Ticker

6/recent/ticker-posts

Header Ads Widget

പിക് പിക്കിൽ (PicPick ),ഫോട്ടോകളിൽ മനോഹരമായി മലയാളമെഴുതാം

പിക് പിക്കിൽ (PicPick ),ഫോട്ടോകളിൽ മനോഹരമായി മലയാളമെഴുതാം


ഇപ്പോൾ പിക് പിക്കിൽ (PicPick ),ഫോട്ടോകൾക്ക് മനോഹരമായി മലയാളമെഴുതാം.

PicPick എന്ന മനോഹരമായ പെയിന്റിങ് / പിക്ചർ എഡിറ്റിങ് സോഫ്റ്റ്‌വെയറിൽ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഫോട്ടോഷോപ്പിൽ ചെയ്യുന്നത് പോലെ ചിത്രങ്ങളിൽ കമന്റുകൾ എഴുതി ഫെയ്സ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്യാം. എങ്ങനെയെന്നറിയേണ്ടേ?

ഇതിനായി ചില സോഫ്റ്റ്വെയറുകൾ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്, വിഷമിക്കേണ്ട എത്ര സ്പീഡുകുറഞ്ഞ ഇന്റെർനെറ്റ് ഉപയോഗിച്ചും ഇത് ഡൌൺലോഡ് ചെയ്യാം, വളരെ ചെറുതാണിവ.

ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്ത് അതിലൊരു സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യുക. ഇനി അത് ഇൻസ്റ്റോൾ ചെയ്യുക.( ചുവടെയുള്ള ചിത്രം കാണുക )


ണ്ടാമതായി വരമൊഴി /കീമാൻ ആണ്, കീമാൻ ഉപയോഗിച്ച് മലയാളം നമ്മുടെ കമ്പ്യൂട്ടറിലോ, ഫെയ്സ് ബുക്കിലോ ഒക്കെ നേരിട്ട് ടൈപ്പ് ചെയ്യാമെന്നറിയാമല്ലോ? അതറിയാത്തവർ ഇവിടെ ക്ലിക്ക് ചെയ്താൽ അതെങ്ങനെയെന്ന് പഠിക്കാവുന്നതാണ്. കീമാൻ ഇൻസ്റ്റോൾ ചെയ്യാത്തവർ ദാ ഇവിടെ ക്ലിക്ക് ചെയ്താൽ ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഇനി വരമൊഴി/കീമാൻ ഇൻസ്റ്റോൾ ചെയ്യുക, തുടർന്ന് ഓപ്പൺ ചെയ്യുക. ( ചുവടെയുള്ള ചിത്രം കാണുക )

വരമൊഴി/കീമാൻ ഇൻസ്റ്റോൾ ആയിക്കഴിയുമ്പോൾ desktop –ന്റെ വലത്തെമൂലക്കായി കീമാൻ ഐക്കൺ കാണാവുന്നതാണ് ( ചിത്രം കാണുക ).


PicPick നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്താൽ  ഡൌൺലോഡ് ചെയ്യാം. ഇനിയത് ഇൻസ്റ്റോൾ ചെയ്തോളൂ. ( ചിത്രം കാണുക )


ഇനി PicPick ഓപ്പൺ ചെയ്യുക, ടൂൾ ബാറിലെ  ‘T‘ എന്ന ടൂൾ സെലക്റ്റ് ചെയ്യുക . ( ചിത്രം കാണുക )

ടൈപ്പിങ് തുടങ്ങുന്നതിന് മുമ്പ്  ഏതെങ്കിലും ഒരു ML-TT  ഫോണ്ട് സെലക്റ്റ് ചെയ്യുക ( For Example: ML-TTAmbili ). ടൈപ്പ് ചെയ്യേണ്ട ഭാഗം സിലക്ട് ചെയ്യുക, ഇപ്പോൾ മുകളിലായി ഒരു ചെറിയ വിൻഡോ തുറക്കും , അതിൽ മംഗ്ലീഷ് രീതിയിൽ ടൈപ്പിംഗ് തുടങ്ങിക്കോളൂ. (മംഗ്ലീഷ് രീതിയിൽ ടൈപ്പ് ചെയ്യുന്നതെങ്ങനെയെന്നറിയാൻ ഇവിടെക്ലിക്കുക) ( ചിത്രം കാണുക )


ടൈപ്പ് ചെയ്യുമ്പോൾ അപരിചിതമായ ചില കോഡുകളാവും വിൻഡോയിൽ വരിക (ഉദാഹരണമായി ഞാൻ ടൈപ്പ് ചെയ്തത് പിക് പികിൽ ഈസിയായി മലയാളമെഴുതാം എന്നാണ്. എന്നാൽ ചെറിയ വിൻഡോയിൽ തെളിഞ്ഞത് ദാ ഇങ്ങനെയും . ]nIv ]nIn Cuknbmbn aebmfsagpXmw, എന്നാൽ ടൈപ്പ് ചെയ്യുന്ന ചിത്രത്തിനുള്ളിൽ ശരിയായ വാക്കുകൾ തെളിയുകയും ചെയ്യും). ഇനി ടൈപ്പിങ് തുടങ്ങിക്കോളൂ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും, ഒരു തടസ്സവുമില്ലാതെ( ചിത്രം കാണുക )


ഇതുപോലെ തന്നെ ഫോട്ടോഷോപ്പിൽ ഈസിയായി മലയാളം ടൈപ്പ് ചെയ്യാം, അതിനെക്കുറിച്ച് അറിയണോ? ഒട്ടും വൈകണ്ട ഇവിടെ ക്ലിക്കിക്കോളൂ‍


 ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്തോളൂ 

സമാന പോസ്റ്റുകൾ :

























27. ഡിലീറ്റായ ഫയലുകൾ  വീണ്ടെടുക്കാം



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

Post a Comment

0 Comments