Ticker

6/recent/ticker-posts

Header Ads Widget

Free Computer Games

 Free Computer Games 

ഒഴിവുകാലം രസകരമാക്കാൻ ചില കമ്പ്യൂട്ടർ ഗെയിമുകൾ ( Free Computer Games )


കുട്ടികൾക്കും അവരെ സ്നേഹിക്കുന്ന മാതാപിതാക്കൾക്കും ഈ ഒഴിവുകാലം രസകരമാക്കാൻ ചില കമ്പ്യൂട്ടർ ഗെയിമുകൾ പരിചയപ്പെടാം.

ഒഴിവുവേളകൾ കുട്ടികളോടൊപ്പം ചിലവഴിക്കുന്നവർ അല്പസമയം ഈ ഗെയിമിങ്ങിനായി മാറ്റിവച്ചോളൂ, നിങ്ങൾക്കും കളിക്കാവുന്നവയാണീ ഗെയിമുകൾ പലതും. 
കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികളിൽ അക്രമവാസനയും, അലസതയുമൊക്കെ സൃഷ്ടിക്കുമെന്ന് പേടിയുള്ളവർ ഈ ഗെയിമുകളെ ഭയപ്പെടേണ്ട, ഇവ അത്തരത്തിലുള്ളവയല്ല എന്നതിന്‌ പുറമേ അവരുടെ കഴിവുകൾ വളർത്താനുതകുന്നവ കൂടിയാണ്‌. 

ഈ ഗെയിമുകളെല്ലാം തന്നെ കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കാത്തവയും, സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നവയുമാണ്‌. ( ഇത് എന്റെ അഭിപ്രായം മാത്രമാണ്‌ അല്ലാതെ ശുപാർശയല്ല, അതുകൊണ്ട് നിങ്ങൾ നേരിട്ട് ഇത്തരം ഗെയിമുകൾ പരിശോധിച്ച് നോക്കിയിട്ട് മാത്രം കുട്ടികൾക്ക് നല്കുക.) 

അത്തരം ചില ഗെയിമുകൾ ഇതാ...







കെ ട്യൂബർലിങ്ങ് (KTuberling)

പ്രൈമറി നിലവാരത്തിലുള്ള കുട്ടികളുടെ ഭാവന വികസിപ്പിക്കാനുതകുന്ന ഒരു കളിയാണ്‌ KTuberling, പൊട്ടറ്റോഗയ് Potato Guy എന്ന പേരിലാണ്‌ ഇത് പലപ്പോഴും അറിയപ്പെടുന്നത്.

ഗെയിം വിൻഡോ തുറക്കുമ്പോൾ കൈയും, കാലും മാത്രമുള്ള ഒരു ഉരുളക്കിഴങ്ങ് സ്ക്രീനിൽ തെളിയുന്നു. ( ചുവടെയുള്ള ചിത്രം കാണുക).


സൈഡ് ബാറിലുള്ള വിവിധതരങ്ങളിലുള്ള കണ്ണും, മൂക്കും, ചെവിയും, തലമുടിയും, തൊപ്പിയും, മീശയുമൊക്കെ അവനവന്റെ ഭാവനക്കനുസരിച്ച് മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്തിട്ടുകൊണ്ട്, ഉരുളക്കിഴങ്ങിനെ സുന്ദരക്കുട്ടപ്പനാക്കാം. ഓരോന്നിൽ ക്ളിക്ക് ചെയ്യുമ്പോഴും ഇംഗ്ളീഷിലോ അല്ലെങ്കിൽ നാം തിരഞ്ഞെടുക്കുന്ന മറ്റ് ഭാഷയിലോ അവയുടെ പേര്‌ പറയും.

Playground എന്ന മെനുവിൽ നിന്ന് ഉരുളക്കിഴങ്ങിന്‌ പകരം Penguin, Aquarium എന്നീ കളികളും തിരഞ്ഞെടുക്കാം.( ചുവടെയുള്ള ചിത്രങ്ങൾ  കാണുക).




KTuberling വെറും 3.16mb മാത്രമായതിനാൽ ഡൗൺലോഡ് ചെയ്യാനെളുപ്പമാണ്‌. 

എന്താ ഒന്ന് പരീക്ഷിക്കുന്നോ? വിൻഡോസ് ഉപയോഗിക്കുന്നവർ ചുവടെനല്കിയിരിക്കുന്ന ലിങ്കിൽ നിന്നും KTuberling ഡൗൺലോഡ് ചെയ്തോളൂ.
മറ്റ് ഓപ്പറേഷൻ സിസ്റ്റങ്ങൾക്കായി ചുവടെയുള്ള വെബ്സൈറ്റ് സന്ദർശിക്കൂ.






ടക്സ് ടൈപ്പിങ്ങ് (Tux Typing )

തമാശകളുടേയും, സംഗീതത്തിന്റേയും അകമ്പടിയോടെ കൊച്ചുകൂട്ടുകാർക്ക് ടൈപ്പിങ്ങ് പഠിക്കാൻ സഹായിക്കുന്ന അതീവ രസകരമായ ഒരു കളിയാണ്‌ Tux Typing. ( ചുവടെയുള്ള ചിത്രങ്ങൾ  കാണുക).




 ഇതിലെ വിവിധ തലങ്ങളിൽ നല്കിയിട്ടുള്ള കളികൾ വളരെ രസകരമായി ടൈപ്പിങ്ങ് നടത്താൻ കുഞ്ഞുങ്ങളെ സഹായിക്കുന്നു.


വിൻഡോസ്  ഉപയോഗിക്കുന്നവർ ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽനിന്നും TuxTyping. ഡൗൺലോഡ് ചെയ്തോളൂ.

