയ്തെടുത്ത Trial version  സോഫ്റ്റ്‌വെയറിനെ ഇനിയുള്ള കാലം സൗജന്യമായി ഉപയോഗിക്കാനുള്ള രണ്ട്‌ മാർഗ്ഗങ്ങളാണ്‌ ഇവിടെ പറയാൻ പോകുന്നത്‌.

ഒന്നാമത്തെ വഴി

ആദ്യമായി ഒരു കുഞ്ഞുസോഫ്റ്റ്‌വെയർ ഡൗൺലോഡ്‌ ചെയ്തെടുക്കണം, അതിനായി ഇവിടെ ക്ലിക്കുക.
( ചിത്രം കാണുക )




ഇൻസ്റ്റാൾ ചെയ്തിട്ട്‌ ഡെസ്ക്ക്ടോപ്പിലെ ഐക്കൺ ക്ലിക്ക്‌ ചെയ്ത്‌ ഇവനെ ഓപ്പൺ ചെയ്യൂ.

ഇനി Browse ബട്ടൺ ക്ലിക്ക്‌ ചെയ്ത്‌ നിങ്ങളുടെ Trial software കണ്ടെത്തുക. അതിനായി windows C drive ---> Program Files  എന്നരീതിയിൽ ക്ലിക്ക്‌ ചെയ്ത്‌ trial version software ന്റെ  .exe file കണ്ടെത്തുക. ( ചിത്രം കാണുക )




ഇനി choose the new date  എന്നിടത്ത്‌ trial period  -ന്‌ മുൻപുള്ള ഒരു ഡേറ്റ്‌ തിരഞ്ഞെടുക്കുക ( ആ ഡേറ്റ്‌ Trial period തീരുന്നതിന്‌ തൊട്ട്‌ മുൻപുള്ളതായിരിക്കുന്നതാണ്‌ നല്ലത്‌)

ഇനി Enter a name for create Desktop icon എന്നതിന്‌ താഴെ ഒരു ഷോർട്ട്‌ കട്ട്‌ നെയിം ടൈപ്പ്‌ ചെയ്യുക, തുടർന്ന് create a desktop shortcut  എന്നിടത്ത്‌ ക്ലിക്ക്‌ ചെയ്യുക, അതോടെ നിങ്ങളുടെ ഡെസ്ക്ടോപ്പിൽ ഒരു പുതിയ ഐക്കൺ പ്രത്യക്ഷപ്പെടുന്നു.( പഴയ ഐക്കൺ ഡിലീറ്റ്‌ ചെയ്യുക)

നിങ്ങൾക്ക്‌ ഈ സോഫ്റ്റ്‌ വെയർ ആവശ്യമുള്ളപ്പോഴൊക്കെ ഈ ഷോർട്‌ കട്ട്‌ ഉപയ്യോഗിച്ചാൽ മതി.( ചിത്രം കാണുക )



Time Stopper Download Link

രണ്ടാമത്തെ വഴി

ഇതിനും ഒരു കുഞ്ഞുഡൗൺലോഡ്‌ ആവശ്യമാണ്‌. ഇതൊരു WinRAR ZIP ഫയലാണ്‌, ഇവിടെ ക്ലിക്ക്‌ ചെയ്ത്‌ ഡൗൺലോഡ്‌ ചെയ്തെടുക്കുക.

ഇനി ഫയൽ extract ചെയ്ത്‌ അത്‌ ഓപ്പൺ ചെയ്യുക, RunAsDate എന്നാണിവന്റെ പേര്‌ .

Application to run എന്നിടത്ത്‌ ക്ലിക്ക്‌ ചെയ്ത്‌ നമ്മൾ ഇൻസ്റ്റോൾ ചെയ്ത ട്രയൽ സോഫ്റ്റ്‌വെയർ സിലക്ട്‌ ചെയ്യുക ( ചിത്രം കാണുക)



Date/Time എന്നിടത്ത്‌  എന്നിടത്ത്‌ trial period  -ന്‌ മുൻപുള്ള ഒരു ഡേറ്റ്‌ തിരഞ്ഞെടുക്കുക ( ചിത്രം കാണുക )


എല്ലാ checkboxes -ഉം uncheck ചെയ്യുക ( ചിത്രം കാണുക )


 create a desktop shortcut എന്നിടത്ത്‌ ഒരു name ടൈപ്പ്‌ ചെയ്യുക. തുടർന്ന് Run ക്ലിക്ക്‌ ചെയ്യുക.( ചിത്രം കാണുക)


ഇനി ആവശ്യമുള്ളപ്പോഴൊക്കെ ഡെസ്ക്ടോപ്പിലെ ഐക്കൺ ക്ലിക്ക്‌ ചെയ്താൽ മതി ( പഴയ ഷോർട്ട്കട്ട്‌ ഡിലീറ്റ്‌ ചെയ്യുക).

Run As Date Download Link

ഈ പോസ്റ്റ് ഇഷ്ടമായെൻകിൽ ഒന്നു ലൈക്കാമോ?


Mobile Tips & Tricks   Click here
























Post a Comment

0 Comments