Ticker

6/recent/ticker-posts

Header Ads Widget

FREE VIDEO DOWN LOADER

FREE VIDEO DOWN LOADER
                           

സിനിമയും, വീഡിയോകളും എളുപ്പം ഡൗൺലോഡ്‌ ചെയ്യാം



സിനിമയും, വീഡിയോകളും എളുപ്പം ഡൗൺലോഡ്‌ ചെയ്യാൻ സഹായിക്കുന്ന ഒരു ഡൗൺലോഡറിനെക്കുറിച്ചാണ്‌ ഇത്തവണ പറയുന്നത്‌.

ഇന്റർനെറ്റിൽ നിന്നും സിനിമയുംവ്‌ പലതരം വീഡിയോകളുമൊക്കെ ഡൗൺലോഡ്‌ ചെയ്യുന്നവരാണ്‌ ഭൂരിഭാഗം പേരും.

നല്ല  സ്പീഡുള്ള കണക്ഷനാണെങ്കിൽ പോലും ഇടയ്ക്ക്‌ കട്ടായി പോയാൽ അതുവരെ ഡൗൺലോഡ്‌ ചെയ്തതെല്ലാം വെള്ളത്തിലാകും.

കറണ്ടുകട്ടു് ദേശീയോത്സവമായ നമ്മുടെ നാട്ടിൽ അതും പാരയാണ്‌. മിനക്കെട്ടതെല്ലാം വെറുതെയാകും വീണ്ടും ആദ്യം മുതൽ തുടങ്ങണം. സമയനഷ്ടം, സാമ്പത്തിക നഷ്ടം.
ദാ ഇതിനെല്ലാം ഒരു പരിഹാരം.

ഡൗൺലോഡ്‌ ചെയ്തുകൊണ്ടിരിക്കുമ്പോൾ കറണ്ടുപോയാലും, കണക്ഷൻ കട്ടായാലും സാരമില്ല. പിന്നെ എപ്പോഴെങ്കിലും സൗകര്യം പോലെ ഡൗൺലോഡ്‌ പൂർത്തിയാക്കാം, അതുവരെ ചെയ്തത്‌ നഷ്ടമാകില്ല.

Free Download Manager അതാണിവന്റെ പേര്‌, ഇവിടെ ക്ലിക്ക്‌ ചെയ്താൽ ഇവനെ ഡൗൺലോഡ്‌ ചെയ്യാം.
വെബ്സൈറ്റ്  സന്ദർശിച്ച്  കൂടുതൽ വിവരങ്ങളറിയാൻ ഇവിടെ ക്ളിക്ക്  ചെയ്യുക.

ഡൗൺലോഡ്‌ കഴിഞ്ഞെങ്കിൽ ഇൻസ്റ്റോൾ ചെയ്തോളൂ ( ചിത്രം കാണുക ).


ഇൻസ്റ്റോൾ ചെയ്തുകഴിയുമ്പോൾ ഡെസ്ക്ടോപ്പിൽ FDM ന്റെ ഐക്കൺ കാണാം. ഒപ്പം ഡെസ്ക്ക്‌ ടോപ്പിന്റെ വലത്ത്‌ വശത്തു താഴെ മൂലക്കായി ഒരു കുഞ്ഞു വിൻഡോയും കാണാം. ( ചിത്രം കാണുക )

ഇനി ഏത്‌ വെബ്സൈറ്റിൽ നിന്നാണ്‌ സിനിമ അല്ലെങ്കിൽ വീഡിയോ ഡൗൺലോഡ്‌ ചെയ്യേണ്ടതെങ്കിൽ, അവിടെ നിന്നും അതാരംഭിക്കാം.