മറ്റ് ഓപ്പറേഷൻ സിസ്റ്റങ്ങൾക്കായി ചുവടെയുള്ള വെബ്സൈറ്റ് സന്ദർശിക്കൂ.







ജി കോംപ്രിസ് (GCompris) .

രണ്ട് വയസ്സുമുതൽ പത്തുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വിവിധ മേഖലകളിൽ അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നൂറ്റമ്പതോളം കളികളുടെ ഒരു പായ്ക്കേജാണ്‌ GCompris.( ചുവടെയുള്ള ചിത്രം കാണുക)


കണക്ക്, ശാസ്ത്രം, ഭാഷ, കമ്പ്യൂട്ടർ ....തുടങ്ങി എട്ടുവിഭാഗങ്ങളായി ഇതിലെ കളികൾ തരം തിരിച്ചിരിക്കുന്നു.( ചുവടെയുള്ള ചിത്രങ്ങൾ കാണുക )




വിൻഡോസ്, ഗ്നു/ലിനക്സ് എന്നീ പ്ളാറ്റ്ഫോമുകളിൽ ലഭ്യമായ ഇത് 290mb ആണ്‌.

ഐ.റ്റി.@സ്കൂളിന്റെ പ്രവർത്തനഫലമായി ഈ ഗെയിം മലയാളത്തിലും ലഭ്യമാണ്‌.

വിൻഡോസ് ഉപയോഗിക്കുന്നവർ ചുവടെനല്കിയിരിക്കുന്ന ലിങ്കിൽ നിന്നും GCompris ഡൗൺലോഡ് ചെയ്തോളൂ.
മറ്റ് ഓപ്പറേഷൻ സിസ്റ്റങ്ങൾക്കായി ചുവടെയുള്ള വെബ്സൈറ്റ് സന്ദർശിക്കൂ.

http://gcompris.net/index-en.html








ജി ബ്രെയിനി (g Brainy)

മുതിർന്നവർക്കും കൂടി കളിക്കാവുന്ന ഒരു ഗെയിമാണ്‌ g Brainy.( ചുവടെയുള്ള ചിത്രം കാണുക)


ഓർമ്മശക്തി, യുക്തിബോധം, ഭാഷയും കണക്കും കൈകാര്യം ചെയ്യാനുള്ള കഴിവ് തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള ഒരുകൂട്ടം കളികൾ ഇതിലുണ്ട്.

logic, calculation, memory, verbal എന്നിങ്ങനെ വ്യത്യസ്ഥഭാഗങ്ങൾ ഇതിലുണ്ട്.(ചുവടെയുള്ള ചിത്രം കാണുക).



g Brainy കൂടുതലൊന്നുമില്ല 17.4mb മാത്രം.

വിൻഡോസ്  ഉപയോഗിക്കുന്നവർ ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽനിന്നും gBrainy ഡൗൺലോഡ് ചെയ്തോളൂ.
മറ്റ് ഓപ്പറേഷൻ സിസ്റ്റങ്ങൾക്കായി ചുവടെയുള്ള വെബ്സൈറ്റ് സന്ദർശിക്കൂ.









സൂപ്പർ ടക്സ്കാർട്ട് (Super TuxKart)

ഇനി റെയിസിങ്ങ് ഗെയിമുകൾ തന്നെ വേണം എന്ന നിർബന്ധമുള്ള കൊച്ചുകൂട്ടുകാർക്ക് ലഭ്യമാക്കാവുന്ന കളിയാണ്‌ Super TuxKart. ( ചുവടെയുള്ള ചിത്രങ്ങൾ  കാണുക ).




കാറോട്ട മൽസരമാണിത്. എങ്കിലും വെടിവയ്പും, അക്രമവുമൊന്നുമില്ലാത്ത റെയിസിങ്ങ് ഗെയിമാണിത്.

Super TuxKart സൗജന്യമായി ഡൗൺലോഡ് ചെയ്യാം, ഇത് 141mb ആണ്‌.

വിൻഡോസ്  ഉപയോഗിക്കുന്നവർ ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽനിന്നും Super TuxKart ഡൗൺലോഡ് ചെയ്തോളൂ.

മറ്റ് ഓപ്പറേഷൻ സിസ്റ്റങ്ങൾക്കായി ചുവടെയുള്ള വെബ്സൈറ്റ് സന്ദർശിക്കൂ.

http://supertuxkart.sourceforge.net/Downloads#header_win#header_win

എക്സ്ട്രീം ടക്സ്റെയ്സർ (Extrem Tux Racer) 

ഇതോടൊപ്പം പരീക്ഷിക്കാവുന്ന മറ്റൊരു റെയിസിങ്ങ് ഗെയിമാണ്‌ എക്സ്ട്രീം ടക്സ്റെയ്സർ (Extrem Tux Racer)  ( ചുവടെയുള്ള ചിത്രം കാണുക).



മത്സ്യങ്ങൾ നിറഞ്ഞ ഒരു താഴ് വരയിലൂടെ  ഒരു പെൻഗ്വിനായി നടത്തുന്ന യാത്രയാണിത്.

വിൻഡോസ്  ഉപയോഗിക്കുന്നവർ ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽനിന്നും ExtremTux Racer ഡൗൺലോഡ് ചെയ്തോളൂ.
മറ്റ് ഓപ്പറേഷൻ സിസ്റ്റങ്ങൾക്കായി ചുവടെയുള്ള വെബ്സൈറ്റ് സന്ദർശിക്കൂ.



ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യൂ .....

ഗൂഗിളിൽ വിസ്മയത്തിനോപ്പം ചേരൂ, ഒപ്പം ഫെയ്സ് ബുക്കിലും.




Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

സമാന പോസ്റ്റുകൾ :


























Post a Comment

0 Comments