Ticker

6/recent/ticker-posts

Header Ads Widget

ഡിലീറ്റായ ഫയലുകൾ വീണ്ടെടുക്കാം


ഡിലീറ്റായ ഫയലുകൾ  വീണ്ടെടുക്കാം

അബദ്ധത്തില്‍ നമ്മുടെ കമ്പ്യൂട്ടറിൽ നിന്ന് ഏതെങ്കിലും ഫയലുകള്‍ , അത് വീഡിയോയോ, നമുക്കിഷ്ടപ്പെട്ട പാട്ടുകളോ എന്തുമാകട്ടെ, ഡിലീറ്റായിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കാനാവും.

പെൻഡ്രൈവ്, മെമ്മറികാർഡ് തുടങ്ങിയവയിൽ നിന്നും ഡിലീറ്റായ ഫയലുകളും ഇത്തരത്തില്‍ വീണ്ടെക്കാനാവും.


എന്തായാലും നിങ്ങൾക്ക് പ്രിയപ്പെട്ട ഫോട്ടോകൾ, പാട്ടുകൾ, വീഡിയോകൾ തുടങ്ങിയവ അബദ്ധത്തിൽ ഡിലീറ്റായതിനെക്കുറിച്ചുള്ള സങ്കടങ്ങള്ക്ക് ഈ വിദ്യ ഫലപ്രദമാകുമെന്ന് കരുതാം. വളരെ മുൻപ് തന്നെ പെൻഡ്രൈവ്, മെമ്മറികാർഡ് തുടങ്ങിയ സ്റ്റോറേജ് ഡിവൈസുകളിൽ നിന്നും മായിച്ചുകളഞ്ഞ ഫയലുകൾ പോലും ഇത്തരത്തിൽ വീണ്ടെടുക്കാനാവും.
ഇനി ഇതെങ്ങനെയെന്നല്ലെ?

ഈ വിദ്യ ചെയ്യുന്നത് ഒരു കുഞ്ഞു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ്‌.
CardRecovery എന്നാണ്‌ ഈ സോഫ്റ്റ് വെയറിന്റെ പേർ.

ആദ്യമായി  CardRecovery ദാ ഇവിടെ ക്ളിക്ക് ചെയ്ത് ഡൌണ്ലോഡ് ചെയ്യുക.

ഇനി കാർഡ് റിക്കവറി ഓപ്പൺ ചെയ്യുക, അതില്‍ next ബട്ടൺ ക്ളിക്കുക ( ചിത്രം  കാണുക ).


അടുത്തതായി തുറക്കുന്ന വിന്ഡോയിൽ Drive Letter എന്നതിന്‌ താഴെ ക്ളിക്ക് ചെയ്ത്   റിക്കവർ ചെയ്യേണ്ട ഫയല്‍ ഉള്ള ഡ്രൈവോ, ഡിവൈസോ ഏതാണെന്ന് വച്ചാൽ അത് സിലക്ട് ചെയ്യുക, തുടര്ന്ന് തൊട്ടു താഴെയായുള്ള Camera Brand and File Type എന്നതിന്‌ താഴെയായി നല്കിയിരിക്കുന്നവയിൽ നിന്നും ( Photos, Movies/ Video clips,  Sound / Audio clips ) നഷ്ടമായ ഫയൽ ടൈപ്പ് ക്ളിക്ക് ചെയ്യുക.

അടുത്തതായി നമ്മുടെ ഫയല്‍ എവിടേക്കാണോ സ്റ്റോർ ചെയ്യേണ്ടത് അതിനായി Destination Folder എന്നഭാഗത്ത് ക്ളിക്ക് ചെയ്യുക. ശേഷം next ബട്ടൺ ക്ളിക്ക് ചെയ്യുക.  (ചിത്രം  കാണുക)


ഇപ്പോൾ Storage Size Detection എന്നൊരു വിൻഡോ തുറക്കും അതില്‍ നമ്മുക്കാവശ്യമായ ഫയൽ സൈസ് സെലക്റ്റ് ചെയ്ത് O.K കൊടുക്കുക.(ചിത്രം  കാണുക)


സംഗതി ക്ലീൻ , നമ്മുടെ ഫയൽ സ്കാന്‍ ചെയ്ത് കണ്ടെത്തിക്കോളൂം(ചിത്രം  കാണുക)



next കൊടുക്കുക അടുത്ത വിന്ഡോയില് Open Recovered Files Folder  ക്ളിക്ക് ചെയ്താൽ റിക്കവർ ചെയ്താൽ ഫയലുകളടങ്ങിയ ഫോൾഡർ  തുറന്ന് വരും. നമ്മുടെ നഷ്ടമായ ഫയലുകൾ അതിലുണ്ടാകും.( ചിത്രം കാണുക ) .



ഓർക്കുക നമ്മുടെ പെന്ഡ്രൈവുകള് , ലാപ്ടോപ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ അതിലെ ഡിലീറ്റായ ഫയലുകൾ വർക്ക് ഇതുപോലെ റിക്കവർ ചെയ്യാന്‍ കഴിയുമെന്നോർക്കുക, ആയതുകൊണ്ട് അത്തരം ഫയലുകൾ വീണ്ടെടുക്കാനാവാത്തവിധം മായിച്ചുകളയേണ്ടതുണ്ട്. അതിനുള്ള സോഫ്റ്റുവെയറുകൾ ഇന്ന് ലഭ്യമാണ്‌, അതിനെക്കുറിച്ച് പിന്നീട്.



 ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്തോളൂ 



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

സമാന പോസ്റ്റുകൾ :
























Post a Comment

0 Comments