Ticker

6/recent/ticker-posts

Header Ads Widget

OPEN OFFICE FREE SOFTWARE

OPEN OFFICE FREE SOFTWARE

Microsoft Office - ന്‌ പകരം Open Office




MS Office - ന്‌ പകരം ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയറാണ്‌ Oppen Office.

വലിയ വിലകൊടുത്ത്‌ വാങ്ങുന്ന MS Office - ന്‌ പകരമായി, തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയറാണ്‌ Open Office( ചിത്രം കാണുക )



വിലക്കൂടുതൽ മൂലം വിൻഡോസിന്റെ അനധികൃത പതിപ്പുകൾ ഉപയോഗിക്കുന്നവരാണേറെയും., MS Office  ന്റെ കാര്യവും അതു തന്നെ.

അതുകൊണ്ട്‌ തന്നെ ഇതിന്റെയൊന്നും അപ്ഡേഷനെപ്പറ്റി ചിന്തിക്കുകയേ വേണ്ട.
ഫോർമാറ്റ്‌ ചെയ്യേണ്ടി വരുമ്പോഴൊക്കെ ഇതിന്റെ ബുദ്ധിമുട്ട്‌ അനുഭവിക്കേണ്ടി വരികയും ചെയ്യും.

MS Office -ന്റെ  CRACK പതിപ്പിനും അതിന്റെ serial key - യ്ക്കുമൊക്കെ ഇന്റർനെറ്റിൽ പരതി വല്ല ചാത്തൻ സൈറ്റിൽ നിന്നും അത്‌ ഡൗൺലോഡ്‌ ചെയ്തെടുത്ത്‌ ഇൻസ്റ്റോൾ ചെയ്യാൻ തുനിയുമ്പോഴാണ്‌, നിങ്ങളുടെ സിസ്റ്റത്തിൽ ഇത്‌ ഇണങ്ങില്ല എന്ന മുന്നറിയിപ്പും, അതുമല്ലെങ്കിൽ സീരിയൽ കീ തെറ്റാണെന്ന ഗുണനച്ചിന്നവുമൊക്കെ!
ഇതും കൂടാതെ ബോണസ്സായി സിസ്റ്റം നിറയെ വൈറസും.

ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം എന്ന നിലയ്ക്കല്ലെങ്കിലും, നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല എന്ന സമാധാനത്തോടെ ഉപയോഗിക്കാവുന്ന ഒരു സൗജന്യ സോഫ്റ്റ്‌വെയറാണ്‌ Open Office.

Microsoft Office ൽ നമ്മൾ ഉപയോഗിക്കുന്ന മിക്കവാറുമെല്ലാ ആപ്ലിക്കേഷനുകളും Open Office ൽ ഉണ്ട്‌.

അപ്ഡേഷനും സാധ്യമാണ്‌.  MS Office നെക്കാൾ വലിപ്പം കുറവായതിനാൽ എളുപ്പം ഡൗൺലോഡ്‌ ചെയ്തെടുക്കാനും കഴിയും.

ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നോക്കൂ.

MS word പകരമായി Writer


Excel ന്‌ പകരമായി Calc


Power point ന്‌ പകരമായി Impress


കൂടാതെ Access ന്‌ പകരമായി Base
Maths ന്റെ ഫോർമുലകളും മറ്റും അനായാസം ചെയ്യാൻ Math കൂടാതെ വേറെയും ആപ്ലിക്കേഷനുകൾ.

എന്താ ഒന്ന് പരീക്ഷിക്കുന്നോ, എങ്കിൽ ഇവിടെ ക്ലിക്ക്‌ ചെയ്താൽ Open Office ഡൗൺലോഡ്‌ ചെയ്യാം.
OPEN OFFICE FREE SOFTWARE
down load link

ഈ പോസ്റ്റ് ഇഷ്ടമായെൻകിൽ ഒന്നു ലൈക്കാമോ?




Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here























Post a Comment

0 Comments