Ticker

6/recent/ticker-posts

Header Ads Widget

കമ്പ്യൂട്ടറിലെ ഫയൽ ഫോൾഡർ രഹസ്യ ലോക്കറാക്കാം ( Lock Folder )


കമ്പ്യൂട്ടറിലെ ഫയൽ ഫോൾഡർ രഹസ്യ ലോക്കറാക്കാം

സംശയിക്കേണ്ട നമ്മുടെ കമ്പ്യൂട്ടറിലെ ഫയൽ ഫോൾഡറുകൾ ആവശ്യാനുസരണം ഒരു രഹസ്യലോക്കറാക്കി മാറ്റാം.

ഇതുകൊണ്ട് ചില ഗുണങ്ങളുണ്ട്. ഒന്നു ചിന്തിച്ച്നോക്കൂ.... വീട്ടിലേയോ, ഓഫീസിലേയോ കമ്പ്യൂട്ടറുകൾ നമ്മുടെ ഇഷ്ടാനുസരണം പാസ് വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത് വയ്ക്കാനാവില്ല.

നമുക്ക് മാത്രം ആവശ്യമുള്ള നമ്മുടെ സ്വന്തം ഫയലുകള്, അത് വീഡിയോയോ, ഓഡിയോയോ, മറ്റ് ഡോക്കുമെന്റുകളോ, എന്തുമാകട്ടെ മറ്റുള്ളവർ ഉപയോഗിക്കാത്തവിധം എങ്ങനെ മറച്ചുവയ്ക്കും?

protect me! പോലെയുള്ള ചില സോഫ്റ്റു വെയറുകളുപയോഗിച്ച് നമ്മുടെ ഫയലുകള്‍ ഒരു കണ്ടയിനറിനുള്ളിൽ ഒളിപ്പിച്ച് വയ്ക്കുന്ന വിദ്യയുണ്ട് (അതിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ളിക്കുക)

പക്ഷെ, അത്തരം കണ്ടയിനറുകൾ കണുന്നവർ, അതെന്താണെന്നും, എന്താണിത്ര ഒളിപ്പിച്ച് വയ്ക്കാനെന്നും ചോദിക്കുമ്പോൾ , അതിന്‌ വിശദീകരണം കണ്ടെത്തേണ്ടിവരും.
ഇത്തരം മിനക്കേടൊന്നുമില്ലാതെ, നമ്മുടെ ഫയലുകൾ ഒളിപ്പിച്ച് വയ്ക്കാനൊരു മാർഗ്ഗമുണ്ട്. മറ്റുള്ളവർ കണ്ടാലെല്ലേ ഇതെന്താണെന്ന് തിരക്കുകയുള്ളൂ. ഈ വിദ്യ ഉപയോഗിച്ചാല്‍ നമ്മുടെ ഫയൽ ഫോൾഡർ ആരുടേയും കണ്ണില്പ്പെടില്ല; കണ്ടാലെല്ലേ ചോദിക്കുകയുള്ളൂ, ഇതൊരു മാജിക്ക് ഫോള്ഡറാണ്‌, ഇത് നമുക്കല്ലാതെ മറ്റാർക്കും കാണാനാവില്ല!!

ഇതിനായി യാതൊരു സോഫ്റ്റ് വെയറും നിങ്ങൾ ഡൌണ്ലോഡ് ചെയ്യേണ്ട, ദാ ഇതുപോലെ ചെയ്യുക.
ആദ്യമായി ചുവടെ നല്കിയിരിക്കുന്ന കോഡ് ഒരു നോട്ട് പാഡിലേക്ക് കോപ്പി ചെയ്യുക.
cls
:End
@ECHO OFF
title Folder Locker
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure u want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked
goto End
:UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==secret goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
Locker created succcessfully
Are you sure u want to Lock the folder
>
Enter password to Unlock folder >

ദാ ഇതുപോലെ (ചിത്രം
 കാണുക)

                                          

കോപ്പി ചെയ്തതിന്‌ ശേഷം ദാ ഈ  if NOT %pass%==secret goto FAIL  കോഡ് കണ്ടെത്തുക ഇതിൽ ഞാന്‍ നല്കിയിരിക്കുന്ന secret എന്ന വാക്ക് കാണുക. 
ഈ വാക്കാണ്‌ നമ്മുടെ ലോക്കറിന്റെ പാസ് വേഡ് ( password ). നിങ്ങൾക്കിഷ്ടമുള്ള വാക്കുകൾ ഇതിന്‌ പകരം ഇവിടെ രഹസ്യകോഡായി ചേർക്കാവുന്നതാണ്‌. ഓർക്കുക മറ്റ് അക്ഷരങ്ങൾക്ക് ഒന്നിനും മാറ്റമുണ്ടാക്കാതെ വേണം secret എന്ന വാക്ക് മാറ്റേണ്ടത്.

ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള പേർ‌ നല്കി ഈ ഫയൽ സേവ് ചെയ്യുക, നിങ്ങൾക്കിഷ്ടമുള്ള ഡ്രൈവിൽ ( C, D, E, F ഇതിലെവിടെയെങ്കിലും ). പേർ നല്കുമ്പോൾ അതിനോട്‌ ചേർത്ത് .bat എന്ന എക്സ്റ്റൻഷൻ കൂടി നല്കണം. ഉദാഹരണമായി ഞാന്‍ നല്കിയ പേർ amaze എന്നാണ്‌. അതിനോട്‌ എക്സ്റ്റൻഷൻ ചേർത്തപ്പോൾ amaze.bat എന്നായി, ഇനി സേവ് ചെയ്യുക (ചിത്രം കാണുക)
                                                

ഇനി സേവ് ചെയ്ത ഡ്രൈവില്‍ നിന്നും ഫയല്‍ കണ്ടെത്തുക, ആ ഫയല്‍ ദാ ഇങ്ങനെയിരിക്കും. ( ചിത്രം കാണുക)

അതിന്മേൽ റൈറ്റ്ക്ളിക്ക് ചെയ്ത് ഓപ്പൺ കോടുക്കുക, ഇപ്പോള്‍ ദാ Folder Locker എന്നുപേരുള്ള ഒരു വിന്ഡോ തുറക്കും ( ചിത്രം കാണുക)




അതിനുള്ളിൽ ചുവടെ നല്കിയിരിക്കുന്നത്പോലെ കാണാം 
Locker created successfully
Are you sure u want to Lock the folder<Y/N)
>
ഇവിടെ Y എന്ന് ടൈപ്പ് ചെയ്ത് എന്റെർ ചെയ്യുക, അപ്പോൾ താഴെയായി
Enter password to Unlock folder> എന്ന്  കാണാമല്ലോ, അവിടെ നിങ്ങളുടെ പാസ് വേഡ് നല്കുക. ഉദാഹരണമായി ഞാന്‍ എന്റെ പാസ് വേഡായ secret നല്കി. ഇനി എന്റർ ചെയ്യുക. (ചിത്രം കാണുക)





ഇപ്പോൾ നിങ്ങളുടെ രഹസ്യഫയലുള്ള സ്ഥലത്ത് ഒരു ഫോൾഡർ പ്രത്യക്ഷപ്പെടുന്നു.( ചിത്രം കാണുക )


ഇതാണ്‌ നിങ്ങളുടെ ലോക്കർ, ഒളിപ്പിക്കേണ്ട ഫയലുകളെല്ലാം ഇതിലേക്ക് മാറ്റുക, ശേഷം നേരത്തേ തുറന്ന Folder Locker വിന്ഡോയിൽ 
 Are you sure u want to Lock the folder<Y/N>
>
എന്ന് കാണുന്ന ഭാഗത്ത് Y എന്ന് ടൈപ്പ് ചെയ്യുക.( ചിത്രം കാണുക )


ഇനി എന്റർ ചെയ്യുക, ഇപ്പോൾ നിങ്ങളുടെ ലോക്കർ ഫയല്‍ നോക്കൂ, അതവിടെ കാണാനില്ല, മാഞ്ഞുപോയി!! ഇതാണ്‌ ഇതൊരു മാജിക്ക് ലോക്കറാണെന്ന് പറഞ്ഞതിന്റെ കാരണം.

പഴയത്പോലെ ആ രഹസ്യ സിംബൽ മാത്രം അവിടെ കാണാം. ഇനി Folder Locker എന്ന വിന്ഡോ ക്ളോസ് ചെയ്തേക്കുക. നിങ്ങൾക്ക് ഫയലുകൾ കാണണമെന്നുണ്ടെങ്കിൽ പഴയത് പോലെ ആ രഹസ്യ സിംബലിൽ റൈറ്റ്ക്ളിക്ക് ചെയ്താൽ മതി.


നിങ്ങൾക്ക് ഇത് ഇഷ്ടമായെൻകിൽ ലൈക്ക് ചെയ്യൂ



Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

സമാന പോസ്റ്റുകൾ :






















23. ഒഴിവുകാലം രസകരമാക്കാൻ ചില കമ്പ്യൂട്ടർ ഗെയിമുകൾ ( Free Computer Games )


27. ഡിലീറ്റായ ഫയലുകൾ  വീണ്ടെടുക്കാം






Post a Comment

0 Comments