ഡൗൺലോഡ്‌ ലിങ്കിൽ ക്ലീക്ക്‌ ചെയ്യുമ്പോഴേക്കും ഓട്ടോമാറ്റിക്കായി FDM ന്റെ വിൻഡോ തുറന്നു വരും. അല്ലെങ്കിൽ ഡൗൺലോഡ്‌ ചെയ്യേണ്ട ലിങ്കിൽ ക്ലിക്ക്‌ ചെയ്തിട്ട്‌ ഡ്രാഗ്‌ ചെയ്ത്‌ വലത്തേ മൂലയ്ക്കുള്ള കുഞ്ഞു വിൻഡോയിൽ കോണ്ടിട്ടാലും മതി. തുറന്ന് വരുന്ന ഡൗൺലോഡ്‌ വിൻഡോയിൽ നോക്കുക. അതിൽ മുകളിലായി വീഡിയോയുടെ URL കാണാം, താഴെയുള്ള OK ബട്ടൺ ക്ലിക്ക്‌ ചെയ്യുക. ( ചിത്രം കാണുക )


ഇപ്പോൾ അൽപം കൂടി ചെറിയ മറ്റൊരു വിൻഡോ തുറക്കും, അതിൽ Resume Support: എന്നതിന്‌ നേർക്ക്‌ പച്ചനിറത്തിൽ Yes എന്നുണ്ടോ എന്നു നോക്കുക ( ചിത്രം കാണുക ).


No എന്നാണ്‌ കാണുന്നതെങ്കിൽ stop ബട്ടൺ ക്ലിക്കുക, വീണ്ടും  പഴയതുപോലെ ആവർത്തിക്കുക. Yes എന്ന് കാണിക്കുന്നത്‌ വരെ അങ്ങനെ ചെയ്യുക. ( അപൂർവമായെ No എന്ന് കാണിക്കാറുള്ളൂ) Resume support  എപ്പോഴും yes ആണെങ്കിൽ കറണ്ടുപോയാലും ഇന്റർനെറ്റ്‌ കട്ടായാലും , നിർത്തിയിടത്തുനിന്നും പിന്നീട്  എപ്പോൾ വേണമെങ്കിലും ഡൗൺലോഡ്‌ തുടരാവുന്നതാണ്‌.( ചിത്രങ്ങൾ കാണുക ).


കറന്റ്  പോയാലും, ഇന്റർനെറ്റ്  കട്ടായാലും stop ബട്ടൻ ക്ളിക്ക്  ചെയ്യരുത് . പകരം മുകളിലുള്ള close ക്ളിക്ക്  ചെയ്യുക ( ചിത്രം കാണുക )


ഇപ്പോൾ താഴേ കാണിച്ചിരിക്കുന്നത് പോലെ ഒരു വിൻഡോ തുറക്കും . അതിൽ Yes, but  temporarly hide progress window for this download എന്നത്  ടിക്ക് ചെയ്ത് ഓ.കെ കൊടുക്കുക. ഇനി എപ്പോൾ ഇന്റർനെറ്റ്‌ ആക്റ്റീവായാലും നിർത്തിയിടത്ത് നിന്നും ഡൗണ്‍ലോഡ്  തുടരുന്നതായിരിക്കും. ( ചിത്രം കാണുക )



കൂടാതെ  ഡൗൺലോഡ്‌ ചെയ്ത വീഡിയോ കാണാനുള്ള സൗകര്യം, വീഡിയോ ഫോർമാറ്റ്‌ മാറ്റാനുള്ള സൗകര്യം , ടൊറെന്റ്‌ ഫയലുകൾ ഡൗൺലോഡ്‌ ചെയ്യാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്‌.
FREE VIDEO DOWN LOADER
down load link click here

ഈ പോസ്റ്റ്  ഇഷ്ടമായെങ്കിൽ ഒന്ന് ലൈക്ക് ചെയ്യാമോ ?

Mobile Tips & Tricks   Click here

Computer Tips & Tricks  Click here



Blog Tips & Tricks   Click here

സമാന പോസ്റ്റുകൾ :




Trial സോഫ്റ്റ് വെയർ ഫുൾവേർഷനാക്കാൻ രണ്ട് വഴികൾ




Microsoft Office ന് പകരം  Open Office


കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു തകർപ്പൻ ക്ലോക്ക്


ഫയൽ ഫോൾഡറുകൾക്ക് ബായ്ക്ഗ്രൌണ്ട് ഇമേജ് നൽകാം


ഫയൽ ഫോൾഡറുകൾ കളർ ഫുൾ ആക്കാം


Mpഫയലുകൾക്ക് നിങ്ങൾക്കിഷ്ടമുള്ള ചിത്രം നൽകാം


 മറ്റ് പ്രധാന പോസ്റ്റുകൾ
























 ഒരു സിമ്പിൾ mp3 കട്ടർ 



Post a Comment

0 Comments