Ticker

6/recent/ticker-posts

Header Ads Widget

Create File Folders Of Different Colors In Windows

Create File Folders Of Different Colors In Windows 
കമ്പ്യൂട്ടർ ഫയൽ ഫോൾഡർ കളർഫുൾ ആക്കാം

നിങ്ങളുടെ കമ്പ്യൂട്ടർ ഫയൽ ഫോൾഡറുകൾ ഒരേ നിറത്തിൽ മാത്രം കണ്ട് ബോറടിച്ചോ? എൻകിൽ ഇതാ അതിനൊരു പരിഹാരം. ഫയൽ ഫോൾഡറുകൾ കളർ ഫുൾ ആക്കിമാറ്റാം, ദാ ഇതു പോലെ ( ചുവടെയുള്ള ചിത്രം കാണുക )


എന്താ ഇഷ്ടമായോ? എന്കിൽ ഇതെങ്ങിനെയാണ്‌ ചെയ്യുന്നതെന്ന്‌ നോക്കാം.
അദ്യാമായി ദാ ഇവിടെ ക്ളിക്ക് ചെയ്ത് ഈ സോഫ്റ്റ് വെയർ ഡൌൺലോഡ് ചെയ്യുക, ഇനിയത് ഇൻസ്റ്റോൾ ചെയ്യുക
ഇനി ഏത് ഫോൾഡറാണോ കളർഫുൾ ആക്കേണ്ടത് ആ ഫോൾഡറിൽ ഡബിൾ ക്ലിക്ക് ചെയ്യുക, ഇപ്പോൾ ഒരു വിൻഡോ തുറക്കും. ( ചിത്രം കാണുക )



അതിൽ colorize! എന്നതിൽ കഴ്സർ വയ്ക്കുക ഇപ്പോൾ തുറക്കുന്ന വിൻഡോയിൽ വിവിധ നിറത്തിലുള്ള അനേകം കുഞ്ഞു ഫോൾഡറുകൾ കാണാം. അതിൽ നിങ്ങൾക്കിഷ്ടമുള്ള കളറിൽ ക്ലിക്കുക ( ചിത്രം കാണുക )



ഇപ്പോഴെങ്ങിനെയുണ്ട്? തകർപ്പൻ , അല്ലേ!! ഇനി നിങ്ങൾക്ക് പുതിയ നിറങ്ങളിലുള്ള ഫോൾഡറുകൾ നിർമ്മിക്കുകയുമാവാം, അതിനായി കുഞ്ഞുഫോൾഡാറുകൾക്ക് താഴെയായി കാണുന്ന colors എന്നതിൽ ക്ലിക്ക് ചെയ്താൽ മതി. ( ചിത്രം കാണുക )


ഇപ്പോൾ തുറക്കുന്ന Folder Colorizer എന്ന വിൻഡോയിൽ pick a color എന്നിടത്തുനിന്നും ഇഷ്ടമുള്ള കളർ കോംബിനേഷനുകൾ സിലക്റ്റ് ചെയ്ത് Add color ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മനസ്സിനിണങ്ങിയ കളർ ഫോൾഡറുകൾ റെഡി. ( ചിത്രം കാണുക )


ഇനി പഴയ നിലയിലേക്ക് മടങ്ങിപ്പോകണമെൻകിൽ അതിനും വഴിയുണ്ട്, Restore original color എന്നിടത്ത് ക്ലിക്കിയാൽ മതി ( ചിത്രം കാണുക )


ഈ പോസ്റ്റ് ഇഷ്ടമായെൻകിൽ ഒന്നു ലൈക്കാമോ?
Create File Folders Of Different Colors In Windows 
Folder Colorizer  

click here


Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

RELATED POST






















Post a Comment

0 Comments